»   » ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

കരിയറിന്റെ തുടക്കത്തില്‍ പരിചയ സമ്പത്ത് ഇല്ലാത്തത് കൊണ്ടോ അല്ലാതെയോ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ തെറ്റുകള്‍ പറ്റുന്നത് സ്വാഭാവികമാണ്. ചെയ്ത് കഴിഞ്ഞിട്ട് അയ്യോ തെറ്റിപ്പോയി എന്ന് കരുതിയിട്ട് കാര്യമില്ലല്ലോ.

പരാജയപ്പെട്ട ചിത്രങ്ങളില്‍ അഭിനയിച്ചു പോകുന്നതിനൊപ്പം അതേ പരിചയ സമ്പന്നതയുടെ കുറവ് മൂലം ചില സിനിമകള്‍ വേണ്ട എന്നു വച്ചിട്ടുമുണ്ടാവാം. ആ സിനിമകള്‍ പിന്നീട് വലിയ വിജയമായി തീരുമ്പോഴാണ് പറ്റിയ അമളി തിരിച്ചറിയുന്നത്.

മുന്‍ ലോക സുന്ദരിയും ബിഗ്ബിയുടെ മരുമകളുമായ ഐശ്വര്യ റായി ബച്ചനും അങ്ങനെ ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. സമയക്കുറവ് കൊണ്ടോ, ആദ്യം കഥ കേട്ട് ഇഷ്ടപ്പെടാത്തത് കൊണ്ടോ ഉപേക്ഷിച്ച ചിത്രങ്ങള്‍.

പിന്നീട് അത് മികച്ച വിജയമായി തീര്‍ന്നപ്പോഴേക്കും ആ തെറ്റുകള്‍ തിരുത്താന്‍ ആഷിന് കഴിയുമായിരുന്നില്ല. അത്തരം ഏഴ് തെറ്റുകളാണ് ഇനി പറയുന്നത്.

ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

ആമിര്‍ ഖാന്‍ നായകനായി എത്തിയ രാജ ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് ഐശ്വര്യ റായിയെ ആയിരുന്നു. എന്നാല്‍ റായി പിന്മാറിയതിനെ തുടര്‍ന്ന് വേഷം കരിഷ്മ കപൂറിലെത്തി. ചിത്രം മികച്ച വിജയം നേടി

ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

കമല്‍ ഹസന്‍ നായകനായ തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു മുന്നഭായി എംബിബിഎസ്. സഞ്ജയ് ദത്ത് നായകനായെത്തിയ ചിത്രത്തില്‍ നിന്ന് ആഷ് പിന്മാറിയതിനെ തുടര്‍ന്ന് ആ വേഷം വിദ്യ ബാലന്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമ മികച്ച വിജയം നേടിയപ്പോഴാണ് ഐശ്വര്യയ്ക്ക് തന്റെ തെറ്റ് മനസ്സിലായത്

ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

ബോളിവുഡിലെ ബാദുഷ, ഷാരൂഖ് ഖാന്റെ എക്കാലത്തെയും വിജയ ചിത്രങ്ങളിലൊന്നായ കുച്ച് കുച്ച് ഹോത്താ ഹേ. ചിത്രത്തില്‍ റാണി മുഖര്‍ജി ചെയ്ത വേഷത്തിന് വേണ്ടിയായിരുന്നു ഐശ്വര്യയെ വിളിച്ചത്. പക്ഷെ താരം അത് വേണ്ട എന്ന് വച്ചു.

ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

വിമര്‍ശകരുടെ പ്രീതിയും നേടിയ കോര്‍പറേറ്റ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് വേണ്ടി ആദ്യം ക്ഷണിച്ചത് ഐശ്വര്യയെ ആയിരുന്നു.

ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

മണിച്ചിത്രത്താഴിന്റെ റീമേക്കായ ഭൂല്‍ ഭുലയ്യ എന്ന ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്തത് വിദ്യ ബാലനാണ്. ചിത്രത്തിലെ അഭിനയത്തിന് വിദ്യയെ തേടി പ്രശംസകളും ധാരാളം വന്നു. എന്നാല്‍ ഈ വേഷത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയെ ആയിരുന്നു.

ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

ഷാരൂഖ് ഖാന്‍ നായകനായ അശോക എന്ന ചിത്രത്തിലെ കൗരവകി എന്ന വേഷത്തിന് വേണ്ടി ആദ്യം വിളിച്ചത് ആഷിനെ ആയിരുന്നു. എന്നാല്‍ ഐശ്വര്യ അത് വേണ്ടെന്നു വച്ചു. അങ്ങനെ ആ റോള്‍ കരീനയെ തേടിയെത്തുകയായിരുന്നു.

ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

ബാദ്‌ലാപൂര്‍ ആയിരുന്നു ഐശ്വര്യ റായിയുടെ തിരിച്ചുവരവായി കണക്കാക്കിയ ചിത്രം. ആ ഓഫര്‍ ഐശ്വര്യ നിരസിച്ചു. പകരം ജസ്ബ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവന്നത്.

English summary
7 super hit movies missed by Aishwarya Rai Bachchan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam