For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഷൂറയ്ക്ക് ഇരട്ടക്കുട്ടികളല്ല; ആദ്യ സ്‌കാനിങ്ങിന് ശേഷം പൊട്ടിക്കരഞ്ഞ് മഷു, കാരണം വ്യക്തമാക്കി ബഷീറും സുഹാനയും

  |

  ബിഗ് ബോസ് താരം ബഷീര്‍ ബഷി മൂന്നാമതും അച്ഛനാവാന്‍ ഒരുങ്ങുകയാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ബഷീര്‍ കുടുംബസമേതം വന്നാണ് ഈ സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഗര്‍ഭിണിയായ ഭാര്യയുടെ കൂടെയുള്ള നിമിഷങ്ങളും താരം പങ്കുവെച്ചു. സ്ഥിരമായി വീഡിയോ പോസ്റ്റ് ചെയ്യാറുള്ളതിനാല്‍ ബഷീറും കുടുംബവും വാര്‍ത്തകളില്‍ നിറയുന്നതും പതിവാണ്.

  ഏറ്റവും പുതിയതായി ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ഗര്‍ഭിണിയായ ശേഷം ആദ്യമായി സ്‌കാനിങ്ങിന് പോയ വിശേഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ആശുപത്രിയില്‍ നിന്നും മഷൂറ പൊട്ടിക്കരയുന്നതിന്റെ കാരണവും താരങ്ങള്‍ സൂചിപ്പിച്ചു.. വിശദമായി വായിക്കാം..

  രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി സ്ഥിരം വിമര്‍ശനം കേള്‍ക്കുന്നത്. എങ്ങനെ ഇവര്‍ക്ക് സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്നു എന്ന ചോദ്യവും പലപ്പോഴും വരാറുണ്ട്. എന്നാല്‍ രണ്ടാം ഭാര്യ മഷൂറയില്‍ ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള ഒരുക്കത്തിലാണ് ബഷീറിപ്പോള്‍. മഷൂറയുടെ കൂടെ ആശുപത്രിയില്‍ പോവുന്നതിനും മറ്റ് കാര്യങ്ങളിലുമൊക്കെ കുടുംബം ഒന്നടങ്കം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോള്‍ സ്‌കാനിങ്ങിന് പോയപ്പോഴും അതുപോലെ തന്നെയാണ്.

  Also Read: എന്നെ പോലെരാള്‍ക്ക് ഇതുപോലൊരു ഭാര്യയായി കിട്ടിയോ? എനിക്കും അത്ഭുതമുണ്ടായിരുന്നുവെന്ന് ശ്രീജിത്ത് രവി

  സ്‌കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രം പ്രവേശിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആ റൂമില്‍ നിന്നും തിരികെ ഇറങ്ങി വരുന്നത് പൊട്ടിക്കരഞ്ഞ് കൊണ്ടാണ്. അകത്ത് എന്താണെന്ന് അറിയാന്‍ പ്രതീക്ഷയോടെ കാത്ത് നിന്നവരെ ഞെട്ടിച്ച് കൊണ്ടാണ് മഷൂറ കരഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആദ്യം സാധിച്ചില്ലെങ്കിലും അത് സന്തോഷം കൊണ്ടുള്ള കരച്ചിലായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിന്റെയും സ്‌കാനിങ്ങില്‍ കണ്ടതിന്റെയും സന്തോഷത്തിലാണ് മഷൂറ.

  Also Read: 'അവൻ ഇരുപതുകളിലായിരുന്നു, എനിക്കാണെങ്കിൽ 35 വയസ്സും'; എല്ലാം തമാശയ്ക്ക് തുടങ്ങിയതായിരുന്നെന്ന് പ്രിയങ്ക

  ‌സ്‌കാനിങ്ങില്‍ യാതൊരു കുഴപ്പവുമില്ലെന്നും കുഞ്ഞ് സുഖമായിരിക്കുകയാണെന്നും താരങ്ങള്‍ വ്യക്തമാക്കി. മാത്രമല്ല ഇരട്ടക്കുട്ടികള്‍ അല്ലെന്നും ഒരാള്‍ മാത്രമേ ഉള്ളുവെന്ന കാര്യവും ബഷീര്‍ പറയുന്നു. ഗര്‍ഭകാലത്തിന്റെ ഏഴാം ആഴ്ചയിലാണ് മഷൂറയിപ്പോള്‍. വലിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം മഷൂറയും ബഷീറും പുറംലോകത്തെ അറിയിച്ചത്. വീട്ടിലുള്ള എല്ലാവരും ഇതറിഞ്ഞ് ഞെട്ടി. പിന്നാലെ സന്തോഷം കൊണ്ട് കരയുകയും ചെയ്തു. എന്തായാലും സന്തുഷ്ടമായ ജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

  Also Read: അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

  പുതിയ വീഡിയോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. മുന്‍പൊക്കെ വിമര്‍ശനങ്ങളാണ് കൂടുതല്‍ വന്നിരുന്നതെങ്കിലും ഇപ്പോള്‍ അതിന് മാറ്റമുണ്ട്. താരകുടുംബത്തിന് നന്മകള്‍ ഉണ്ടാവട്ടേ എന്നും പുതിയൊരു അതിഥി കൂടി എത്തുന്നതോടെ കുടുംബം വിശാലമാവുമെന്നുമൊക്കെ കമന്റുകളെത്തി. ചിലര്‍ ബഷീറിന്റെ ആദ്യഭാര്യ സുഹാനയുടെ ക്ഷമയെ പറ്റി പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് താരങ്ങൾ മുന്നോട്ട് പോവുന്നത്.

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  മഷൂറയുടെ വീഡിയോ കാണാം

  English summary
  7th Week Pregnant Mashura Bashi Goes Emotional After Hearing The Baby' Heart Beat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X