മലയാള സിനിമയുടെ സന്തോഷ് പണ്ഡിറ്റ് കാലം കഴിഞ്ഞു, ഇനി ചില നല്ല സിനിമകളിലൂടെ..

By Akhila

മലയാള സിനിമ പഴയ പ്രതാപ കാലം വീണ്ടെടുത്തു എന്ന് പറയുന്നതില്‍ തെറ്റില്ല. ഈ അടുത്തിടെ ഇറങ്ങുന്ന സിനിമകള്‍ എല്ലാം ശ്രദ്ധിക്കപ്പെടുകെയും അതിലുപരി ചിത്രങ്ങള്‍ വിജയവുമായിരുന്നു. ന്യൂജനറേഷന്‍ ചിത്രങ്ങള്‍ എന്ന് പറഞ്ഞ് യുവാക്കളെ കൈയ്യിലെടുക്കുന്ന ചിത്രങ്ങളായിരുന്നു ഇതു വരെ തിയേറ്റര്‍ ഭരിച്ചുക്കൊണ്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അതിലെല്ലാം മാറ്റങ്ങള്‍ വന്ന് തുടങ്ങി, പുതിയ തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍, പുതിയ അവതരണശൈലിയും പ്രമേയവും എല്ലാം കൊണ്ടും മലയാള സിനിമയ്ക്ക് നല്ല മാറ്റങ്ങളുടെ തുടക്കം തന്നെ. മലയാള സിമയ്ക്ക് പുതുമുഖം തന്ന ചില സിനിമകളിലൂടെ. തുടര്‍ന്ന് കാണുക.

ലൈഫ് ഓഫ് ജോസൂട്ടി

മലയാള സിനിമയുടെ സന്തോഷ് പണ്ഡിറ്റ് കാലം കഴിഞ്ഞു, ഇനി ചില നല്ല സിനിമകളിലൂടെ..

അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രങ്ങളില്‍ ഹിറ്റായ ഒരു ചിത്രമായിരുന്നു ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് കോമാളി വേഷങ്ങള്‍ കെട്ടുന്നുവെന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. ജോസൂട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയും താഴ്ചയുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറഞ്ഞത്. കുടുംബ പ്രേക്ഷകര്‍ക്ക് പ്രധാന്യരം നല്‍കി ഒരുക്കിയ ചിത്രം അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ഹിറ്റായിരുന്നു.

കുഞ്ഞിരാമായണം

മലയാള സിനിമയുടെ സന്തോഷ് പണ്ഡിറ്റ് കാലം കഴിഞ്ഞു, ഇനി ചില നല്ല സിനിമകളിലൂടെ..

ഒരു പുതു സംവിധായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രമായിരുന്നു കുഞ്ഞിരാമായണം. ബേസില്‍ ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളിയ്ക്ക് സിനിമയിലും ജീവിതത്തിലും നഷ്ടമായ ചില അനുഭവങ്ങളും കഥകളും വീണ്ടെടുക്കുകയായിരുന്നു ചിത്രത്തിലൂടെ സംവിധായകന്‍ ബേസില്‍ ജോസഫ്. അതേ മലയാളീ പ്രേക്ഷകര്‍ക്ക് ചില വ്യത്യസ്ത അനുഭവങ്ങള്‍ കാഴ്ച വച്ച സിനിമയാണ് ബേസില്‍ ജോസഫിന്റെ കുഞ്ഞിരാമായണം.

കോഹിനൂര്‍

മലയാള സിനിമയുടെ സന്തോഷ് പണ്ഡിറ്റ് കാലം കഴിഞ്ഞു, ഇനി ചില നല്ല സിനിമകളിലൂടെ..

ട്വിസ്റ്റു കൊണ്ടും സസ്‌പെന്‍സ് കൊണ്ടും മലയാളീ പ്രേക്ഷകരെ വ്യത്യസ്ത തലത്തില്‍ എത്തിച്ച ചിത്രമാണ് കോഹിനൂര്‍. ആസിഫലിയുടെ ഫിലിം വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആദ്യമായി ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു. അതേ ഇതൊരു മികച്ച തുടക്കം തന്നെ. കൂടാതെ സമീപ കാലത്ത് ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ സിനികളിലെ ഒരു മികച്ച കഥാപാത്രമായിരുന്നു ചിത്രത്തിലേ ലൂയിസ് എന്നത്.

സൈഗാള്‍ പാടുകയാണ്

മലയാള സിനിമയുടെ സന്തോഷ് പണ്ഡിറ്റ് കാലം കഴിഞ്ഞു, ഇനി ചില നല്ല സിനിമകളിലൂടെ..

സംഗീതത്തിന്റെ പശ്ചത്തലത്തില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഒരു കുടുംബ ചിത്രമാണ് സൈഗാള്‍ പാടുകയാണ് എന്ന ചിത്രം. ഓരോ സമയം ഒരു മനുഷ്യന്റെ ജീവിതത്തില്‍ ജാതിയും മതവും നടത്തുന്ന കടന്നു കയറ്റം,ഒരു മികച്ച ഗായകന്‍ ആയിട്ട് കൂടി എവിടെയും എത്താത്ത ഗായകന്‍,എന്നിങ്ങനെ ഒരു മനുഷ്യ ജീവിതത്തില്‍ വന്നു പോകുന്ന പല തരം സന്ദര്‍ഭങ്ങളെ കൂട്ടി ചേര്‍ത്താണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളീ പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു സിബി മലയിലിന്റെ സൈഗാള്‍ പാടുകയാണ് ചിത്രം.

എന്ന് നിന്റെ മൊയ്തീന്‍

മലയാള സിനിമയുടെ സന്തോഷ് പണ്ഡിറ്റ് കാലം കഴിഞ്ഞു, ഇനി ചില നല്ല സിനിമകളിലൂടെ..

ഈ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ വമ്പന്‍ ഹിറ്റായ ചിത്രമായിരുന്നു നവാഗതനായ ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍. മുക്കത്തെ മൊയ്തീന്‍ കാഞ്ചനമാലയുടെയും യഥാര്‍ത്ഥ പ്രണയകഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രം കൂടിയാണിത്.

അമര്‍ അക്ബര്‍ അന്തോണി

മലയാള സിനിമയുടെ സന്തോഷ് പണ്ഡിറ്റ് കാലം കഴിഞ്ഞു, ഇനി ചില നല്ല സിനിമകളിലൂടെ..

ക്ലാസ്‌മേറ്റസിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒരേ സ്‌ക്രീനില്‍ എത്തിയ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. അഭിനേതാവും മിമിക്രി താരവുമായ നാദിര്‍ഷയുടെ ആദ്യ ചിത്രം കൂടിയാണിത്. ചിത്രം ഇപ്പോള്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്.

ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി

മലയാള സിനിമയുടെ സന്തോഷ് പണ്ഡിറ്റ് കാലം കഴിഞ്ഞു, ഇനി ചില നല്ല സിനിമകളിലൂടെ..

പേരിലെ വ്യത്യസ്ത കൊണ്ട് തുടക്കത്തിലെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു അനില്‍ രാധാകൃഷ്ണ മേനോന്റെ ലോര്‍ഡ് ലിവിങ് സ്റ്റണ്‍ 7000 കണ്ടി. എന്നാല്‍ അനിലിന്റെ സിനിമയുടെ പേരിലെ കൗതുകം ഇത് ആദ്യമായല്ല. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ന്യൂജനറേഷന്‍ സിനിമകള്‍ക്കുള്ള വെല്ലുവിളിയാണെന്നതില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X