»   » പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

സിനിമയിലെ നായകന് ഒരു സഹായി, അത് എപ്പോഴും ഉണ്ടാകും. ഇങ്ങനെ നായകന്റെ സുഹൃത്തായി എത്തുന്നവര്‍ എപ്പോഴും ഒരോ കോമഡികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകെയും ചെയ്യും. നായകനൊപ്പം മനപൂര്‍വ്വം സൃഷ്ടിച്ച ഈ കൂട്ടുകള്‍ എത്രയോ തവണ പ്രേഷകരെ പൊട്ടിചിരിപ്പിച്ചിട്ടുണ്ട്. ഇവര്‍ വീണ്ടും ഒന്നിച്ചെങ്കില്‍ എന്നു വരെ വെറുതേ ആഗ്രഹിച്ചു പോകും.

അങ്ങനെ പ്രേഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച കൂട്ടുക്കെട്ടുകള്‍. ദാസനും വിജയനിലും തുടങ്ങി, ഇപ്പോഴിതാ ന്യൂജനറേഷന്‍ താരങ്ങളായ നിവിന്‍ പോളി അജു വര്‍ഗ്ഗീസ് വരെ എത്തി നില്‍ക്കുകയാണ്.

പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

ന്യൂജനറേഷന്‍ താരങ്ങളായ നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും, മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ഇവരുടെയും കൂട്ടുക്കെട്ട്. തട്ടത്തിന്‍ മറയത്ത്, ഒം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ സിനിമയിലെ ഇരുവരുടെയും രസകരമായ എത്രയോ രംഗങ്ങളാണ് വീണ്ടും വീണ്ടും ഓര്‍ത്ത് ചിരിക്കാന്‍.

പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

സൂഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്റെയും കുഞ്ചാക്കോ ബോബന്റെയും കൂട്ടുക്കെട്ട് തുടങ്ങുന്നത്. ചിത്രം വമ്പന്‍ ഹിറ്റാവുകെയും ചെയ്തു. അതിന് ശേഷം റോമന്‍സ്, ത്രീഡോട്ട്‌സ്, മല്ലു സിങ്, ഭയ്യാ ഭയ്യാ, 101 വെഡ്ഡിങ്‌സ് തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

ആസിഫ് അലിയുടെയും ബാബുരാജിന്റെയും കൂട്ടുക്കെട്ടില്‍ പിറന്ന ജീന്‍പോള്‍ ലാലിന്റെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ ഹണീബീ പ്രേഷകരെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. 2011 ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പേപ്പര്‍, 2012 ലെ ജവാന്‍ ഓഫ് വെള്ളിമല, അസുര വിത്ത് തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

ദിലീപ് ഒരോ കാലത്തും ഓരോ നടന്മാരെ കൂട്ട് പിടിച്ചിട്ടുണ്ട്. എങ്കിലും ദിലീപിന് ഹരിശ്രീ അശോകനോളം കൂട്ട് വേറെയാരുമുണ്ടാകില്ലെന്ന് വേണം പറയാന്‍. സി ഐ ഡി മൂസ, റണ്‍വേ തുടങ്ങിയ ചിത്രങ്ങളില്‍ ഇവരുടെ കൂട്ടുക്കെട്ട് പ്രേഷകര്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്.

പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

മുകേഷിന് കൂട്ടിന് ധാരാളം പേര്‍ വന്നിട്ടുണ്ട്. എങ്കിലും മുകേഷ് ജഗതി കൂട്ടുക്കെട്ടിലെ കോമഡികളാണ് പ്രേഷകര്‍ ഏറെ ആസ്വദിച്ചിട്ടുള്ളത്. ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളെല്ലാം മുകേഷ് ജഗദീഷ് കൂട്ടുക്കെട്ടില്‍ പിറന്നതാണ്.

പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

ജയറാം ആദ്യം മുതല്‍ കോമഡി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, കലാഭവന്‍ മണിയുടെ കൂട്ടുക്കെട്ട് തുടങ്ങിയതോടെയാണ്, പ്രേഷകര്‍ കൂടുതല്‍ ആസ്വാധിക്കാന്‍ തുടങ്ങിയത്. ദൈവത്തിന്റെ മകന്‍, കൈക്കുടന്ന നിലാവ് എന്നീ ചിത്രങ്ങളൊക്കെ ഇരുവരുടെയും എടുത്തു പറയേണ്ട ചിത്രങ്ങളാണ്.

പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

ദാസനും വിജയനും അങ്ങനെ വിളിക്കുന്നതാകും ശരി. ചിത്രത്തില്‍ നായകനായി എത്തുന്നത് മോഹന്‍ലാലാണെങ്കിലും, കോമഡിയുണ്ടാക്കാന്‍ ശ്രീനിവാസനും ഉണ്ടാകും. നാടോടിക്കാറ്റ്,പട്ടണപ്രവേശം,ടി പി ബാലഗോപാലന്‍ എംഎ,സെക്കന്റ് സ്ട്രീറ്റ്,അക്കരെ അക്കരെ, മിഥുനം എന്നീ ചിത്രങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.

പകരം വെയ്ക്കാന്‍ മറ്റൊരു സുഹൃത്തുണ്ടോ? വെള്ളിത്തിരയിലെ അങ്ങനെ ചില കൂട്ടുക്കെട്ടുകള്‍

മമ്മൂട്ടിയ്‌ക്കൊപ്പവും മാറി മാറി സുഹൃത്തുക്കള്‍ വരാറുണ്ടെങ്കിലും, ഇന്നസെന്റ് ചേരുമ്പോള്‍ കുറച്ച് തമാശകളും കൂടുന്നുണ്ട്. പ്രാഞ്ചിയേട്ടന്‍ എടുത്ത് പറയാവുന്ന ഒരു ചിത്രമാണ്.

English summary
Famous male hit combo in Malayalam Films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam