സയന്‍സ് ഫിക്ഷന്‍ ത്രില്ലറുമായി പൃഥ്വിയുടെ വരവ്! 9ന് മികച്ച സ്വീകരണം ! പ്രേക്ഷക പ്രതികരണമിങ്ങനെ
പൃഥ്വിരാജ് സുകുമാരന്റെ സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. പരീക്ഷണ ചിത്രങ്ങളിലൂടെ കാഴ്ചകാര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ താരം എപ്പോഴും ശ്രമിക്കാറുണ്ട്. പൃഥ്വിയുടെതായി മുന്‍പ് പുറത്തിറങ്ങിയ വ്യത്യസ്ത തരം സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെതായി ഇന്ന് തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് നയന്‍.
മലയാളത്തില്‍ ഇതുവരെയിറങ്ങാത്ത വിധം പുതുമയുളള ചിത്രമായിരിക്കും നയനെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമായതുമുതല്‍ സിനിമാ പ്രേമികളില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരനും ഏറെ പ്രതീക്ഷയര്‍പ്പിച്ച് ചെയ്‌തൊരു ചിത്രമാണ് നയന്‍. സിനിമയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. നയനിനെക്കുറിച്ചുളള പ്രതികരണങ്ങള്‍ അറിയാനായി തുടര്‍ന്ന് വായിക്കൂ....

പൃഥ്വിയുടെ നയന്‍
കൃത്യമായ ഡീറ്റെയിലിംഗോടെ അഭിനന്ദ് രാമാനുജൻ ഒരുക്കിയ മികച്ച ദൃശ്യങ്ങളോടെ പ്രേക്ഷകരെ സബ്ജക്ടിലേക്ക് അടുപ്പിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലർ സ്വഭാവത്തിലേക്ക് പ്രക്ഷകരെ ഒപ്പം ചേർക്കുന്നതാണ് ആദ്യ 40 മിനുറ്റ്സ്.

വ്യത്യസ്ത സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ മോശമില്ലാത്ത പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തവണയും ഒരു പരീക്ഷണ ചിത്രവുമായിട്ടാണ് പൃഥ്വി എത്തിയിരിക്കുന്നതെന്ന് അറിയുന്നു. മലയാളത്തില്‍ അപൂര്‍വ്വമായി കണ്ടിട്ടുളള ഗണത്തില്‍പ്പെടുന്ന സിനിമയാണ് 9. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായിട്ടാണ് സിനിമ എടുത്തിരിക്കുന്നത്. ഇത്തരം സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാമെന്നാണ് പ്രതികരണങ്ങള്‍ വരുന്നത്. അതേസമയം ഒരു സാധാരണ പ്രേക്ഷകന് ചിത്രം ഇഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമാണെന്നും അഭിപ്രായങ്ങള്‍ വരുന്നു.

പുതുമയുളള ഒരു പ്രമേയം
100 ഡേയ്‌സ് ഓഫ് ലവിനു ശേഷം കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് നയന്‍. ഇത്തവണയും പുതുമയുളള ഒരു പ്രമേയവുമായിട്ടാണ് ജെനൂസ് എത്തിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ പൃഥ്വിരാജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സോണി പിക്‌ചേഴ്‌സുമായി കൈകോര്‍ത്തുകൊണ്ടാണ് നയന്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വി നായകനാവുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും വാമിഖ ഗബ്ബിയുമാണ് നായികമാര്‍. നടന്‍ പ്രകാശ് രാജും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍
മലയാളത്തില്‍ അപൂര്‍വ്വമായി ഇറങ്ങാറുളള സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് പൃഥ്വിയുടെ നയന്‍. അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് അറിയുന്നത്. പൃഥ്വിക്കൊപ്പം മാസ്റ്റര്‍ അലോകും പ്രാധാന്യമുളള വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. ടോണി ലൂക്ക്,വിശാല്‍ കൃഷ്ണ, ശേഖര്‍ മേനോന്‍,രാഹുല്‍ മാധവ്,ആദില്‍ ഇബ്രാഹിം തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു.

തരംഗമായ ട്രെയിലര്‍
നയനിന്റെ ട്രെയിലര്‍ തരംഗമായതുമുതല്‍ സിനിമാ പ്രേമികളില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. പ്രേക്ഷകരെ മുഴുനായും ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും നയനെന്നാണ് അറിയുന്നത്. മലയാളത്തില്‍ ഇതുവരെയിറങ്ങാത്ത തരത്തിലുളള ഒരു സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്‌സിനൊപ്പമാണ് പൃഥ്വിയുടെ നയനും ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications