ആദ്യദിനം റെക്കോര്‍ഡിട്ട് മധുരരാജ! മമ്മൂട്ടിയുടെ മാസ് എന്‍ട്രിയ്ക്ക് മുന്നില്‍ ചരിത്രം വഴി മാറുമോ?
മമ്മൂട്ടി ആരാധകരുടെ നീണ്ട കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊടുവില്‍ മധുരരാജ തിയറ്ററുകളിലേക്ക് എത്തി. ബോക്‌സോഫീസിനെ തകര്‍ക്കനായി മധുരരാജ കഴിയുമെന്ന് നേരത്തെ കരുതിയിരുന്നു. 2010 ല്‍ വൈശാഖിന്റെ സംവിധാനത്തിലെത്തിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയതാണെങ്കിലും അതിനെ കടത്തിവെട്ടുന്ന പ്രകടനമാണ് ചിത്രം സമ്മാനിച്ചത്.
അവധിക്കാലം ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തിയ സിനിമകളില്‍ രണ്ടാമത്തെ ഹിറ്റ് ചിത്രമായി മധുരരാജ മാറിയിരിക്കുകയാണ്. മാര്‍ച്ച് അവസാനമെത്തിയ ലൂസിഫറാണ് ഇപ്പോഴും തിയറ്ററുകളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ലൂസിഫറിനെ പോലെ തന്നെ പ്രത്യേക പ്രദര്‍ശനങ്ങള്‍ മധുരരാജയ്ക്ക് വേണ്ടിയും ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. ആദ്യദിനം മധുരാജ തകര്‍ത്ത റെക്കോര്‍ഡുകള്‍ ഇതൊക്കെയാണ്.

മമ്മൂട്ടിയുടെയും മധുരരാജയുടെയും മാസ് എന്‍ട്രി
വീണ്ടും തിയറ്ററുകളില്‍ നിന്നും മമ്മൂട്ടിയുടെ മാസ് എന്‍ട്രിയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ മൂന്നാമത്തെ സിനിമയാണ് മധുരരാജ. 10 വര്‍ഷം മുന്‍പ് പോക്കിരിരാജയിലൂടെ മമ്മൂട്ടി നടത്തിയ മാസിനെ കടത്തിവെട്ടുന്ന പ്രകടനമാണ് മധുരരാജയിലൂടെ കിട്ടിയിരിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്തുന്നതും കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ത്രസിപ്പിക്കുന്നതുമായ നിരവധി ഘടകങ്ങളാണ് മധുരരാജയെ വേറിട്ടതാക്കുന്നത്. ആദ്യ ദിനം മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

റിലീസിന് മുന്‍പേ ട്രെന്‍ഡിംഗ്
മധുരരാജയുടെ മുന്‍കൂട്ടിയുള്ള ബുക്കിംഗ് ആരംഭിച്ചത് മുതല്‍ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. രാവിലെ ആറ് മുതല്‍ പലയിടങ്ങളിലും ഫാന്‍സ് ഷോ ആരംഭിച്ചു. ഒട്ടുമിക്ക സെന്ററുകളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. 103 സ്‌ക്രീനുകളിലാണ് യുഎഇ, ജിസിസിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. 553 ഷോ ആണ് ഇവിടെ നിന്നും ലഭിച്ചത്. ഈ മേഖലകളില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായി മധുരരാജ മാറിയിരിക്കുകയാണ്. കേരളത്തില്‍ 261 സ്‌ക്രീനുകളിലാണ് മധുരരാജ എത്തിയത്. കേരളത്തിന് പുറത്ത് 285 സ്‌ക്രീനുകളും ഓവര്‍സീസില്‍ 274 സ്‌ക്രീനുകളിലുമായിട്ടാണ് ചിത്രമെത്തിയത്.

ഹൗസ്ഫുള്‍ ഷോ
രാവിലത്തെ ഷോകള്‍ക്ക് ശേഷം മികച്ച അഭിപ്രായം വന്നതോടെ കേരളത്തിലെ പ്രമുഖ സെന്ററുകളിലെയും ഈവനിംഗ് ഷോ ഹൗസ്ഫുള്‍ ആയിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 16 ഷോ മാത്രമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതില്‍ 13 ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. ഇതില്‍ നിന്നും 5.25 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. തിരുവനന്തപുരം പ്ലെക്‌സില്‍ 31 ഷോ യില്‍ നിന്നുമായി 9 ലക്ഷം കരസ്ഥമാക്കാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രത്യേക പ്രദര്‍ശനം
മധുരരാജയെ കുറിച്ച് ആദ്യം വന്ന പോസീറ്റിവ് റിവ്യൂ സിനിമയ്ക്ക് അനുഗ്രഹമായി മാറി. സിനിമ കാണാന്‍ ആരാധകരുടെ നീണ്ട നിര വന്നതോടെ പലയിടങ്ങളിലും അതിരൂക്ഷമായ തിരക്കായിരുന്നു. ഒടുവില്‍ സ്‌പെഷ്യല്‍ ഷോ സംഘടിപ്പിച്ചാണ് ഒരുവിധത്തില്‍ തിരക്ക് ഒഴിവാക്കിയത്. റിലീസ് ദിവസം രാത്രി 1 മണിയ്ക്കും പുലര്‍ച്ചെ 4 മണിയ്ക്കും പ്രത്യേക പ്രദര്‍ശനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയങ്ങളിലും ആരാധകരുടെ തിരക്കായിരുന്നു. അവധിക്കാലമായതിനാല്‍ വരും ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരുടെ കൂടെ പിന്തുണ സിനിമയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

മമ്മൂട്ടിയ്ക്ക് കൈയടി
കാലമെത്ര കഴിഞ്ഞാലും പ്രായത്തെ ഗ്ലാമറ് കൊണ്ട് തോല്‍പ്പിക്കുന്ന മെഗാസ്റ്റാറിന്റെ മറ്റൊരു മാസ് ചിത്രമായി മധുരരാജ മാറിയിരിക്കുകയാണ്. 10 വര്‍ഷം മുന്‍പ് മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമയിലെ ഗെറ്റപ്പും ഇപ്പോഴത്തെ ലുക്കും തമ്മില്‍ വലിയ മാറ്റമൊന്നുമില്ല. പോക്കിരാജയെക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സും മാസ് ഘടകങ്ങളും ചിത്രത്തിലുണ്ട്. സലീം കുമാറിന്റെ തമാശകള്‍ക്കും നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. 27 കോടിയോളം ബജറ്റില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











