എന്തും സംഭവിക്കാം, ഒരുപക്ഷെ കനത്ത വീഴ്ച! ഉണ്ണി മുകുന്ദൻ നിർണായക ഘട്ടത്തിൽ; പ്രഖ്യാപിച്ച സിനിമകൾ?
സിനിമയേയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിച്ചു; യുട്യൂബ് ചാനലിനെതിരെ പരാതിയുമായി നിർമ്മാതാവ്
സിനിമാ രംഗത്ത് ഉണ്ണി മുകുന്ദന്റെ കരിയർ ഗ്രാഫ് എപ്പോഴും വലിയ ചർച്ചയാകാറുണ്ട്. ഉയർച്ച താഴ്ചകൾ ഉണ്ണിക്ക് എപ്പോഴുമുണ്ടാകാറുണ്ട്. താര പദവി ലഭിക്കാൻ വേണ്ടി ഉണ്ണി ഏറെ പ്രയത്നിച്ചതാണ്. മാർക്കോ സൂപ്പർഹിറ്റായതോടെ ഉണ്ണിക്ക് താരസിംഹാസനം നൽകാൻ ആരാധകർ തയ്യാറായി. എന്നാൽ ഇത് പോലൊരു ഹിറ്റ് ലഭിച്ചിട്ടും ഉണ്ണിക്ക് കരിയറിലെ തടങ്ങൾ നീങ്ങുന്നില്ല എന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. മാർക്കോയ്ക്ക് ശേഷം ഗെറ്റ് സെറ്റ് ബോബിയാണ് ഉണ്ണിയുടേതായി പുറത്തിറങ്ങിയ സിനിമ. ഇത് പരാജയപ്പെട്ടു.
മാർക്കോയ്ക്ക് ശേഷം വലിയ പ്രൊജക്ടുകൾ പ്രഖ്യാപിച്ചിരുന്നു. മാർക്കോയുടെ രണ്ടാം ഭാഗവും തുടങ്ങാനിരുന്നതാണ്. എന്നാൽ പ്രഖ്യാപിച്ച സിനിമകളെക്കുറിച്ചുള്ള അപ്ഡേറ്റ് വന്നില്ല. മാർക്കോയുടെ നിർമാതാക്കളുമായി ഉണ്ണി തെറ്റിപ്പിരിഞ്ഞെന്ന് റിപ്പോർട്ടുകൾ വന്നു. മാർക്കോയുടെ നിർമാതാവ് ഷെരീഫും ഉണ്ണിയും ഇൻസ്റ്റഗ്രാമിൽ അൺ ഫോളോ ചെയ്തു. മാർക്കോയുടെ രണ്ടാം ഭാഗത്തിൽ താനില്ലെന്ന് ഉണ്ണി വ്യക്തമാക്കുകയും ചെയ്തു. മാളികപ്പുറം ഹിറ്റായ ശേഷവും പല സിനിമകളും ഉണ്ണിയുടെ പേരിൽ പ്രഖ്യാപിച്ചതാണ്. ഇവയിൽ ചിലത് നടന്നില്ല.
മാർക്കോയ്ക്ക് ശേഷം ഉണ്ണിയുടേതായി പ്രഖ്യാപിച്ച എല്ലാ സിനിമകളും റദ്ദായി എന്നാണ് നേരത്തെ മറുനാടൻ മലയാളി പുറത്ത് വിട്ട വിവരം. ഉണ്ണി മുകുന്ദനൊപ്പം മുമ്പ് പ്രവർത്തിച്ച മേക്കേർസും പിന്നീട് നടനുമായി തെറ്റിപ്പിരിഞ്ഞിട്ടുണ്ടെന്നും ഈ ഓൺലെെൻ മാധ്യമത്തിൽ വാർത്ത വന്നു. വലിയ ചർച്ചയായെങ്കിലും ഇതേക്കുറിച്ച് നടൻ പ്രതികരിച്ചിട്ടില്ല.
ഗന്ധർവ ജൂനിയർ എന്നൊരു സിനിമ നേരത്തെ ഉണ്ണിയെ വെച്ച് അനൗൺസ് ചെയ്തിരുന്നു. സിനിമയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും പിന്നീടൊരു വിവരവുമില്ല. ഉണ്ണി മുകുന്ദനെ നായകനാക്കി വെെശാഖ് ഉദയകൃഷ്ണ ചെയ്യാനിരുന്ന വമ്പൻ പ്രൊജക്ട് ആയിരുന്നു ബ്രൂസ്ലീ. മാർക്കോയ്ക്ക് ശേഷം ബ്രൂസ്ലിയുടെ അപ്ഡേറ്റുകളൊന്നും വന്നില്ല. ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത മിണ്ടിയും പറഞ്ഞും എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിട്ട് ഏറെക്കാലമായി.

എന്നാൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. വെെകാതെ റിലീസുണ്ടാകുമെന്നാണ് വിവരം. നവംബർ 9 എന്ന സിനിമ 2023 ൽ പ്രഖ്യാപിച്ചതാണ്. പക്ഷെ പിന്നീട് വിവരമൊന്നുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന മാ വന്ദേയാണ് ആരാധകർ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം. എന്താണ് ഉണ്ണിയുടെ കരിയറിൽ സംഭവിച്ചതെന്ന് വ്യക്തമായി പറയാൻ ഉണ്ണിക്കും നടന്റെ പ്രഖ്യാപിച്ച സിനിമകളുടെ മേക്കേർസിനും മാത്രമേ കഴിയൂ. ഇവർ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഉണ്ണിയുമായി ചുറ്റിപ്പറ്റി പല വിവാദങ്ങളും വന്നിരുന്നു.


Click it and Unblock the Notifications











