മഞ്ജു വാര്യര്‍ക്ക് സഹോദരന്‍ ഒരുക്കിയിരിക്കുന്നത് മോശമാവുമോ? അതീവ സന്തോഷത്തില്‍ നടിയുടെ ചിത്രങ്ങള്‍

നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഓരോ ദിവസം കഴിയുംതോറും നടിയുടെ ചിത്രങ്ങള്‍ക്ക് മൊഞ്ച് കൂടി വരികയാണെന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യരുടെ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ലേഡീ സൂപ്പര്‍സ്റ്റാറിന്റെ ചില ചിത്രങ്ങളാണ് ചര്‍ച്ചയാവുന്നത്.

പുതിയ ചിത്രത്തില്‍ അതീവ സന്തോഷത്തോടെ ചിരിച്ച് കൊണ്ട് നില്‍ക്കുന്ന മഞ്ജുവാണുള്ളത്. രസകരമായൊരു കാര്യം മഞ്ജുവിന്റെ ഹെയര്‍ സ്‌റ്റൈലാണ്. ഇതുവരെ കാണാത്തത് പോലെ ചുരുണ്ട മുടിയാണ് ചിത്രത്തിലുള്ളത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുല്‍ എം സത്യന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അതിനുള്ള ക്രെഡിറ്റും നടി കൊടുത്തിരിക്കുകയാണ്.

manju-warrier

ഒരു തവണയെങ്കിലും നിങ്ങള്‍ ചിരിച്ചിട്ടില്ലെങ്കില്‍ ആ ദിവസം നിങ്ങള്‍ക്ക് വേസ്റ്റ് ആവുകയാണ്. എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് മഞ്ജു കൊടുത്തിരുന്നത്. മഞ്ജുവിനൊപ്പം അത്ര വ്യക്തമല്ലെങ്കിലും നടന്‍ സൈജു കുറുപ്പാണ് നില്‍ക്കുന്നതെന്നും ആരാധകര്‍ കണ്ടെത്തിയിരുന്നു. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണിതൊക്കെ.

മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ പലവിധ പ്രതികരണങ്ങളുമായി കമന്റ് ബോക്‌സ് നിറഞ്ഞിരിക്കുകയാണ്. നടിമാരായ ഗീതു മോഹന്‍ദാസ്, ഭാവന, പ്രയാഗ മാര്‍ട്ടിന്‍, അനുശ്രീ, രാധിക, നേഹ സക്‌സേന, ഗായിക രഞ്ജിനി ജോസ്, അവതാരകനും നടനുമായ രമേഷ് പിഷാരടി എന്നിങ്ങനെ ഒരുപാട് പേരാണ് ലേഡീ സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തിന് കമന്റിട്ടിരിക്കുന്നത്. ബ്യൂട്ടീ എന്നാണ് ഗീതുവിന്റെ കമന്റ.

manju-warrier

ഈ ചിരിയാണോ സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് കൂടുതല്‍ ആളുകളും ചോദിക്കുന്നത്. ഇത് മാത്രമല്ല പുതിയ ഫോട്ടോസിലെല്ലാം അതീവ സുന്ദരിയായിരിക്കുന്ന മഞ്ജുവിനെയാണ് കാണാന്‍ സാധിക്കുന്നതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. മമ്മൂട്ടിയെ പോലെ ഗ്ലാമര്‍ കൂടുന്ന അസുഖം മഞ്ജുവിനും ഉണ്ടായോ എന്നാണ് മറ്റൊരു സംശയം.

എന്തായാലും കൈ നിറയെ സിനിമകളാണ് മഞ്ജു വാര്യര്‍ക്കുള്ളത്. മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയ്ക്ക് പുറമേ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന ദി പ്രീസ്റ്റ് എന്ന സിനിമ കൂടി വരാനുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കി മരക്കാര്‍ അറബിക്കടലിന്റെ സിംഹം കൊറോണ കാരണം റിലീസ് വൈകിയിരിക്കുകയാണ്. ഡിസംബറിലോ മറ്റോ ആയിരിക്കും ഇനി മരക്കാര്‍ വരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X