»   » ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

Written By:
Subscribe to Filmibeat Malayalam

സമീപകാലത്ത് ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. ഒരു ക്യാമറ മുന്നിലുണ്ട് എന്ന പ്രതീതി ജനിപ്പിയ്ക്കാതെയാണ് ഓരോ താരങ്ങളും അഭിനയിച്ചത്.

ചുറ്റുപാടുകളെ ഏറെ നിരീക്ഷിച്ചതിന് ശേഷമാണ് ശ്യാം പുഷ്‌കര്‍ ഈ ചിത്രത്തിന് തിരക്കഥ എഴുതിയത്. ഒട്ടും മായം ചേര്‍ക്കാതെയുള്ള ഛായാഗ്രാഹണ ഭംഗിയാണ് മറ്റൊരു പ്രത്യേകത.

ചിത്രം റിലീസ് ചെയ്ത് ഇത്രയും ആയിട്ടും സിനിമയെ കുറിച്ചുള്ള സംസാരം നിലച്ചില്ല. സിഡി ഇറങ്ങിയതോടെ സിനിമയെ ഇഴകീറി പരിശോധിയ്ക്കുന്ന ഒരു രീതിയും കണ്ടുവരുന്നു.

ഇങ്ങനെ കണ്ടെത്തിയ ചില വിവരങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്നു. അതിനെ ക്രോഡീകരിച്ചൊരു രൂപം ചുവടെ കൊടുക്കുന്നു.

കടപ്പാട്: ഫേസ്ബുക്ക് (m3db.com)

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

കന്യാമറിയാമിനെ ഉണ്ണിയോശൊയെ മുലയൂട്ടുന്ന ഒരു അമ്മയായി അധികം ചിത്രകാരന്മാര്‍ ചിത്രീകരിച്ചു കണ്ടിട്ടില്ല. ആര്‍ട്ടിസ്റ്റ് ബേബി എന്ന കഥാപാത്രത്തിനെ എന്‍ഹാന്‍സ് ചെയ്തിരിക്കുന്നു ഈ ഷോട്ടില്‍

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

മരണവീട്ടിലെ മഹേഷും സൗമ്യയുമായുള്ള കെമിസ്ട്രി അവരറിയാതെ വായിക്കുന്ന ഒരു കൂട്ടം പ്രദേശവാസികള്‍ അവരുടെ കള്ള നോട്ടങ്ങള്‍ കൊണ്ട് ഉജ്ജ്വലമായ അഭിനയമുഹൂര്‍ത്തങ്ങളാണ് കാഴ്ച്ച വച്ചിരിക്കുന്നത്.. പള്ളീലച്ചന്റെ നോട്ടം

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

അടക്ക് കലക്കി, ഞായറാഴ്ച്ചയാണേല്‍ ഇതിലും ആളുകണ്ടേനെ..മരണവീട്ടിലെ നടത്തിപ്പുകാരുടെ സ്ഥിരം അവലോകനങ്ങളിലൊന്ന്

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

മഹേഷേട്ടന്‍ ചെരുപ്പിടാത്തതിന്റെ കാരണം അറിയാത്ത ജിംസി

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

വീട്ടില്‍ അച്ഛനും അമ്മയും ഇരുന്ന് ക്രിക്കറ്റോ ഫുട്‌ബോളോ കാണുമ്പോള്‍ അമ്മമാരുടെ പ്രതികരണം എങ്ങനെയായിരിക്കും. ദേ അവിടെ ആര്‍ട്ടിസ്റ്റ് ബേബിയുടെ ഭാര്യ കിടന്നുറങ്ങുന്നത് പോലെ

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ആര്‍ട്ടിസ്റ്റ് ബേബിയുടെ വീടിനു മുന്നിലെ ആര്‍ട്ട് രൂപങ്ങള്‍ സൂക്ഷ്മതയുടെ ഉദാഹരണങ്ങളിലൊന്ന്

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ബേബിച്ചന്റെ പെങ്ങളും ഭാര്യയുമാണ്, ബേബിച്ചന്റെ ഭാര്യ രംഗത്ത് പ്രകടമായി വരുന്ന അപൂര്‍വ്വം ചില സീനുകളിലൊന്ന്

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

കമ്പ്യൂട്ടര്‍ വല്യ വശമില്ലാത്ത ബേബിച്ചായന്റെ രണ്ട് കൈകള്‍കൊണ്ടുള്ള മൗസ് പിടുത്തം, പണിയറിയാവുന്ന പുതിയ ഒരു അസിസ്റ്റന്റിനെ വേണ്ടി വരും എന്ന് സ്വാഭാവികമായി ആര്‍ക്കും തോന്നും

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ഉള്ള ആര്‍ട്ടിസ്റ്റുകളെ പരമാവധി ഉപയോഗിച്ചു എന്നതിന് തെളിവാണ് ഈ രംഗം. ഹൊ, എന്നാ പിന്നെ മടിയില്‍ കയറിയങ്ങ് ഇരി കൊച്ചേ എന്ന് പറയുന്നത് സ്റ്റേഷണറി സ്റ്റോര്‍ ഉടമ രജീഷിന്റെ ഭാര്യയാണ്

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

കാബറേ കാണാന്‍ പോയ കാര്യം ഭാവന അച്ചായന്‍ ബേബിച്ചേട്ടനോട് പറയുമ്പോള്‍ പിന്നണിയില്‍ കേള്‍ക്കുന്ന ഗാനം 1979ല്‍ റിലീസായ 'പ്രഭു' എന്ന സിനിമയിലെ 'ഇന്നീ തീരം തേടും തിരയുടെ പാട്ടില്‍' എന്ന ഗാനമാണ്. രണ്ടാളുടെയും യൗവ്വന കാലഘട്ടത്തിലാണ് ആ സംഭവം എന്നത് വ്യക്തമായി വരച്ചിടുന്നു ആ ഗാനത്തിലൂടെ

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

തല്ലി ജയിച്ചില്ലേ..ഇനി മതി..ചാച്ചന്‍ എന്ന ലോകം കണ്ട വ്യക്തി പറയുന്ന ആ ഒരൊറ്റ വാക്കില്‍ ജിംസണ്‍ പിന്മാറുന്നു, മറ്റാര് വന്നു പറഞ്ഞിരുന്നെങ്കിലും മാറുമായിരുന്നോ ? ചാച്ചന്റെ ഒരു ദാര്‍ശനികഭാവം കാണികളിലേക്ക് കണ്‍വേ ചെയ്യുന്ന മറ്റൊരു രംഗം

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ഫോട്ടോഗ്രാഫറും സുന്ദരക്കുട്ടപ്പനുമായ ചാച്ചന്റെ റൗണ്ട് ചീപ്പു കൊണ്ടുള്ള മുടി ചീകല്‍. അതിനു തൊട്ടുമുമ്പുള്ള സീനില്‍ ചാച്ചന്‍ മഹേഷിന്റെ ബൈക്കിന്റെ പിറകില്‍ വന്നപ്പോള്‍ മുടി അലസിപ്പോയി. പെര്‍ഫക്ഷനിസ്റ്റായ ചാച്ചനെ പിന്നീടും ഇതേ പോലെ പ്രോര്‍ട്രേറ്റ് ചെയ്യുന്നുണ്ട്. ചാച്ചന്‍ എടുത്ത ഫോട്ടോ സ്മഡ്ജും സ്മൂത്തും ചെയ്ത് വൃത്തിയാക്കാം എന്ന് മഹേഷ് പറയുന്നിടത്ത് വെക്കടാ അവിടെ നിന്റെ കൈ ഞാന്‍ വെട്ടും എന്ന് ചാച്ചന്‍ ദ പെര്‍ഫക്ഷനിസ്റ്റ്.

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ചോറ് മാത്രം തുറക്കാന്‍ ഒരു സാധാരണ മലയാളി ഉപയോഗിക്കുന്ന ഈ ഇടി സര്‍വ്വസാധാരണമാണ്

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

എല്‍ദോച്ചായനെ വിടാതെ പിടികൂടി കോട്ടുമണിയിച്ച് പറമ്പിന്റെ നടത്തിപ്പ് തേടിയ ദുര്‍ബലന്‍ സാബു

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

കരച്ചിലിനിടയില്‍ നീ ഈസ്റ്റര്‍ കഴിഞ്ഞിട്ടല്ലേ പോകൂ എന്ന് കുശലം ചോദിയ്ക്കുന്ന സൗമ്യയുടെ അമ്മച്ചി

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ഗള്‍ഫില്‍ പോയി വന്നാല്‍ ഏതൊരു ആളിലും ഒരു മാറ്റമുണ്ടാവും. ജിംസന്റെ ലുക്കും മാറി. പ്യൂമയുടെ ടീഷര്‍ട്ട് പോലും നിരീക്ഷണത്തിന്റെ ഭാഗമാണ്.

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ആദ്യത്തെ കാമുകി ചതിച്ചപ്പോള്‍ നായകന് വേണ്ടി സൃഷ്ടിക്കപ്പെടുന്നതല്ല രണ്ടാമത്തെ കാമുകി. ജിംസി അവിടെ തന്നെയുണ്ടായിരുന്നു. സിനിമയുടെ തുടക്കത്തില്‍ ബസില്‍, കുരിശു ചുമന്നു മല കയറുമ്പോള്‍, പിന്നെ, കുങ്ഫു പഠിക്കാന്‍ പോകുമ്പോള്‍ അവിടെയൊക്കെ ജിംസിയുണ്ട്. താഹിര്‍ സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍ ഒരു നിമിഷാര്‍ദ്ധം കാണിക്കുന്നതും ഒക്കെ ജിംസിയെ ആണ്. കഥയിലേക്ക് പൊട്ടിവീണ കഥാപാത്രമല്ല എന്നത് അത് കൃത്യമായി ഉറപ്പിക്കുന്നു.

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

മഹേഷിന് അത്രയും കാലം ഫോട്ടോഗ്രഫി ഒരു തൊഴില്‍ മാത്രമാണ് പാഷനല്ല എന്ന് ഈ സന്ദര്‍ഭത്തില്‍ക്കൂടി തെളിയിക്കുന്നുണ്ട്.. ചാച്ചന്റെ ചോദ്യത്തിന് കടയിലേക്കെന്നും..ശരിക്കുമുള്ള ഫോട്ടോഗ്രാഫറായ ചാച്ചന്‍ അത് തിരുത്തി കടയല്ല സ്റ്റുഡിയോ എന്നും പറയുന്നിടത്ത്

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ചാച്ചന്റെ കിളി ശരിക്കും പോയതാണോ എന്നറിയാന്‍, ചാച്ചന്റെ അടുത്ത് അന്നേ ദിവസം ടെമ്പററിയായി കിടന്നുറങ്ങുന്ന മഹേഷ് വിരലില്‍പ്പിടിച്ച് ധൈര്യം കൊടുക്കുന്നു, സമാധാനിക്കുന്നു.്‌ര

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

മഞ്ചാടി മാഗസിന്റെ എഡിറ്റര്‍, ചിത്രത്തിന്റെ കലാ സംവിധായകരില്‍ ഒരാളായ കല സുഭാഷാണ്. വേണമെങ്കില്‍ ഒരു സാങ്കല്‍പിക പേര് കൊടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ചാച്ചന്റെ കിളി പോയത് തന്നെ എന്ന് മെബര്‍ താഹിര്‍ കാണികളെ കണ്‍വേ ചെയ്യുന്ന ആ മരണ മാസ് ചുണ്ട് പിടിത്തം..ഒറ്റ ഫ്‌ലാഷ് ഓഫ് സെക്കന്റ് കൊണ്ട് ഒരഞ്ചു മിനിറ്റില്‍ ചിത്രീകരിക്കണ്ട കാര്യം പറഞ്ഞു കഴിഞ്ഞു

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

എല്ലാറ്റിനും മെംബറിനെ സമീപിക്കുന്ന നാട്ടുകാര്‍, കുരിശ് എവിടെയാ വെക്കേണ്ടതെന്ന ചോദ്യത്തിനു വരെ സൗമ്യമായി പരിഹാരം നിര്‍ദ്ദേശിക്കുന്ന താഹിര്‍ അടിയോടെ തകര്‍ന്ന് പോവുകയാണ് നാട്ടുകാരേ..തകര്‍ന്ന് പോവുകയാണ്

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

പി ജെ ജോസഫ് സല്യൂട്ട് സ്വീകരിക്കുന്ന ചടങ്ങ് കവര്‍ ചെയ്യുന്ന ലോക്കല്‍ ഫോട്ടോഗ്രാഫര്‍ മഹേഷ്. ഈ ഗ്രൗണ്ട് തന്നെയാണ് അവസാനത്തെ അടിയും നടക്കുന്നതെന്ന് രണ്ടിന്റെയും പശ്ചാത്തലമായി വരുന്ന ഡാമിന്റെ ചിത്രത്തില്‍ നിന്ന് ഊഹിക്കാം

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

സാമ്പിളിനു വച്ചിരുന്ന സൗമ്യയുടെ ചിത്രങ്ങള്‍ മാറി, ചാച്ചനെടുത്ത ചിത്രം സാമ്പിളിനു വന്നപ്പോള്‍

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

സൂക്ഷ്മതയുടെ മറ്റൊരുദാഹരണം. ജിംസി മഹേഷിന്റെ കയ്യിലെ ആരെടുത്തു കൊടുക്കാന്‍ പിന്ന് കടിച്ചപ്പോള്‍്ര, കൈയ്യില്‍ പതിഞ്ഞ തുപ്പല്‍ പോലും ഒപ്പിയെടുത്ത ക്യാമറ

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ആദ്യമായി കുംഗ്ഫു ക്ലാസില്‍ എത്തുന്ന വിജിലേഷിന് ബാക്കിയുള്ളവരുടെ 'ഉസ്' ആചാരം അറിയാത്തത് സ്വാഭാവികമാണല്ലോ

ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

വൃക്കയുടെ ചിത്രം വരക്കാന്‍ ആര്‍ട്ടിസ്റ്റ് ബേബിക്ക് എളുപ്പമാണ്. പക്ഷേ തനിക്ക് കിട്ടിയ ഹോം വര്‍ക്ക് സ്‌കൂളില്‍ കൊണ്ട് പോയി കാണിക്കുമ്പോള്‍ അത് താന്‍ വരച്ചതാണെന്ന് ടീച്ചറന്മാര്‍ വിശ്വസിക്കുമോ എന്ന് ചോദിക്കാതെ ചോദിക്കുന്ന നോട്ടത്തിലൂടെ ബേബിയുടെ മോന്‍

English summary
A deep observation about Maheshinte Prathikaram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam