ക്യാമറകണ്ണുകളിൽ നിന്നും ഒളിപ്പിച്ച് പിടിച്ച ആര്യയുടെ കുഞ്ഞ് ഇതാണോ?, പിറന്നാൾ ദിനത്തിൽ വൈറലായി കുടുംബചിത്രം!

മലയാളിയാണെങ്കിലും തമിഴിലാണ് നടൻ ആര്യ ഏറെ ശോഭിച്ചത്. മോഡലിങിൽ നിന്നും സിനിമയിലെത്തിയ ആര്യ കാസർകോട് സ്വദേശിയാണ്. പക്ഷെ ഇപ്പോൾ സകുടുംബം തമിഴ്നാട്ടിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.

മലയാളത്തിൽ നിന്നും തമിഴിലെത്തി സ്റ്റാർഡം ഉണ്ടാക്കിയ നടൻ എന്നതിനാൽ തന്നെ ആര്യയ്ക്ക് മലയാളികൾക്കിടയിൽ വലിയ മതിപ്പാണ്. ആര്യയുടെ സിനിമകൾക്കും കേരളത്തിൽ സ്വീകാര്യത ലഭിക്കാറുണ്ട്. ജംഷാദ്‌ സീതിരകത്ത് എന്നാണ് ആര്യയുടെ യഥാർഥ പേര്.

കൊമേഴ്സ്യൽ വാല്യുവുള്ളതും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങൾ ആര്യയിൽ നിന്നും സിനിമാ പ്രേമികൾക്ക് ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ്‌ ആര്യയെ കണ്ടെത്തുന്നത്‌.

ചെന്നൈയിൽ ഒരേ പ്രദേശത്തുള്ള വീടുകളിൽ താമസിച്ചിരുന്ന ഇരുവരും പള്ളിയിൽ വെച്ചും മറ്റും കണ്ടുമുട്ടാറുണ്ടായിരുന്നു. ജീവയുടെ ഉള്ളം കേക്കുമേ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്നെ ആര്യ ശ്രദ്ധേയനായി. ഈ സിനിമയിലൂടെയാണ് നടി അസിൻ തോട്ടുങ്കൽ തമിഴിൽ അരങ്ങേറുന്നത്‌.

കാമറകണ്ണുകളിൽ നിന്നും ഒളിപ്പിച്ച് പിടിച്ച ആര്യയുടെ കുഞ്ഞ് ഇതാണോ

വിഷ്‌ണുവർധന്റെ അറിന്തും അറിയാമലുമാണ് ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ പുരസ്‌കാരം ആര്യയ്ക്ക് ലഭിച്ചരുന്നു.

ആര്യയെ സ്നേഹിക്കുന്നവർക്ക് എക്കാലവും പ്രിയപ്പെട്ട രണ്ട് സിനിമകളാണ് നാൻ കടവുൾ, മദ്രാസിപട്ടണം എന്നീ ചിത്രങ്ങൾ. നാൽപത്തിരണ്ടുകാരനായ ആര്യ പതിനേഴ് വർഷമായി സിനിമയിലുണ്ട്.

പിറന്നാൾ ദിനത്തിൽ വൈറലായി കുടുംബചിത്രം

മൂന്ന് വർഷം മുമ്പാണ് ആര്യ തനിക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി സയേഷയെ വിവാഹം ചെയ്തത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ‌ വിവാഹത്തിന് മുമ്പ് എങ്ക വീട്ട് മാപ്പിളെ എന്നൊരു റിയാലിറ്റി ഷോ നടത്തി. വിവാദങ്ങളിൽ ആര്യ ഉൾപ്പെട്ടിരുന്നു. തെരഞ്ഞെടുത്ത ചില പെൺകുട്ടികളെ കൂടി പങ്കെടുപ്പിച്ചാണ് ആര്യയ്ക്ക് വധുവിനെ തേടുന്ന എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോ നടത്തിയത്.

ഷോയിൽ പങ്കെടുത്ത പെൺകുട്ടികളിൽ നിന്നും തനിക്ക് ഇഷ്ടപ്പെടുന്നതും മനസിന് ഇണങ്ങിയതുമായി ഒരു പെൺകുട്ടിയെ കണ്ടെത്തി ‌വിവാഹം ചെയ്യുമെന്നാണ് ആര്യ തുടക്കത്തിൽ പറഞ്ഞിരുന്നത്.

ആര്യയും വിവാ​ദവും

എന്നാൽ ഷോ ഫിനാലെ വരെ എത്തിയപ്പോഴേക്കും തനിക്ക് യോജിച്ച ആരേയും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് ആര്യ അറിയിച്ചത്. സംഭവം പിന്നീട് വലിയ വിവാദമാകുകയും കുറെ പെൺകുട്ടികളെ വിളിച്ച് വരുത്തി ആര്യ പറഞ്ഞ് പറ്റിച്ചുവെന്ന തരത്തിലേക്ക് കാര്യങ്ങൾ പോവുകയും ചെയ്തു.

ആ വിവാദങ്ങളെല്ലാം ഒന്ന് കെട്ടടങ്ങിയ ശേഷമാണ് ആര്യ സയേഷയുമായി പ്രണയത്തിലായതും വിവാഹം ചെയ്തത്. സയേഷയിൽ ആര്യയ്ക്ക് ഒരു മകളുണ്ട്. കഴിഞ്ഞ വർഷമാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. അരിയാന എന്നാണ് ഇരുവരും മകൾക്ക് പേരിട്ടത്.

സയേഷയുമായുള്ള പ്രണയം

കു‍ഞ്ഞ് ജനിച്ച് രണ്ട് വർഷത്തോട് അടുത്തിട്ടും കുഞ്ഞിന്റെ ഒരു ചിത്രം പോലും താര ദമ്പതികൾ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിത ഇരുവരും മകൾ‌ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ചിത്രങ്ങൾ വൈറലായതോടെ ഇരുവരുടേയും ഒപ്പം നിൽക്കുന്നത് ദമ്പതികളുടെ മകൾ തന്നെയായിരിക്കും എന്നാണ് ആരാധകരുടേയും നിരീക്ഷണം. കാരണം ഭാര്യ സയേഷയുടെ മുഖച്ഛായയാണ് കുഞ്ഞിന് കൂടുതലായും ഉള്ളത്. കുട്ടി സയേഷയെ കണ്ടപോലെ തോന്നുന്നുവെന്നാണ് ആരാധകരിൽ ചിലർ കുറിച്ചത്. ‍

മകൾ പിറന്നപ്പോൾ

സാർപ്പട്ട പരമ്പരയാണ് ആര്യയുടേതായി റിലീസ് ചെയ്ത് ഏറ്റവും അവസാനം ഹിറ്റായ സിനിമ. അതിന് ശേഷം തിയേറ്ററുകളിലെത്തിയ ക്യാപ്റ്റൻ പരാജയമായിരുന്നു. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക.

ചിത്രത്തിൽ സിമ്രാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മകൾ ജനിച്ച ശേഷം സയേഷ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. നടിയും മോഡലുമായ സയേഷയും ആര്യയും തമ്മിൽ പതിനാറ് വയസിന്റെ പ്രായ വ്യത്യാസമുണ്ട്.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X