'മരണ വീട്ടിലും സെൽഫി... കഷ്ടം..., എങ്ങനെ മനസ് വന്നു...?, ക്ഷമയോടെ സഹകരിച്ച ബേസിൽ പ്രശംസ അർഹിക്കുന്നു'

നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിന്റെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് മലയാള സിനിമാ ലോകം. 37 കാരനായ സാപ്പിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റാഷിൻ മലയാളികൾക്ക് സുപരിചിതനായത് സിദ്ദിഖിന്റെയും റാഷിയുടെ സഹോദരനും നടനുമായ ഷെഹീന്റെയും സോഷ്യൽമീഡിയ പേജുകളിലുടെയാണ്. റാഷിന്റെ വിയോഗം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ ജീവിതപങ്കാളിയായി സീനയെത്തി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് സീന ഷെഹീനെയും സാപ്പിയെയും നോക്കിയിരുന്നത്.

Basil Joseph  Siddique

പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഫര്‍ഹീന്‍ എന്ന കുഞ്ഞനുജത്തി കൂടിയെത്തി. കുടുംബത്തിലെ മൂത്തമകനായിരുന്നു സാപ്പിയെങ്കിലും കുഞ്ഞനുജനെപ്പോലെയാണ് സഹോദരങ്ങള്‍ അദ്ദേഹത്തെ നോക്കിയത്. സാപ്പിക്ക് ദിവസം ചെല്ലുംതോറും പ്രായം കുറയുന്നു എന്നാണ് അനുജന്‍ ഷെഹീന്‍ പിറന്നാള്‍ ദിനത്തില്‍ കുറിച്ചത്. ഷെഹീന്‍ വിവാഹം കഴിച്ചപ്പോള്‍ വീട്ടിലേക്കുവന്ന അമൃതയും സാപ്പിയുടെ കുഞ്ഞനുജത്തിയായി.

അവരുടെ വിവാഹത്തിലെ ചിത്രങ്ങളിലെല്ലാം സാപ്പി നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ പൊന്നോമനയായി വളര്‍ന്ന സാപ്പിയുടെ അവസാന പിറന്നാളിന്റെ ചിത്രങ്ങള്‍ ഷെഹീന്‍ പങ്കുവെച്ചപ്പോഴും വൈറലായിരുന്നു. വിഷു സദ്യ ആസ്വദിച്ച് കഴിക്കുന്ന സാപ്പിയുടെ ചിത്രങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശ്രദ്ധനേടിയിരുന്നു.

കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ സാപ്പിയെ ആരാധകരും സ്നേഹിച്ച് തുടങ്ങുകയായിരുന്നു. സാപ്പിയുടെ നിര്യാണത്തിൽ തളർന്നപോയ സിദ്ദിഖിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മലയാള സിനിമ ലോകത്തെ ഒട്ടുമിക്ക താരങ്ങളും എത്തി ചേർന്നിരുന്നു.

അതിൽ ബേസിലിന്റെ ഒരു വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. വാഹനം വഴിയരികിൽ നിർത്തി സിദ്ദിഖിന്റെ വസതിയിലേക്ക് നടന്നുപോവുകയായിരുന്ന ബേസിലെ കാൽനട യാത്രികരിൽ ഒരാളായ ചെറുപ്പക്കാരൻ പിടിച്ച് നിർത്തി സെൽഫിക്ക് പോസ് ചെയ്യിപ്പിച്ചു. എതിർക്കാൻ വഴിയില്ലാതെ മനസില്ലാ മനസോടെ ബേസിലും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

Basil Joseph  Siddique

ഈ വീഡിയോ വൈറലായതോടെ ബേസിലിനോട് സെൽഫി ചോദിച്ച യുവാവിന് വലിയ വിമർശനമാണ് സോഷ്യൽമീഡിയ വഴി ലഭിക്കുന്നത്. മരണ വീട്ടിലും സെൽഫി എന്നത് കേട്ടിട്ടേയുള്ളു ഇപ്പോൾ കണ്ടുവെന്നാണ് കമന്റുകൾ. ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ... എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ പ്രശംസ അർഹിക്കുന്നു, ഫോട്ടോയ്ക്ക് പോസ് ചെയ്തില്ലെങ്കിൽ അവന് ജാഡയാണെന്ന്.

ഒന്ന് നിന്ന് കൊടുത്തപ്പോൾ ദേ... പറയുന്നു... അയാൾക്ക് ബോധം ഇല്ലെന്ന്. എന്തൊക്കെ തരത്തിലാണ് വിമ​ർശനം, സെൽഫി എടുക്കാൻ വന്നവനെ നമിച്ചു, ഈ ഒരു അവസ്ഥയിലും സെൽഫി... ഇയാൾക്ക് തീരെ ബോധം ഇല്ലേ കഷ്ടം തന്നെ എന്നിങ്ങനെയാണ് കമന്റുകൾ. ചിലർ ബേസിലിനെയും വിമർശിച്ചു. സെൽഫിക്ക് നിന്ന് കൊടുത്ത ബേസിലും ഇച്ചിരി ഉളുപ്പ് കാണിക്കാമായിരുന്നുവെന്നും കമന്റുകളുണ്ട്.

താരാധന മൂലം പരിസരം മറന്ന് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരുടെ എണ്ണം കേരളത്തിൽ കൂടി വരികയാണ്. സിദ്ദിഖിന്റെ വസതിയിലേക്കുള്ള വഴിയിൽ വാഹനങ്ങൾ മൂലം ട്രാഫിക്ക് ജാം ഉണ്ടായിരുന്നു. അതിനാലാണ് ബേസിൽ സ്വന്തം വാഹനം വസതിയിൽ നിന്നും ദൂരെ മാറി പാർക്ക് ചെയ്ത് മരണ വീട്ടിലേക്ക് നടന്നുപോയത്.

ബേസിൽ മാത്രമല്ല ദിലീപ് മുതൽ എല്ലാ സിനിമാ-സീരിയൽ താരങ്ങളും റാഷിനെ അവസാനമായി കാണാനും സി​ദ്ദിഖിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാനുമായി എത്തിയിരുന്നു.

Read more about: basil joseph siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X