പണ്ടത്തെ ക്രഷ്, പിന്നെ കണ്ടപ്പോള്‍ രണ്ടാമതൊരു ജ്യോതിര്‍മയിയായി! അതിന്റെ പരിണിതഫലമായിരുന്നു കല്യാണം; ആരാധകന്‍

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നടിയുടെ ഭര്‍ത്താവും സംവിധായകനുമായ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗണ്‍വില്ലെ എന്ന സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജ്യോതിര്‍മയിയാണ്. കുഞ്ചാക്കോ ബോബന്‍ നായകനായിട്ടെത്തുന്ന ചിത്രം അടുത്തയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

അതേ സമയം സിനിമയില്‍ നിന്നും പുറത്ത് വന്ന പുതിയ ലിറിക്കല്‍ വീഡിയോ തരംഗമാവുകയാണ്. നടി ജ്യോതിര്‍മയിയ്ക്ക് വലിയ സ്വീകാര്യതയാണ് ഇതിലൂടെ ലഭിച്ചത്. പിന്നാലെ ജ്യോതിര്‍മയിയോട് ക്രഷ് തോന്നിയൊരു അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആരാധകനായ ഷിബു ഗോപാലകൃഷ്ണന്‍.

jyothirmayi

'നിങ്ങള്‍ കരുതുന്നതുപോലെ കല്യാണത്തോടു കൂടിയല്ല ഞാന്‍ ഒരു ജ്യോതിര്‍മയി ഫാന്‍ ആയി മാറുന്നത്. അതിനു വളരെ മുന്‍പേ അത് സംഭവിച്ചിരുന്നു, കൃത്യമായി പറഞ്ഞാല്‍ 2003 ല്‍ കോളേജില്‍ പഠിക്കുമ്പോള്‍. അപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി ഒരു ജ്യോതിര്‍മയിയെ കാണുന്നത്. ഒരു പക്ഷെ ആദ്യമായി നേരില്‍ കണ്ട നായിക നടിയും അവരായിരിക്കണം.

ആദ്യമായി കണ്ട ഷൂട്ടിങ്ങും അവരുടേതായിരിക്കണം. അന്യരുടെ ഷൂട്ടിങ്ങിനു വേണ്ടി ലെനിന്‍ രാജേന്ദ്രനും ബിജു മേനോനും രാജീവ് രവിക്കുമൊപ്പമാണ് ജ്യോതിര്‍മയി ഒരു ശനിയാഴ്ച വെളുപ്പാന്‍കാലത്ത് കോളേജില്‍ എത്തിയത്. ഹോസ്റ്റലില്‍ ഞാന്‍ ശനിയാഴ്ചയുടെ അതിപ്രസരത്തില്‍ കിടന്നു കൂര്‍ക്കം വലിക്കുകയായിരുന്നു, തലേന്ന് രാത്രി വൈകുവോളം ഇരുന്നു പഠിച്ചതിന്റെ ക്ഷീണവും ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.

അപ്പോഴാണ് ഷൂട്ടിംഗ് എന്ന വാര്‍ത്ത തീപോലെ ഹോസ്റ്റലില്‍ പടര്‍ന്നു പിടിച്ചത്. ഓടിപ്പിടിച്ചു ചെന്നപ്പോള്‍ സീന്‍ ശാന്തമാണ്. സിവില്‍ എഞ്ചിനീയറിങ്ങിന്റെ ക്ലാസ്സുമുറിയില്‍ ഏറ്റവും പിന്നിലെ ബഞ്ചില്‍ ലൈറ്റിംഗ് തീരാനായി ജ്യോതിര്‍മയി കാത്തിരിക്കുന്നു. പുറത്തൊരു കസേരയില്‍ ബിജു മേനോന്‍. ഈ സിനിമയുടെ സംവിധായകന്‍ മറ്റാരോ ആണെന്ന് തോന്നിപ്പിക്കുന്ന അത്രയും ശാന്തതയില്‍ ലെനിന്‍ രാജേന്ദ്രന്‍.

എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറി ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ പോലെ ഓടിനടക്കുന്നു. കോളേജ് കലാപത്തിന്റെ സീന്‍ ഷൂട്ട് ചെയ്യാന്‍ കുറച്ചു കലാകാരന്മാരെ വേണം, അവര്‍ക്കൊപ്പം അപാര എനര്‍ജിയില്‍ രാജീവ് രവി. അവിടെ ചുറ്റിപ്പറ്റി നിന്ന എന്നെ ചില പൂവാലന്മാര്‍ ജ്യോതിര്‍മയിയെ വായിനോക്കാന്‍ വന്നതാണെന്ന മട്ടില്‍ കളിയാക്കി, ഷൂട്ടിങ് കാണാനുള്ള തികച്ചും അക്കാദമിക്കായ ആഗ്രഹം മാത്രമാണെന്നു പറഞ്ഞിട്ടും ബ്ലഡി ഫൂള്‍സ് വിശ്വസിച്ചില്ല.

jyothirmayi

ശരിക്കും എന്തായിരുന്നു അവിടെ ചുറ്റിപ്പറ്റിയതിനു പിന്നിലുള്ള കാരണം എന്ന കാര്യത്തില്‍ ഇപ്പോഴും പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടു അഭിപ്രായം ഉണ്ട്. പണ്ടെപ്പോഴോ ജ്യോതിര്‍മയിയോട് ചില്ലറ ക്രഷ് ഉണ്ടെന്നു പറഞ്ഞത് ഞാന്‍ മറന്നെങ്കിലും അവന്മാര്‍ മറന്നിട്ടില്ലായിരുന്നു. ഇതൊക്കെ ഓര്‍ത്തിരിക്കുന്നതിനു പകരം ഇവന്മാര്‍ക്ക് പഠിക്കാനുള്ള എന്തെങ്കിലും ഓര്‍ത്തിരുന്നു കൂടെ എന്നുതോന്നിയെങ്കിലും വരാനുള്ള സപ്ലി വഴിയില്‍ തങ്ങില്ല എന്ന പ്രപഞ്ച സത്യത്തിനു മുന്നില്‍ ഞാന്‍ നിശ്ശബ്ദനായി.

അതിനും ഏറെ ശേഷമാണ് രണ്ടാമതൊരു ജ്യോതിര്‍മയിയെ കാണുന്നത്, അതിന്റെ പരിണിതഫലമായിരുന്നു കല്യാണം. പറഞ്ഞു വന്നത് എന്താണെന്നു വച്ചാല്‍, കോളേജ് കാലത്തെ ക്രഷിനെ വീണ്ടും സ്‌ക്രീനില്‍ അതിലും സ്‌റ്റൈലിഷായി കാണുമ്പോള്‍ തോന്നുന്ന ഒരിതില്ലേ, അതുണ്ടായി ബോഗണ്‍വില്ലയിലെ പാട്ടു കണ്ടപ്പോള്‍.

ജ്യോതിര്‍മയി സ്റ്റെപ്പുകളുടെ മൂര്‍ച്ചയില്‍ ഒരിക്കല്‍ കൂടി കോളേജിന്റെ വരാന്തയില്‍ വായിനോക്കി നില്‍ക്കുന്ന നാലാം സെമസ്റ്ററുകാരനായി.
കര്‍ത്താവിനു ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതി.'

More from Filmibeat

Read more about: jyothirmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X