നിലത്ത് ഒട്ടിപ്പോയ പേപ്പര്‍ സ്റ്റിക്കര്‍ പറിക്കാന്‍ സ്‌ക്രൂ ഡ്രൈവര്‍ എടുത്ത ചാക്കോച്ചന്‍
ആനയെ തളയ്ക്കാന്‍ മൊട്ടുസൂചി മതി എന്നാണ് പഴമക്കാരുടെ ചൊല്ല്. അതുകൊണ്ട് ഒരു പേപ്പര്‍ സ്റ്റിക്കര്‍ പറിച്ചെടുക്കാന്‍ സ്‌ക്രൂ ഡ്രൈവര്‍ എടുത്ത കുഞ്ചാക്കോ ബോബനെ തെറ്റ് പറയാന്‍ പറ്റില്ല. ആയുധം ഏതായാലും ലക്ഷ്യത്തിലെത്തിയാല്‍ മതിയല്ലോ. നിഴല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് രസകരമായ സംഭവം നടന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആണ്.
നിലത്ത് ഒട്ടിപ്പിടിച്ചു പോയ ഒരു പേപ്പര്‍ സ്റ്റിക്കര്‍ പറിച്ചെടുക്കാന്‍ പെടാപ്പാട് പെടുന്ന കുഞ്ചാക്കോ ബോബനെയും സംഘത്തെയും വീഡിയോയില്‍ കാണാം. ''ഏറ്റവും ലളിതമായ ജോലികള്‍ നിങ്ങളെ എളിയവനാക്കും, ഒരു പേപ്പര്‍ സ്റ്റിക്കര്‍ തന്ന പണി'' എന്ന ക്യാപ്ഷനോടെ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വീഡിയോ തന്റെ സോഷ്യല്‍ മീഡി പേജിലൂടെ പങ്കുവച്ചത്. ചാക്കോച്ചന്‍ മാത്രമല്ല, അണിയറ പ്രവര്‍ത്തകരും കെണിഞ്ഞ് പരിശ്രമിയ്ക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് നിഴല്‍. എഡിറ്റര്‍ അപ്പു എന്‍ ഭട്ടത്തിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും നിഴലിനുണ്ട്. കഴിഞ്ഞ മാസം 19 ന് കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. ടീമിനൊപ്പം നയന്‍താരയും ജോയിന്‍ ചെയ്തു കഴിഞ്ഞു.

നിവിന്‍ പോളി നായകനായി എത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയന്‍ നിഴലിലൂടെ മടങ്ങിയെത്തുകയാണ്. ചിത്രത്തിലെ നായികയ്ക്ക് വളരെ അധികം പ്രധാന്യമുണ്ടെന്നും, കരുത്തുള്ള സ്ത്രീ കഥാപാത്രം ചെയ്യാന്‍ പറ്റിയ നടിയെ വേണമെന്നും സംവിധായകന്‍ പറഞ്ഞപ്പോള്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് നയന്‍താരയുടെ പേര് നിര്‍ദ്ദേശിച്ചത്. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട നയനും കഥയില്‍ താത്പര്യം പ്രകടിപ്പിയ്ക്കുകയായിരുന്നു.
അഞ്ചാം പാതിര എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടും തിരഞ്ഞെടുത്തിരിയ്ക്കുന്നത് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തന്നെയാണ്. നവാഗതനായ സജ്ജീവ് തിരക്കഥ എഴുതുന്ന ചിത്രം ചെയ്യാന്‍ ഒരു വര്‍ഷം മുന്‍പേ തന്നെ ചാക്കോച്ചന്‍ സമ്മതം അറിയിച്ചിരുന്നു. വ്യത്യസ്തമായ പ്രമേയമാണ് നിഴലിന്റേത് എന്നാണ് സംവിധായകന്‍ പറഞ്ഞിട്ടുള്ളത്.
Recommended Video
അഭിനേതാക്കള്‍ അധികമില്ലാത്തതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ഷൂട്ടിങിന് തടസ്സമില്ലെന്നും, പുറത്ത് നിന്ന് ആള്‍ക്കാരെ ആരെയും കടത്തി വിടാതെ സുരക്ഷയോടെയാണ് ചിത്രീകരണം പുരോഗമിയ്ക്കുന്നത് എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


Click it and Unblock the Notifications











