വേറെ വസ്ത്രമില്ലെന്ന് നയന്‍താര! അന്ന് ഫുട്പാത്തില്‍ നിന്ന് വാങ്ങിയ ഷർട്ടാണ് ധരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ഇന്നലെ അവരുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. 2022 ജൂണ്‍ 9ന് ആയിരുന്നു താരങ്ങളുടെ വിവാഹം. ഇപ്പോള്‍ ഇരട്ട ആണ്‍മക്കളുടെ കൂടെ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് നടി.
ഇതിനിടെ നയന്‍താരയെ കുറിച്ച് ഒരു ജേണലിസ്റ്റ് പങ്കുവെച്ച കാര്യങ്ങളാണ് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. ഗജിനി എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവത്തെ പറ്റിയാണ് മാധ്യമപ്രവര്‍ത്തകനായ അന്തനന്‍ തുറന്ന് സംസാരിച്ചത്.

സൂര്യയും അസിനും നായിക, നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഗജിനി. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് നയന്‍താര അഭിനയിച്ചത്. എന്നാല്‍ സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗം എടുക്കുമ്പോള്‍ ചില സംഭവങ്ങള്‍ നടന്നിരുന്നുവെന്നാണ് അനന്തന്‍ പങ്കുവെച്ചിരിക്കുന്നത്.
ചെന്നൈ വൈഎംസിഎ ഗ്രൗണ്ടില്‍ വെച്ചാണ് ഗജിനിയുടെ ഒരു രംഗം ചിത്രീകരിച്ചത്. ആ സീനില്‍ നയന്‍താരയെ വില്ലന്മാര്‍ പിന്തുടരുന്ന രംഗമാണ് സംവിധായകന്‍ മുരുഗദോസ് ചിത്രീകരിച്ചത്. ആ സീനില്‍ നയന്‍ ഓടിയപ്പോള്‍ മുരുകദോസ് വേഗം കട്ട് കട്ട് എന്ന് പറഞ്ഞു സീന്‍ നിര്‍ത്തിച്ചു. കാരണം അന്ന് നയന്‍ ധരിച്ചിരുന്ന ഷര്‍ട്ടിനായിരുന്നു കുഴപ്പമുണ്ടായിരുന്നത്.
നടിയുടെ ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു അത്. എന്നാല്‍ സംവിധായകനായ മുരുകദോസ് അത് കണ്ടതോടെ ഈ വസ്ത്രം പറ്റില്ലെന്നും ഇത് വളരെ അശ്ലീലമായി തോന്നുമെന്നും പറഞ്ഞു. മാത്രമല്ല ഷര്‍ട്ട് മാറ്റാതെ സീന്‍ എടുക്കാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചു. മറ്റൊരു ഷര്‍ട്ട് ഇടാന്‍ പറഞ്ഞെങ്കിലും നയന്‍സിന്റെ കൈയ്യില്‍ വേറെ കുപ്പായം ഇല്ലായിരുന്നു.
'അവസാന നിമിഷം എന്താ ഇങ്ങനെ പറയുന്നത്? ഒന്ന് മാറിയിടാനുള്ള വസ്ത്രം പോലും ഞാന്‍ കൊണ്ടുവന്നില്ലെന്നും മാത്രമല്ല വസ്ത്രം മാറാന്‍ കാരവാനും ഇല്ലെന്നും നടി പറഞ്ഞു. എന്നാല്‍ വേറൊരു ഷര്‍ട്ട് വാങ്ങിയാലും കുഴപ്പമില്ലെന്ന് പറഞ്ഞ ഉടന്‍ തന്നെ മുരുകദോസിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ പോയി പ്ലാറ്റ്‌ഫോം കടയില്‍ നിന്നും ഒരു ഷര്‍ട്ട് വാങ്ങി വന്നു.

അന്നവിടെ നയന്‍താരയ്ക്ക് കാരവന്‍ ഇല്ലാത്തതിനാല്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പുറകില്‍ പോയി നിന്നിട്ടാണ് നടി വസ്ത്രം മാറിയതെന്നുമാണ് മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ന് സൂപ്പര്‍താരമായി അറിയപ്പെടുന്ന നയന്‍താരയ്ക്ക് ഇങ്ങനൊരു കാലമുണ്ടായിരുന്നു എന്ന് കേട്ടതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.
അന്നപൂരണി എന്ന ചിത്രത്തിലാണ് അവസാനമായി നയന്‍താര അഭിനയിച്ചത്. നടിയുടെ കരിയറി 75-ാമത്തെ ചിത്രമായിരുന്നു അന്നപൂരണി. എന്നാല്‍ ഈ സിനിമ നടിയ്ക്ക് പ്രതീക്ഷിച്ചത് പോലൊരു വിജയം നേടി കൊടുത്തില്ല. മാത്രമല്ല ഷാരൂഖ് ഖാനൊപ്പം ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അഭിനയിച്ചിരിക്കുകയാണ് നടിയിപ്പോള്‍.
വിഘ്‌നേശുമായിട്ടുള്ള വിവാഹം കഴിഞ്ഞ ഉടനെയാണ് താന്‍ ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന് നടി വെളിപ്പെടുത്തുന്നത്. വാടകഗര്‍ഭപാത്രത്തിലൂടെയായിരുന്നു ഇരുവരും മക്കള്‍ക്ക് ജന്മം കൊടുത്തത്. ഇപ്പോള്‍ സിനിമയെക്കാളും മക്കളുടെ കൂടെയുള്ള ജീവിതം ആസ്വദക്കുകയാണ് താരങ്ങള്‍.


Click it and Unblock the Notifications