twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുറ്റക്കാരി സുലു മാത്രമായിരുന്നില്ല! മാപ്പ് പറയേണ്ടത് സേതുവേട്ടനായിരുന്നു, അഭ്യുദയകാംക്ഷിയുടെ കത്ത്

    |

    മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നാണ് മിഥുനം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയിനര്‍ ചിത്രം ഇന്നും കുടുംബബന്ധങ്ങളിലെ ചില പ്രധാന കാര്യങ്ങള്‍ സൂചിപ്പിക്കുന്നതാണ്. പ്രാരാബ്ദക്കാരനായ സേതുമാധവന്റെ ജീവിതത്തിലേക്ക് വന്ന സുലോചന ഭര്‍ത്താവിന്റെ പ്രശ്‌നങ്ങള്‍ അറിയാതെ പെരുമാറുന്നു എന്നാണ് സിനിമയില്‍ കാണിച്ചിരുന്നത്.

    എന്നാല്‍ ഇവിടെ തെറ്റുകാരന്‍ സേതുമാധവന്‍ കൂടിയാണെന്ന് പറയുകയാണ് ഒരു അഭ്യുദയകാംക്ഷി. സിനിമാസ്വദകരുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഷാഫി പൂവത്തിങ്കല്‍ എഴുതിയ കുറിപ്പിലാണ് സേതുമാധവനുള്ള ഒരു കത്ത് വ്യക്തമാക്കിയിരിക്കുന്നത്.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    'പ്രിയപ്പെട്ട സേതുവേട്ടന്, സേതുവേട്ടന്‍ എന്ന സേധുമാധവന്‍ ഇപ്പോള്‍ വെറും സേധുമാധവനല്ല, വലിയ സേധുമാധവന്‍ മുതലാളിയാണെന്നറിയാം. ദാക്ഷായണി ബിസ്‌കറ്റില്‍ തുടങ്ങി, പിന്നീട് ദാക്ഷായണി ഐസ്‌ക്രീമും ദാക്ഷായണി ന്യൂഡില്‍സുമെല്ലാമായി ഇന്ന് ദാക്ഷായണി ചിക്കന്‍സില്‍ വരെ എത്തി നില്‍ക്കുന്ന ദാക്ഷായണി ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍, ആദ്യത്തെ ദാക്ഷായണി ബിസ്‌കറ്റ് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ സഹിച്ച യാതനകളെ കുറിച്ച് വ്യക്തമായി അറിയുന്ന ഒരാളെന്ന നിലയില്‍ വ്യക്തിപരമായി, പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    എന്തായാലും ഈ കത്തെഴുതുന്നത് ബിസിനസ് കാര്യങ്ങള്‍ പറയാനല്ല. ഇത്തിരി കുടുംബ കാര്യങ്ങള്‍ പറയാനാണ്. അതു കൊണ്ട് തന്നെ നിങ്ങളുടെ കുടുംബ കാര്യങ്ങളിലേക്ക്, സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നതിന് ആദ്യമേ ക്ഷമാപണം. എങ്കിലും പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഒരു സാമൂഹിക മാനം ഉണ്ടെന്ന ബോധ്യമാണ് ഈ ഒരു പാതകത്തിന് എനിക്ക് ധൈര്യം തരുന്നത്. അന്ന് സുലോചന ചേച്ചിയെ ചെറുകരയിലെ വീട്ടില്‍ കൊണ്ട് വിടാന്‍ പോയ നിങ്ങള്‍ വഴിയില്‍ വെച്ച് സുലു ചേച്ചി തന്റെ തെറ്റ് ഏറ്റു പറഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് രണ്ട് പേരും ഊട്ടിക്ക് പോയതുമെല്ലാമറിഞ്ഞ് കണ്ണും മനസ്സും നിറഞ്ഞ് സന്തോഷിച്ച ഒരാളാണ് ഞാന്‍.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    നിങ്ങള്‍ ഒന്നിക്കേണ്ടവര്‍ തന്നെയായിരുന്നു സേതുവേട്ടാ. പക്ഷേ കാലമിത്ര കഴിഞ്ഞ് ആ പഴയ കാര്യങ്ങളൊക്കെ ഒന്നു കൂടെ ആലോചിച്ചു നോക്കിയപ്പോള്‍ നിങ്ങള്‍ ഒന്നിച്ച രീതിയിലെന്തോ ശരികേടില്ലേ എന്നൊരു തോന്നല്‍. അന്ന് മാപ്പേറ്റ് പറയേണ്ടിയിരുന്നത് സുലോചന ചേച്ചി മാത്രമിയിരുന്നോ? അന്ന് തെറ്റ് പറ്റിയത് സുലു ചേച്ചിക്ക് മാത്രമായിരുന്നോ? നിങ്ങള്‍ ഒരിക്കല്‍ സ്‌നേഹിച്ചു സ്‌നേഹിച്ചു കൊല്ലുന്ന ഭാര്യ എന്ന് പറഞ്ഞ് അവരോട് ദേഷ്യപ്പെടുകയുണ്ടായി, മുഖം വീര്‍പ്പിച്ചിരിക്കുന്നവളാണെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. അവസാനം വാനിലിരുന്ന് അവര്‍ മാത്രമാണ് കുറ്റക്കാരിയെന്ന് വിധിയെഴുതി നിങ്ങള്‍ കൈകഴുകി പുണ്യാളനായി.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    പക്ഷേ സുലുചേച്ചിയുടെ മുഖം എപ്പോഴും വീര്‍ത്തിരിക്കുന്നതെന്ത് കൊണ്ടാണെന്നും അവര്‍ക്ക് സ്‌നേഹം അത്രമേല്‍ ജീവവായു ആയത് എന്തുകൊണ്ടാണെന്നും നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മുരുക്കുംവീട് തറവാട്ടിലേക്ക് സുലു ചേച്ചി സ്വന്തം വീട്ടുകാരെ വരെ ഉപേക്ഷിച്ച് ഇറങ്ങി വന്നത് നിങ്ങള്‍ കത്തുകളിലൂടെ അവര്‍ക്ക് വാഗ്ദാനം ചെയ്ത് സ്‌നേഹം മാത്രം കൊതിച്ചായിരുന്നു. മറ്റൊരു സ്വപ്നവും മറ്റൊരു ഉപാധിയും അവര്‍ക്കുണ്ടായിരുന്നില്ല. നിങ്ങള്‍ ആ സ്‌നേഹത്തിനേക്കാള്‍ പ്രധാന്യം കൊടുത്ത് ആയിത്തീരാന്‍ ശ്രമിച്ച, ഫാക്ടറി മുതലാളിയുടെ ഭാര്യയാകാമെന്ന് മോഹിച്ചല്ല അവര്‍ നിങ്ങള്‍ക്കൊപ്പം വന്നത്.

     ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    നിങ്ങള്‍ വലിയ മുതലാളി ഒന്നുമായില്ലെങ്കിലും ഏത് കൊടിയ ദാരിദ്ര്യത്തിലും നിങ്ങള്‍ക്കൊപ്പമിരുന്ന് സ്‌നേഹം തൊട്ടുകൂട്ടി ആവി പാറുന്ന ചൂട് കഞ്ഞി കുടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പോലും അവര്‍ സന്തുഷ്ടയാകുമായിരുന്നു.കാരണം അവര്‍ക്ക് വലുത് സ്‌നേഹം മാത്രമായിരുന്നു.കാറ്റും വെളിച്ചവും കടക്കാത്ത ആ പഴയ തറവാട്ടില്‍ രാവും പകലും കഴിച്ചുകൂട്ടുന്ന അവര്‍ക്ക് സ്‌നേഹിക്കുക,സ്‌നേഹിക്കപ്പെടുക എന്നതിനേക്കാള്‍ വലിയ ജീവിത ലക്ഷ്യങ്ങളൊന്നും സ്വഭാവികമായും ഇല്ലായിരുന്നു. ആ സ്‌നേഹമായിരുന്നു ഒരു നട്ടുച്ച നേരത്ത് സാമ്പാറിന്റെ രൂപത്തില്‍ അവര്‍ നിങ്ങള്‍ക്കായി വിളമ്പിയത്.

     ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    തന്റെ പ്രിയപ്പെട്ടവന് വേണ്ടി, അവന്റെ നന്ദി വാക്കും സംതൃപ്തിയും കൊതിച്ച്, എത്ര ഉള്ളുതൊട്ടാകും. എത്ര കരുതുലോടെയാകും അവര്‍ ആ മണ്‍ കുടുക്കയിലേക്ക് സ്‌നേഹത്തിന്റെ രുചിക്കൂട്ടുകള്‍ ചേര്‍ത്തിട്ടുണ്ടാവുക എന്ന് നിങ്ങള്‍ ഓര്‍ത്തിരുന്നോ സേതുവേട്ടാ? അതേ സ്‌നേഹത്തിന്റെ പേരിലായിരുന്നു നിങ്ങള്‍ വീട്ടിലേക്ക് വരുന്ന പാതിരാ നേരം വരെ, നിങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത് കൊതിച്ച് വിശപ്പ് സഹിച്ചവള്‍ കാത്തിരിത്തുന്നത്. പിറന്നാളിനും ഒരേയൊരു കൂട്ടുകാരിയുടെ കല്യാണത്തിനും നിങ്ങളുടെ സാമീപ്യം കൊതിച്ചതും ആ സ്‌നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു. തിരക്കുകള്‍ക്കിടയില്‍ സുലു ചേച്ചിയെ സ്‌നേഹിക്കാന്‍ മറന്ന നിങ്ങള്‍ തിരിച്ച് അവരുടെ സ്‌നേഹ പ്രകടനങ്ങളോടും ക്രൂരമായായിരുന്നു പലപ്പോഴും പ്രതികരിച്ചത്.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    അവര്‍ ഉള്ളുരുക്കിയൊരിക്കിയ സാമ്പാറിനെ നിങ്ങള്‍ പരസ്യമായി, ക്രൂരമായി പരിഹസിച്ചു. ഒരുമിച്ചിരുന്ന് സ്‌നേഹം പകുത്ത് ഒരു ഉരുളയെങ്കിലും കഴിക്കാന്‍ കൊതിച്ച് വിശന്നു കാത്തിരിക്കുന്ന സുലു ചേച്ചിയെ ഓര്‍ക്കാതെ നിങ്ങള്‍ ഒറ്റക്ക് അത്താഴം കഴിച്ചു. അവരുടെ പിറന്നാള്‍ നിങ്ങള്‍ മറന്നു. അതിനവര്‍ പരിഭവം പറഞ്ഞപ്പോള്‍ പെണ്ണന്ന വര്‍ഗം ഇങ്ങനെയാണെന്ന് പറഞ്ഞ് നിങ്ങളവരോട് കയര്‍ത്തു. ശരിയാണ്, നിങ്ങള്‍ക്ക് ഒരുപാട് തിരക്കുകളുണ്ടായിരുന്നു.

    ദാക്ഷായണി ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ക്ക് അഴിമതിക്കാരായ കുറേ ഓഫീസര്‍മാര്‍ക്കിടയില്‍ നെട്ടോട്ടമോടണമായിരുന്നു. നിങ്ങള്‍ക്ക് കലഹപ്രിയരായ ബന്ധുക്കളുടെ വഴക്കുകള്‍ തീര്‍ക്കാനുണ്ടായിരുന്നു. പക്ഷേ ആ പ്രതിസന്ധികളെയല്ലാം പരിഹരിക്കാനുള്ള സമയം നിങ്ങള്‍ കണ്ടെത്തിയത് സുലുവിന്റെ ആവശ്യങ്ങളെ മാറ്റി വെച്ചായിരുന്നു. മാറ്റിവെക്കപ്പെടുന്നവരില്‍ ആദ്യത്തെയും പരിഗണിക്കപ്പെടുന്നവരില്‍ അവസാനത്തെയും സ്ഥാനമായിരുന്നു സുലുചേച്ചിക്ക് നിങ്ങളുടെ പ്രയോരിറ്റികളില്‍.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    തന്റെ പ്രശ്‌നങ്ങളെ മനസ്സിലാകാത്ത ഭാര്യ എന്നായിരുന്നു നിങ്ങള്‍ സുലു ചേച്ചിയെ എപ്പോഴും കുറ്റപ്പെടുത്തിയത്. പക്ഷേ നിങ്ങള്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഉള്ളു തുറന്ന് എന്നെങ്കിലും അവരോട് പങ്ക് വെച്ചിട്ടുണ്ടോ? ഊട്ടിക്ക് പോകാന്‍ കാശില്ലാത്ത കാര്യവും ശ്യാമയുടെ കല്യാണത്തിന് വരാതിരുന്നതിന്റെ കാരണവുമെല്ലാം നിങ്ങള്‍ അവരില്‍ നിന്നും മറച്ച് വെച്ചു. അതെന്തോ മഹത്തരമായ കാര്യമാണെന്ന് നിങ്ങള്‍ വിശ്വസിച്ചു. പറഞ്ഞാലും കാര്യങ്ങള്‍ സുലു ചേച്ചിക്ക് മനസ്സിലാകില്ലെന്ന് നിങ്ങള്‍ ഒരിക്കല്‍ അവരോട് പറയുക കൂടിയുണ്ടായി. വസ്തുതകളെല്ലാം അവരില്‍ നിന്നും മറച്ചു വെച്ചിട്ട് അവര്‍ നിങ്ങളെ മനസ്സിലാക്കിയില്ലെന്ന് പരാതി പറയുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത് സേതുവേട്ടാ?

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    പുറത്ത് വെച്ച് ആകാശം ഇടിഞ്ഞു വീണാലും കുഴപ്പമില്ല, വീട്ടില്‍ മുഖം വീര്‍പ്പിക്കാത്ത ഒരു ഭാര്യ ഉണ്ടായാല്‍ മതി എന്ന് നിങ്ങള്‍ ഒരിക്കല്‍ സുലു ചേച്ചിയോട് പറയുകയുണ്ടായി. നിങ്ങളുടെ മേല്‍ ഇടിഞ്ഞു വീഴുന്ന ആകാശങ്ങളെ തന്നാലാകും വിധം താങ്ങി നിര്‍ത്താന്‍ കൊതിച്ചവരായിരുന്നു സുലു ചേച്ചി. ആശയുടെ കല്യാണത്തിന് വേണ്ടി സ്വര്‍ണം എടുത്തു തന്നിട്ട് അവര്‍ പറഞ്ഞതെന്താണെന്ന് നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഒരിക്കല്‍ ഫാക്ടറിയിലേക്ക് വരട്ടെ എന്ന് ചോദിച്ച സുലു ചേച്ചിയെ നിങ്ങള്‍ അതില്‍ നിന്നും വിലക്കിയിരുന്നു. സ്‌നേഹിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നു ഫ്യൂഡല്‍ കുടുംബത്തിന്റെ കീഴ്വഴക്കങ്ങള്‍ ലംഘിച്ച നിങ്ങള്‍ക്ക്, കുടുംബത്തിന്റെ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് അവരെ ഒരിക്കലെങ്കിലും ഫാക്ടറിയിലേക്ക് കൊണ്ട് പോകാമായിരുന്നു.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    അവിടുത്തെ പ്രതിസന്ധികള്‍ ബോധ്യപ്പെടുത്താമായിരുന്നു. എങ്കില്‍ നിങ്ങളുടെ പ്രതിസന്ധികളെ പരിഹരിക്കാന്‍ അവരും നിങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്നേനെ. നിങ്ങളുടെ ദാമ്പത്യം കുറേകൂടി തിരിച്ചറിവുകളുടെ മനസ്സിലാക്കലുകളുടെ കെട്ടുറപ്പില്‍ മുന്നോട്ട് പോവുകയും ചെയ്തിരുന്നേനെ.
    കാറ്റും വെളിച്ചവും കടക്കാത്ത മുരിക്കുംവീട് തറവാട്ടിലെ ഇരുട്ടു മുറിയില്‍ രാവും പകലും കഴിഞ്ഞു കൂടിയ അവര്‍ക്ക് സാധ്യമായ ഒരേ ഒരു ലക്ഷ്യവും ആവശ്യവും നിങ്ങളുടെ സ്‌നേഹമായിരുന്നു. നിങ്ങളതവര്‍ക്ക് നല്‍കിയില്ല. നല്‍കാതിരുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്തിയുമില്ല. ആ ഒരു അവസ്ഥയിലുള്ള സുലു ചേച്ചിയുടെ സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമായിരുന്നില്ലേ സേതുവേട്ടാ അവരുടെ പരിഭവങ്ങളെല്ലാം.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    അപ്പോള്‍ കുറ്റക്കാരന്‍ നിങ്ങള്‍ കൂടിയല്ലേ? നിങ്ങള്‍ കൂടി ആ വാനിലിരുന്ന് മാപ്പ് പറയേണ്ടിയിരുന്നില്ലേ? അല്ല! നിങ്ങള്‍ മാത്രമല്ലേ മാപ്പ് പറയേണ്ടിയിരുന്നത്.
    നിങ്ങള്‍ സുലു ചേച്ചിയെ സ്‌നേഹിച്ചിട്ടില്ലെന്നല്ല സേതുവേട്ടാ പറഞ്ഞു വന്നത്. നിങ്ങളവരെ ഒരുപാട് സ്‌നേഹിച്ചിരുന്നു. പക്ഷേ അവരാഗ്രഹിക്കുന്ന തരത്തില്‍ അത് പ്രകടിപ്പിക്കാന്‍ നിങ്ങളുടെ ഫ്യൂഡല്‍ കുടുംബ ബോധങ്ങള്‍ നിങ്ങളെ അനുവദിച്ചില്ല. അടുക്കളക്കപ്പുറമുള്ള പ്രതിസന്ധികളെ ആണുങ്ങള്‍ ഒറ്റക്കാണ് പരിഹരിക്കേണ്ടതെന്നും അത് പരിഹരിക്കാന്‍ പെണ്ണിനാവില്ലെന്നും അത് പെണ്ണില്‍ നിന്നും മറച്ചു വെക്കുന്നതാണ് ആണത്വമെന്നുമുള്ള ഫ്യൂഡല്‍ ആണ്‍ലോകത്തായിരുന്നു നിങ്ങള്‍.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    ആ പ്രതിസന്ധികളെ മറികടക്കാന്‍ ആണുങ്ങള്‍ ലോകം ചുറ്റുമ്പോള്‍ തറവാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന പെണ്ണ് അവളുടെ ഒറ്റപ്പെടലിന്റെ വേദനകള്‍ സഹിച്ചേ തീരു എന്ന ചീഞ്ഞ ബോധ്യങ്ങളായിയുന്നു സേതുവേട്ടാ നിങ്ങളെ നയിച്ചിരുന്നത്. അതു കൊണ്ടാണ് അന്ന് ആ വാനിലിരുന്ന് സുലു ചേച്ചിയെ മാത്രം കുറ്റക്കിരിയാക്കി നിങ്ങള്‍ വിധിയയെഴുതിയത്. തെറ്റുകാരന്‍ പുണ്യവാനാകുകയും ഇര മാപ്പിരക്കുകയും ചെയ്ത വിരോധാഭാസമാണ് അന്നവിടെ നടന്നത് സേതുവേട്ടാ. ഈ കത്ത് വായിച്ച് ശാന്തമായി പഴയ കാര്യങ്ങളൊക്കെ ഒന്നോര്‍ത്താല്‍ സേതുവേട്ടന് ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകും എന്ന് തന്നെയാണ് വിശ്വാസം. കാരണം സേതുവേട്ടന്‍ സ്‌നേഹമുള്ളവനാണ്.

    ഷാഫി പൂവത്തിങ്കലിന്റെ കുറിപ്പ് വായിക്കാം

    അപ്പുറത്ത് അന്ന് സംഭവിച്ചതിനെല്ലാം ഞാന്‍ മാത്രമാണ് തെറ്റുകാരി എന്ന് ഇന്നും വിശ്വസിക്കുന്ന പാവം സുലുചേച്ചിയുണ്ടെന്നറിയാം. അവരോടൊന്ന് ഉള്ള് തുറന്നു മാപ്പ് പറയാനായാല്‍, അവരുടെ നെറ്റി തടത്തില്‍ മാപ്പേറ്റ് പറഞ്ഞൊന്ന് ചുംബിക്കാനായാല്‍, വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുന്ന നിങ്ങള്‍ക്ക് അതിലും നല്ലൊരു പ്രണയമുഹൂര്‍ത്തം ഇനി കിട്ടാനുണ്ടാകില്ല സേതുവേട്ടാ. ആ പഴകിയ, ചീഞ്ഞ ആണ്‍ബോധങ്ങളൊക്കെ ചൂടു ചായയില്‍ മുക്കിയ ദാക്ഷായണി ബിസ്‌കറ്റ് പോലെ അലിഞ്ഞില്ലാതാകട്ടെ സേതുവേട്ടാ. സസ്‌നേഹം ഒരു അഭ്യുദയകാംക്ഷി

    English summary
    A Letter To Mohanlal's Sethumadhavan In Mithunam is the talk of the town
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X