നമിതയ്ക്ക് അത് കുഞ്ഞ് സന്തോഷമല്ല... വലുത് തന്നെ! സ്വപ്നം സഫലമായതിനെ കുറിച്ച് നടി

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നമിത പ്രമോദ്. ബാല താരമായി മിനിസ്ക്രീനിലെത്തിയ നടി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ തെന്നിന്ത്യൻ സിനിമയിലെ തിരക്കുളള നായികയായി മാറി. തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നമിത. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

ലോക്ക് ഡൗൺ കാലത്ത് നമിതയുടെ വലിയൊരു സ്വപ്നം സഫലമാകുകയായിരുന്നു. നടിയുടേയും കുടുംബത്തിന്റേയും എക്കാലത്തെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. അത് സഫലാമായിരിക്കുകയാണ്. ഇപ്പോഴിത ലോക്ക് ഡൗൺ കാലത്തെ വീട് മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നമിത. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

 ഇൻസ്റ്റഗ്രാം   ചിത്രം

നിമിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് താരത്തിന്റ പുതിയ സന്തോഷം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. ഒത്തിരി സ്നേഹവും സ്വപ്നവും സാമാധനവും ഓർമകളുമൊക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം. കുറച്ച് തട്ടിപ്പും കുറെ സ്നേഹവും! ഞങ്ങൾ പുതിയ വീട്ടിലേയ്ക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഒപ്പം ഓർക്കണം.... എന്ന കുറിപ്പോടെ നടി പുതിയ വീട്ടിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയായിരുന്നു. നടിക്കും കുടുംബാംഗങ്ങൾക്കും എല്ലാവിധ ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തുകയായിരുന്നു. പുതിയ വീട്ടിലെ അടുക്കളയിൽ നിന്നുള്ള ചിത്രവും സ്വീകരണ മുറിയിൽ നിന്നുളള ചിത്രങ്ങളുമായിരുന്നു നമിത അന്ന് പങ്കുവെച്ചത്. ഇപ്പോഴിത വീട് എന്ന സ്വപ്നത്തെ കുറിച്ച് താരം മനോരമയോട് പറഞ്ഞു.

Recommended Video

Mammootty's favourite food | FilmiBeat Malayalam
 ഒരു വർഷം മുൻപ്

ഏകദേശം ഒരു വർഷം മുൻപാണ് കൊച്ചി ജഡ്ജസ് അവന്യുവിൽ ഒരു ഫ്ലാറ്റ് വാങ്ങിയത്. വീടിന്റെ മുക്കും മൂലയും എങ്ങനെ ആയിരിക്കണമെന്ന് ഞങ്ങൾക്ക് ഫാൻ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമയമെടുത്താണ് ബാക്കി ജോലികൾ പൂർത്തിയായത്..സ്വീകരണമുറിയിൽ ഒരു ഫോട്ടോ വോൾ വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു.. അവിടെ എന്റേയും അനിയത്തിയുടേയും ചെറുതിലെ മുതലുള്ള ചിത്രങ്ങൾ ഫോട്ടോ ഫ്രെയിം ചെയ്ത വെച്ചിട്ടുണ്ട് . മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റാണ്.ഇനി ബാൽക്കണിയിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യണം.

 എല്ലാ ജോലികളും ഞങ്ങൾ  തന്നെ

കൊറോണ കാലമായതിനാൽ പുറത്താരുടേയും സഹായമില്ലാതെ വീട് ഷിഫ്റ്റിങ്ങിന്റെ കാര്യങ്ങൾ എല്ലാം ചെയ്തത് ഞങ്ങൾ തന്നെയാണ്. കൊറോണക്കാലമായതുകൊണ്ട് സിനിമാസുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒന്നും പാലുകാച്ചലിന് വിളിക്കാൻ കഴിഞ്ഞില്ല കർക്കിടത്തിൽ ശുഭ കാര്യങ്ങൾ ഒന്നു ചെയ്യാൻ പാടില്ല എന്നല്ലേ പറയുന്നത്. ചിങ്ങം വരെ കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാണ് അതിന് മുൻപ് തിരക്കിട്ട് പാലുകാച്ചൻ നടത്തിയത്. എല്ലാമൊന്ന് കുറഞ്ഞിട്ട് എല്ലാവരേയും ക്ഷണിക്കണമെന്ന് നമിത അഭിമുഖത്തിൽ പറയുന്നു.

സിനിമ ജീവിതം

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നമിത പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടായിരുന്നു തുടക്കം. പിന്നീട് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണ് സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലാണ്. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് എത്തിയത്. . തുടർന്ന് ദിലീപ്, കുഞ്ചാക്കോ ബോബൻ ഫഹദ്, പൃഥ്വിരാജ് തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: namitha pramod നമിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X