മണിയെ പോലെ കടന്നുവന്ന് താരമായ സോമദാസ്, ഓട്ടോ ഡ്രൈവറില്‍ നിന്നും അറിയപ്പെടുന്ന ഗായകന്‍
ഗായകനും ബിഗ് ബോസ് താരവുമായ സോമദാസിന്റെ വിയോഗം എല്ലാവരിലും സങ്കടമുണ്ടാക്കിയിരുന്നു. കോവിഡ് ഭേദമായ ശേഷമായിരുന്നു ഗായകന്‌റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത വന്നത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു സോമദാസ് കൂടുതല്‍ അറിയപ്പെട്ടത്. ജനപ്രിയ റിയാലിറ്റി ഷോയില്‍ അവസാനം വരെ നിന്ന ശേഷമായിരുന്നു സോമദാസ് പുറത്തായത്. ശങ്കര്‍ മഹാദേവന്റെ പാട്ടുകളിലൂടെയാണ് സോമദാസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. വെയില്‍ എന്ന ചിത്രത്തിലെ ഉറുകുതെ മറുകുതെ പോലുളള പാട്ടുകള്‍ ഗായകന്‌റെതായി എല്ലാവരും ഏറ്റെടുത്തു.

അതേസമയം സ്റ്റാര്‍ സിംഗര്‍ സമയത്താണ് കലാഭാവന്‍ മണിയുമായി സോമദാസ് സൗഹൃദത്തിലായത്. ചാലക്കുടിയുടെ താരമാണ് മണിയെങ്കില്‍ ചാത്തന്നൂര്‍ എന്ന പ്രദേശത്തിന്‌റ അഭിമാനമായി വളര്‍ന്ന കലാകാരനായിരന്നു സോമദാസ്. കലാഭവന്‍ മണിയെ പോലെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഓട്ടോ ഡ്രൈവറായിരുന്നു ഗായകന്‍. മണിയെ പോലെ തന്നെ സോമദാസും പാട്ടിനെ നെഞ്ചോടുചേര്‍ത്തു. ഇടയ്ക്ക് വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികള്‍ ആയപ്പോള്‍ പ്രവാസിയായി മാറിയിരുന്നു സോമദാസ്. പിന്നീടാണ് വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തിയത്. ജീവിതം തിരിച്ചുപിടിക്കണം എന്ന തോന്നലുളള സമയത്താണ് താങ്ങായി ബിഗ് ബോസ് വന്നത്.
ബിഗ് ബോസിന് പിന്നാലെ സംഗീത രംഗത്ത് വീണ്ടും സജീവമായ സമയത്താണ് സോമദാസ് കോവിഡ് ബാധിതനായത്. തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു അദ്ദേഹം. കോവിഡ് ഭേദമായെങ്കിലും തുടര്‍ന്ന് വിയോഗം സംഭവിക്കുകയായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിന് പിന്നാലെ ചില സിനിമകളിലും പാടിയിരുന്നു സോമദാസ്. എറ്റവുമൊടുവിലായി എഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്കിലാണ് ഗായകന്‍ പങ്കെടുത്തത്. തന്‌റെ വിഷമങ്ങളെല്ലാം സോമദാസ് മറക്കുന്നത് പാട്ടിലൂടെയാണ് എന്ന് കഴിഞ്ഞ ദിവസം ബിഗ് ബോസ് താരങ്ങളെല്ലാം പറഞ്ഞിരുന്നു. ബിഗ് ബോസിലുളള സമയത്ത് കണ്ണാന കണ്ണേ എന്ന തമിഴ് പാട്ട് പാടി എല്ലാവരെയും കണ്ണീരിലാഴ്ത്തിയിരുന്നു ഗായകന്‍.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications