മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഈ നായികയെ ഓർമയുണ്ടോ?

മലയാള സിനിമയിൽ മിന്നായം പോലെ മിന്നി മാഞ്ഞു പോയ നടിയാണ് ലയ ഗോർട്ടി. സ്വന്തം പേരിനെക്കാൾ നടി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് താൻ അവതരിപ്പിച്ച ചിത്രങ്ങളിലൂടെയാണ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് ലയ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സൂപ്പർ താരങ്ങളുടെ ചിത്രത്തിലായിരുന്നു നടി അധികം വേഷമിട്ടത്. തൊമ്മനും മക്കളും ആലീസ് ഇൻ വണ്ടർ ലാന്റ്, രാഷ്ട്രം, ഉടയോൻ തുടങ്ങിയ ചിത്രങ്ങളിലെ ലയയുട കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർമിച്ചിരിക്കുന്നുണ്ട്.

laya

തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ചിത്രങ്ങളിൽ നടി സജീവമായിരുന്നു. തെലുങ്ക് ചിത്രങ്ങളിലായിരുന്നു താരം കുടുതൽ സജീവം. 1992ല്‍ ബാലതാരമായാണ് ലയ സിനിമയിലെത്തിയത്. കുറഞ്ഞ നാളുകള്‍ കൊണ്ടു തന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളായി മാറിയ ലയ അറുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നടി എന്നതിൽ ഉപരി മികച്ച കുച്ചിപ്പുടി നർത്തകി കൂടിയാണ് താരം. അമ്മ സംഗീത അധ്യാപികയും അച്ഛൻ ഡോക്ടറുമായിരുന്നു. ഇവരിൽ നിന്ന് വ്യത്യസ്തമായിട്ടാണ് താരം അഭിനജീവിതം തിര‍ഞ്ഞെടുത്തത്

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ലയയുടെ വിവാഹം. 2006 ജൂണ്‍ 14ന് ആയിരുന്നു നടിയുടെ വിവാഹം. ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയാണ് വിവാഹം ചെയ്തത്. ഇതിന് പിന്നാലെ അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. വിവാഹ ശേഷം കുടുംബത്തിനൊപ്പം ലോസ് ഏഞ്ചന്‍സിലാണ് ലയ . സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നിവരാണ് മക്കള്‍. സിനിമ പൂർണ്ണമായും ഉപേക്ഷിക്കാൻ നടി തയ്യാറായിരുന്നില്ല. 2006ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അതിഥിവേഷത്തിലെത്തിയിരുന്നു .

2005 ൽ പുറത്തിറങ്ങിയ ജയറം ചിത്രമായ ആലീസ് ഇൻ വണ്ടർ ലാൻഡ് എന്ന ചിത്രത്തിലൂടെയാണ് ലയ മലയാളത്തിൽ എത്തിയത് ചിത്രത്തിലെ സോഫിയ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെ നായികയായി ലയ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തൊമ്മനും മകകളിലെ പൂകാവനം, ഉടയോനിലെ മായയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X