»   » ഭര്‍ത്താക്കന്മാരുടെ ഒരു ദുശ്ശീലം ഭാര്യമാരെ ബാധിക്കും! ഈ പാട്ട് കണ്ടാല്‍ നിങ്ങളും അത് ഉപേക്ഷിക്കും!!

ഭര്‍ത്താക്കന്മാരുടെ ഒരു ദുശ്ശീലം ഭാര്യമാരെ ബാധിക്കും! ഈ പാട്ട് കണ്ടാല്‍ നിങ്ങളും അത് ഉപേക്ഷിക്കും!!

Posted By: Teresa John
Subscribe to Filmibeat Malayalam

ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്ക് തിരിച്ചടി കിട്ടി തുടങ്ങുന്ന ഒരു സമയമുണ്ട്. അത് വരുന്നത് വരെ ആരും തിരിച്ചറിയുകയില്ലെങ്കിലും പിന്നീട് ജീവിതകാലം മുഴുവന്‍ ദു:ഖിക്കുന്നത് കാണാം. അത്തരക്കാരുടെ മനസില്‍ ആഴത്തില്‍ പതിയാന്‍ പാകത്തിന് ഒരു സന്ദേശവുമായി തൂവെണ്‍ വാനില്‍ നീ എന്നൊരു പാട്ട് വൈറലായിരിക്കുകയാണ്.

പ്രിയാമണിയുടെ ജീവിതകഥ സിനിമ ആക്കാനും മാത്രമുണ്ടോ? വാസ്തവത്തില്‍ സംഭവിച്ചതെന്താണെന്ന് നടി പറയുന്നു!!!

കോളേജില്‍ വെച്ച് തുടങ്ങിയൊരു ശീലമാണത്. രാവിലെ ഏണിറ്റാല്‍ ഒരു പഫ്, മഴ വരുമ്പോള്‍ ഒരു പഫ്, ചൂട് ചായ കുടിക്കുമ്പോള്‍, ചിന്തിക്കുമ്പോള്‍, ടെന്‍ഷനടിക്കുമ്പോള്‍, പട്ടിണി കിടക്കുമ്പോള്‍ ഒരു പഫ്, ഒരു പഫ്, ഒരു പഫ്. വയസാം കാലത്ത് ഒരു ക്രോണിക് ബ്രോണ്‍കൈറ്റിസ് കൂടിയാല്‍ ലംഗ്‌സ് ക്യാന്‍സര്‍ എന്ന് കരുതിയിരുന്ന എന്നെ തോല്‍പ്പിച്ച് കളഞ്ഞത് ആ ദിവസമായിരുന്നു.

a-malayalam-music-video

പ്രതീക്ഷകളെല്ലാം തെറ്റിച്ച് ഭാര്യയുടെ ഗര്‍ഭധാരണ സമയത്താണ് ആ തിരിച്ചടി കിട്ടിയത്. അവളുടെ ശ്വാസകോശത്തില്‍ എന്തോ വളരുന്നത് പോലെ. ഡോക്ടര്‍ പറയുന്ന പരിശോധനകള്‍ക്ക് വേണ്ടി അലഞ്ഞ് നടന്ന അദ്ദേഹം സമനില തെറ്റിയ അവസ്ഥയിലായി പോവുകയാണ്. തന്റെ ദുശ്ശീലം അവസാനിപ്പിച്ച് ഭാര്യയോടും കുഞ്ഞിനോടുമുള്ള സ്‌നേഹം പ്രകടമാക്കുമ്പോള്‍ ദൈവം ആ കുടുംബത്തെ രക്ഷപ്പെടുത്തുന്നു. ഇതാണ് വൈറലായിരിക്കുന്ന പാട്ടിന്റെ ഉള്ളടക്കം.

യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലിക്കുന്ന പല കുടുംബങ്ങളിലും വരുന്നതും ഇനി വരാന്‍ സാധ്യതയുള്ള കഥയെ ആസ്പദമാക്കി അരുണ്‍ ഏലീയാസ് പാലല്‍ സംവിധാനം ചെയ്ത പാട്ടാണ് തൂവെണ്‍ വാനില്‍ നീ എന്ന് തുടങ്ങുന്നത്. പുറത്ത് ഇറങ്ങിയ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

English summary
' Thoovenvaanil Nee ', A Malayalam Music Video based on a true life story which happened in one smoker's life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam