'ശവപറമ്പില്‍ നിന്ന് വാങ്ങിയ മകള്‍ക്കായി ദിലീപ് ചെയ്തത് മറക്കില്ല'; നടനായി പ്രാർഥിച്ചതിന് പലരും പഴിച്ച അമ്മ!

വിവാദങ്ങളിൽ ഉൾപ്പെടും മുമ്പ് വരെ ജനപ്രിയ നായകൻ എന്ന് മലയാളികൾ ഒറ്റ സ്വരത്തിൽ വിളിച്ചിരുന്നത് നടൻ ദിലീപിനെയായിരുന്നു. ഇന്ന് പലരും വിവാദങ്ങളും വാർത്തകളും കണ്ട് അങ്ങനെ വിളിക്കാനോ ദിലീപെന്ന പേര് പറയാനോ താൽപര്യപ്പെടുന്നില്ല.

അതേസമയം ദിലീപിനെ വെറുക്കുന്നവർ മാത്രമല്ല നടനെ സ്നേഹിക്കുന്നവരുമുണ്ട്. പലരും ദിലീപ് തങ്ങൾക്കായി ചെയ്ത് തന്നിട്ടുള്ള നല്ല കാര്യങ്ങൾ വെച്ചാണ് ഇന്നും താരത്തെ മനസിൽ വെച്ച് ആരാധിക്കുന്നതും പരസ്യമായി ദിലീപ് ഫാനാണെന്ന് പറയുന്നതും.

ഇപ്പോഴും ദിലീപിന്റെ സിനിമകൾ പ്രമോട്ട് ചെയ്യാനും നടന് പിന്തുണ അറിയിക്കാനുമെല്ലാമായി നിരവധി സോഷ്യൽമീഡിയ പേജുകൾ പ്രവർത്തിക്കുന്നുണ്ട്. ദിലീപിപ്പോൾ പുതിയ സിനിമകളുടെ പൂജ ചടങ്ങുകളും ഷൂട്ടിങും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാമായി തിരക്കിലാണ്.

ഇപ്പോഴിത ദിലീപിനെ കുറിച്ച് ഒരു അമ്മ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കുറച്ച് വർഷം പഴക്കമുള്ള വീഡിയോയാണ് വീണ്ടും പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത്.

ശവപറമ്പില്‍ നിന്ന് വാങ്ങിയ മകള്‍ക്കായി ദിലീപ് ചെയ്തത് മറക്കില്ല

ശരീരം തളർന്ന മകളും ഒരു അമ്മയുമാണ് സൂര്യ ടിവിയിലെ അരം പ്ലസ് അരം കിന്നരം എന്ന ഷോയില്‍ എത്തി ദിലീപ് കാരണം തങ്ങളുടെ ജീവിതത്തിന് വന്ന മാറ്റത്തെ കുറിച്ച് വിവരിച്ചത്. ദിലീപ് കൂടി പരിപാടിയിൽ അതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് ഈ അമ്മയും മകളും ദിലീപിനെ കണ്ട് ഒരിക്കൽ കൂടി നന്ദി അറിയിക്കാനായി എത്തിയത്.

ടെലിവിഷന്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഷോയില്‍ ശ്വേത മേനോനാണ് മെന്ററായിരുന്നത്. മാവേലിക്കര സ്വദേശികളായ അമ്മയും മകളുമാണ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചത്.

ദിലീപിന് വേണ്ടി പ്രാർഥിച്ചതിന് പലരുടേയും പഴികേട്ട അമ്മ

ദിലീപിന് വേണ്ടി എന്നും വിളക്ക് തെളിച്ച് പ്രാർഥിക്കാറുണ്ടെന്നാണ് ആ അമ്മ വീഡിയോയിൽ പറയുന്നത്. ആ അമ്മയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ സഹോദരിയുടെ കുഞ്ഞിനെ കാണാന്‍ ആശുപത്രിയില്‍ പോയതായിരുന്നു. അവിടെ വെച്ച് എല്ലാവരും ശവപറമ്പിലേക്ക് ഓടുന്നത് കണ്ടു. അമ്മ ആരാണെന്ന് അറിയാത്ത ഒരു കുഞ്ഞ് മരിച്ചു.'

'അതിനെ അടക്കുകയാണെന്ന് പറഞ്ഞത് കേട്ട് ഞാനും അങ്ങോട്ട് ഓടി. അവിടെ എത്തുമ്പോള്‍ കുഴിയില്‍ കിടത്തിയ കുഞ്ഞിന്റെ ദേഹത്ത് മണ്ണ് ഇട്ടിട്ടില്ല. ചോദിച്ചപ്പോള്‍ ഇത് മരിച്ചില്ല ഇതിന്റെ ശരീരത്ത് മണ്ണ് ഇടാന്‍ എനിക്ക് തോന്നുന്നില്ല എന്ന് അയാള്‍ പറഞ്ഞു.'

കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തി

'മക്കളില്ലാത്ത എനിക്ക് ആ കുഞ്ഞിനെ തരുമോയെന്ന് ചോദിച്ചപ്പോള്‍ ആദ്യം അയാള്‍ താരൻ മടിച്ചു. പിന്നീട് 200 രൂപ കൊടുത്ത് ആ പെണ്‍കുഞ്ഞിനെ വാങ്ങി. അതിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടിയപ്പോള്‍ ചികിത്സിക്കാന്‍ ആരും തയ്യാറായില്ല.'

'അവിഹിതത്തിലുണ്ടായ കുഞ്ഞിനെയും കൊണ്ട് വന്നേക്കുന്നുവെന്ന് പറഞ്ഞ് ആട്ടി ഓടിച്ചു. ഒടുവില്‍ ഒരു ഡോക്ടര്‍ സഹായിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തി. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടിനും ചികിത്സയ്ക്കും ഒടുവില്‍ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു. പക്ഷെ മകൾക്ക് നടക്കാന്‍ കഴിയില്ലെന്ന ബുദ്ധിമുട്ട് മാത്രം ബാക്കി.'

വാര്‍ത്ത എനിയ്ക്കും മകള്‍ക്കും വലിയ ഞെട്ടലും വേദനയും ആയിരുന്നു

'ഇഴയുന്ന പ്രായപൂര്‍ത്തിയായ മകളേയും കൊണ്ട് ഒരു ടാര്‍പ്പാ കെട്ടിയ ഷെഡ്ഡില്‍ ആയിരുന്നു എന്റെ ജീവിതം. മകളുടെ സ്‌കൂളിലുള്ളവരാണ് ഞങ്ങളുടെ ഈ കഥ പത്രത്തില്‍ അയച്ചത്. അത് കണ്ടാണ് സഹായിക്കാനായി ദിലീപ് എത്തിയത്.'

'അച്ഛന്റെ ട്രസ്റ്റിന്റെ പേരില്‍ ആയിരം വീട് നിര്‍മിച്ചുകൊടുക്കുക എന്ന പദ്ധതിയിലായിരുന്നു ദിലീപ്. ഞങ്ങളെ കുറിച്ച് കേട്ട വാര്‍ത്ത സത്യമാണോയെന്ന് അന്വേഷിച്ച് ബോധ്യപ്പെട്ടപ്പോള്‍ ആദ്യത്തെ വീട് ഞങ്ങൾക്ക് വേണ്ടി തന്നെ നിര്‍മിച്ച് തന്നു. അതിന്റെ താക്കോല്‍ധാനവും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് അകമായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്ത എനിയ്ക്കും മകള്‍ക്കും വലിയ ഞെട്ടലും വേദനയും ആയിരുന്നു.'

ദിലീപിനെ പോലൊരുത്തന് വേണ്ടിയാണോ ഈ പ്രാര്‍ത്ഥന

'ദിലീപ് പെട്ടന്ന് കേസില്‍ നിന്ന് പുറത്ത് വരാനായി കെടാവിളക്ക് കത്തിച്ച് ഒരു വര്‍ഷത്തോളം പ്രാര്‍ത്ഥനയില്‍ ആയിരുന്നു ഞാൻ. അതിന് പലരും എന്നെ കുറ്റം പറഞ്ഞു... പഴിച്ചു. ദിലീപിനെ പോലൊരുത്തന് വേണ്ടിയാണോ ഈ പ്രാര്‍ത്ഥനയെനന് ചോദിച്ച് അധിക്ഷേപിച്ചവരുണ്ട്' അമ്മ പറഞ്ഞു.

അമ്മയുടെ വാക്കുകൾ കേട്ട് സ​ദസിൽ ഉണ്ടായിരുന്നവരുടെയെല്ലാം കണ്ണുകൾ നിറയുന്നത് വീഡിയോയിൽ കാണാം. അമ്മയുടെ വാക്കുക ൾ കേട്ടതും നിങ്ങളെ പോലുള്ളവരുടെ പ്രാര്‍ത്ഥനയാണ് തന്നെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത് എന്നാണ് അതിന് മറുപടിയായി കൈകൂപ്പിക്കൊണ്ട് ദിലീപ് പറഞ്ഞത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X