പറയുന്നവര്‍ എന്തും പറഞ്ഞേട്ടേ; നിങ്ങളുടെ സ്‌നേഹം മാത്രം മതി, ആരാധികയുടെ കമന്റിന് അമൃത സുരേഷിന്റെ മറുപടി

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് താരങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാളും നേരത്തെ വിവാഹം കഴിച്ചത് കൊണ്ട് വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. ഇതിനെതിരെ താരങ്ങള്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ അമൃതയ്ക്കും ഗോപിയ്ക്കും ആശംസകള്‍ അറിയിച്ച് വന്നവര്‍ക്ക് നടി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

'സോ സ്വീറ്റ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നിയാല്‍ തല ഉയര്‍ത്തി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് ഒരു ആരാധിക അമൃത സുരേഷിനോട് പറഞ്ഞിരിക്കുന്നത്. ആരാധികയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് കമന്റിന് മറുപടിയുമായി അമൃതയും എത്തി.

 gopi-ammu

'അത്രയേ ഉള്ളു. പറയുന്നവര്‍ പറഞ്ഞോട്ടേ, നിങ്ങളെ പോലെ സ്‌നേഹമുള്ളവര്‍ കുറച്ച് പേര്‍ ഉണ്ടല്ലോ. അത് മതി. ഒരുപാട് സ്‌നേഹം..' എന്ന് അമൃതയും പറയുന്നു. ഇതിനോട് അനുബന്ധിച്ച് നൂറ് കണക്കിന് കമന്റുകളാണ് അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകള്‍ അറിയിച്ച് എത്തുന്നത്. ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

അവനവന്റെ ജീവിതത്തില്‍ എന്താണ് സംഭവവിച്ചതെന്നും എന്താണ് അനുഭവിച്ചതെന്നും അവനവന് തന്നെയല്ലേ അറിയുള്ളു. ഏതൊരു മനുഷ്യനും എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും സമാധാനം ഇല്ലെങ്കില്‍ പിന്നെ എല്ലാം പോയി. എനിക്ക് അമൃതയെയും ഗോപി സാറിനെയും വലിയ ഇഷ്ടമാണ്. നിങ്ങള്‍ ഒരുമിച്ചു എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷമായി. വിമര്‍ശകരുടെ മുന്നില്‍ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്ന് ഒരു ആരാധിക അമൃതയോട് പറയുന്നു.

 gopi-ammu

സ്‌നേഹം തോന്നുമ്പോള്‍ സ്‌നേഹിക്കാനും വഞ്ചിക്കാന്‍ തോന്നുമ്പോള്‍ വഞ്ചിക്കാനും വലിച്ചെറിയാനും ഇവിടെ സ്വാതന്ത്ര്യമില്ല? നിങ്ങള്‍ ധൈര്യമായി കിട്ടുന്ന അവസരത്തില്‍ സന്തോഷം കണ്ടെത്തു.. സുഖമായി ജീവിക്കണം. എന്നും സന്തോഷത്തോടെ ഇരിക്കുന്നതാണ് കാണേണ്ടത്. നിങ്ങളുടെ ശരി മറ്റുള്ളവര്‍ക്ക് തെറ്റാവാം. അത് നോക്കണ്ട. നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്ന വഴിയിലൂടെ ജീവിക്കുക എന്നും അമൃതയോട് ആരാധകര്‍ പറയുന്നു.

നടന്‍ ബാലയുമായിട്ടുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം സിംഗിള്‍ മദറായി കഴിയുകയായിരുന്നു അമൃത സുരേഷ്. ബിഗ് ബോസില്‍ പങ്കെടുത്തതിന് പിന്നാലെ ഗായികയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള കഥകള്‍ ചര്‍ച്ചയായി. ഇതിനിടെ ബാല രണ്ടാമതും വിവാഹം കഴിച്ചു. അന്നേരവും അമൃതയുമായിട്ടുള്ള ബന്ധത്തെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ വന്നു. ഇപ്പോള്‍ ഗോപി സുന്ദറുമായി ഒന്നിച്ചതോടെയാണ് വിമര്‍ശനങ്ങള്‍ വീണ്ടുമെത്തിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X