രഞ്ജിനിയെ ജഗതി സ്റ്റേജില്‍ വച്ച് അവരെ അപമാനിച്ച സംഭവം! വളരെ ബുദ്ധിയോടെ കൈകാര്യം ചെയ്തു, കുറിപ്പ്
ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ച് പ്രശസ്തിയിലേക്ക് എത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. കരിയറിലെ നേട്ടങ്ങളെക്കാള്‍ വ്യക്തി ജീവിതത്തിലുണ്ടായ വിവാദങ്ങളും വിമര്‍ശനങ്ങളുമായിരുന്നു രഞ്ജിനി ഹരിദാസിന് ജനപ്രീതി നേടി കൊടുത്തത്. പലരും വിവാദനായിക എന്ന വിളിപ്പോരാണ് രഞ്ജിനിയെ വിശേഷിപ്പിക്കുന്നത്.
എന്നാല്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ബോള്‍ഡ് ആയ സ്ത്രീ രഞ്ജിനിയാണെന്ന് പറയുകയാണ് ആരാധകനായ സജിത്ത് എന്ന യുവാവ്. ആരാധകന്‍ എഴുതിയ കുറിപ്പ് രഞ്ജിനി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നതും.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി രഞ്ജിനി ഹരിദാസിന്റെ ഇന്റര്‍വ്യൂകള്‍ കണ്ടു സന്തോഷിക്കല്‍ ആയിരുന്നു എന്റെ മെയിന്‍ പരിപാടി. സ്വന്തം ജീവിതം ഇത്ര മനോഹരമായി ജീവിച്ചു തീര്‍ക്കുന്ന അപൂര്‍വം മനുഷ്യരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. അതും എന്തൊരു ജീവിതം! പില്‍കാലത്ത് ഈ സൈബര്‍ സ്‌പേസില്‍ മറ്റാര്‍ക്കും കിട്ടിയ തെറികള്‍ മുഴുവന്‍ ഒരു ത്രാസില്‍ വച്ച് അളന്നു നോക്കിയാലും രഞ്ജിനിക്ക് കിട്ടിയ തെറികളുടെ തട്ട് താണ് തന്നെയിരിക്കും. രഞ്ജിനിയെ മര്യാദ പഠിപ്പിക്കാന്‍ മലയാളി പുരുഷന്മാര്‍ കിണഞ്ഞു പരിശ്രമിച്ചു. ''ഇത് ഇനം വേറെ ആണ് മോനെ.'' എന്ന് എല്ലാ പുരുഷുക്കളെയും അവരും പഠിപ്പിച്ചു.

2000 ല്‍ രഞ്ജിനിക്ക് മിസ് കേരള പട്ടം കിട്ടിയപ്പോള്‍ എനിക്ക് രണ്ടു വയസ് ആയിരുന്നു. ഒരു ഏഴാം ക്ലാസ്സ് - എട്ടാം ക്ലാസ്സില്‍ ഒക്കെ പഠിക്കുമ്പോള്‍ രഞ്ജിനിയെ എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു (അന്നൊക്കെ നമുക്കുണ്ടോ വല്ല വീണ്ടുവിചാരം). 'യെവളെയൊന്നും വീട്ടില്‍ ആണുങ്ങളില്ലേ? അവനൊന്നും കൈകാലാവതില്ലേ ' എന്നൊക്കെയായിരുന്നു എന്റെ വിചാരം. എന്റെ വിചാരം സത്യമായിരുന്നു ജെബി ജംഗ്ഷനില്‍ രഞ്ജിനി പറയുന്നു -''ഞാന്‍ ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചേ മതിയാകുമായിരുന്നുള്ളൂ. ആരെങ്കിലും എന്നെ തെറി വിളിച്ചാലോ കേറി പിടിച്ചാലോ എനിക്ക് ചെന്ന് പറയാന്‍ എനിക്ക് അച്ഛനോ ആങ്ങളമാരോ ഒന്നുമില്ല. ആകെ ഒരമ്മയും ഒരനിയനും. ഇങ്ങനെയൊരു രഞ്ജിനി ഇല്ലായിരുന്നെങ്കില്‍ പിന്നെ രഞ്ജിനി തന്നെ ഉണ്ടാകുമായിരുന്നില്ല.'

രഞ്ജിനി മലയാളികളുടെ അഹന്തകളെ പൊളിച്ചെഴുതിയ പോലെ മറ്റാരും പിന്നീട് ചെയ്തിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. വളര്‍ന്നപ്പോള്‍ രഞ്ജിനിയെ ഞാന്‍ വല്ലാതെ ഇഷ്ട്ടപെട്ടു തുടങ്ങി. പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ജെബി ജംഗ്ഷനില്‍ രഞ്ജിനി അതിഥിയായി വന്ന ഇന്റര്‍വ്യൂ കണ്ടത്. ഇത്രയും കുസൃതിക്കാരിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ അതിന് മുന്‍പ് കണ്ടിട്ടില്ലായിരുന്നു. ചിരിക്കാന്‍ മടിയില്ലാത്ത, എത്ര ഉറക്കെ വേണമെങ്കിലും ചിരിക്കുന്ന ഒരു പെണ്‍കുട്ടി. ഹിപ്പോപൊട്ടാമസ് വാ തുറന്നു നില്‍ക്കുന്ന ഫോട്ടോയും എന്റെ ഫോട്ടോയും ചേര്‍ത്ത് വച്ച് ഒരു സാധനം ഞാന്‍ കണ്ടിരുന്നു. It's Very Funny. തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് രഞ്ജിനി പറഞ്ഞത് ഇങ്ങനെ- ''She Is Very Hot.. നിങ്ങളൊക്കെ ഇങ്ങനെ എന്നെ കാണുന്നതില്‍ എനിക്ക് ഭയങ്കര ത്രില്‍ ഉണ്ട്.

മറ്റൊരു ഇന്റര്‍വ്യൂവില്‍ സത്യത്തില്‍ ഞാനും അമ്മയും ഇരുന്നാണ് എന്റെ നൂഡ് വീഡിയോ ഒക്കെ കാണുന്നേ, അമ്മ പറയുന്നു എന്നേക്കാള്‍ തടിയുള്ള ആരോ ആണ് ഇതിലെന്ന്. Who Carse' വ്യക്തിജീവിതത്തില്‍ പോലെ തന്നെ മിടുക്കിയായ ഒരു പ്രൊഫഷണല്‍ ലൈഫ് കൂടി അവര്‍ക്കുണ്ട്. രണ്ടു സംഭവങ്ങള്‍ അതിനുള്ള വലിയ തെളിവ് ആണ്. ഒന്ന് ജഗതി ശ്രീകുമാര്‍ സ്റ്റേജില്‍ വച്ച് അവരെ അപമാനിച്ച സംഭവം വളരെ ബുദ്ധിയോടെ ഡീല്‍ ചെയ്ത അവരുടെ ആത്മസംയമനം, അതിനെക്കുറിച്ച് പിന്നീട് രഞ്ജിനിക്കുള്ള ദുഃഖം 'അത് കൊണ്ട് ആ ഷോ മുഴുവന്‍ രഞ്ജിനി/ജഗതി യില്‍ ഫോക്കസ് ആയി. സത്യത്തില്‍ മത്സരാര്‍ത്ഥികളായ കുട്ടികളിലേക്ക് തിരിയണമായിരുന്നു. സാഡ്'

മറ്റൊരു സംഭവം ഓര്‍മ വരുന്നത് ഒരു അവാര്‍ഡ് നൈറ്റില്‍ രമേശ് പിഷാരടി രഞ്ജിനിയെ കളിയാക്കിയ സംഭവത്തെക്കുറിച്ച് പിന്നീട് ബഡായി ബംഗ്ലാവില്‍ രഞ്ജിനി വന്നപ്പോള്‍ പുള്ളി പറഞ്ഞതാണ്. 'സത്യത്തില്‍ ആ കളിയാക്കല്‍ കാര്യം സ്റ്റേജിന് പിന്നില്‍ വച്ച് തന്നെ ഇക്കാര്യം പറഞ്ഞപ്പോള്‍ രഞ്ജിനി സമ്മതിച്ചു. അതില്‍ സ്‌കോര്‍ ചെയ്യുന്നത് ഞാന്‍ മാത്രമാണ് എന്നിട്ടും രഞ്ജിനി സമ്മതിച്ചു. ' രഞ്ജിനിയെ സംബന്ധിച്ച് വേദിയില്‍ വരുന്ന കാഴ്ച്ചക്കാരെ ആഹ്ലാദിപ്പിക്കുക എന്നതാണ് തൊഴില്‍. ആ തൊഴിലിനോട് ഉള്ള കമ്മിറ്റ്‌മെന്റ് ഈ സംഭവത്തില്‍ മനസിലാകും. ഇന്റര്‍വ്യൂകളില്‍ എല്ലാം അഭിമാനത്തോടെ അവര്‍ പറയുന്ന ഒരു വസ്തുത ഉണ്ട.

'ഞാനൊക്കെ അവതാരകയായി തുടങ്ങിയ സമയത്ത് ഒരു റെസ്പെക്ട് ഉം ഇല്ലാത്ത ഒരു തൊഴില്‍ ആയിരുന്നു ഇത്. ഇരിക്കാന്‍ ഒരു കസേരയോ നേരാംവണ്ണം പേയ്മെന്റ് പോലും കിട്ടാത്ത ഒന്ന്. അവിടെ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക്, അവര്‍ക്ക് പ്രത്യേകം റൂമും മിനിമം 5,000 ത്തില്‍ കുറയാത്ത പേയ്മെന്റ് സ്‌കെയിലും ഒക്കെ വരുത്തുന്നതില്‍, ആ മാറ്റത്തില്‍ എനിക്കും ചെറുതല്ലാത്ത പങ്കുണ്ട്'. ഇത് അഭിമാനം ഉള്ള ഒരു സ്ത്രീയുടെ വാക്കുകള്‍ ആണ്. അവരുടെ തൊഴില്‍ മേഖലയെ തന്നെ സ്വന്തം പ്രശസ്തി കൊണ്ട് അടയാളപ്പെടുത്തിയ, ആ തൊഴിലിന് സമൂഹത്തിനു മുന്നില്‍ അന്തസ് നേടിക്കൊടുത്ത ആത്മാഭിമാനം ഉള്ള സ്ത്രീയുടെ വാക്കുകള്‍.

രഞ്ജിനി ഉള്ളത് കൊണ്ട് മാത്രം ബിഗ് ബോസ് കണ്ടു തുടങ്ങിയ ഒരാളാണ് ഞാന്‍. വളരെ ബുദ്ധിമതിയായ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു അതില്‍ അവര്‍. സുരേഷേട്ടന് ആവശ്യത്തിനു അടിവസ്ത്രം ഇല്ല എന്ന് പറഞ്ഞ സമയത്ത് 'ചേട്ടാ എന്റടുത്തു ഞാന്‍ ഒരു തവണ മാത്രം ഉപയോഗിച്ച ഷോര്‍ട്ട്‌സ് പോലെ ഉള്ള ഒന്നുണ്ട്.. ഞാനത് ചേട്ടന് തരട്ടെ' എന്നാണ് വളരെ ആത്മാര്‍ത്ഥതയോടെ രഞ്ജിനി ചോദിച്ചത്. ലിംഗ നിഷ്പഷതയെക്കുറിച്ച് ഇനിയും വലിയ ബോധം ഉണ്ടാവാത്ത മലയാളിക്ക് അവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടേയില്ല.

രഞ്ജിനിയും സന്തോഷ് പണ്ഡിറ്റും അതിഥി ആയി എത്തിയ ഒന്നും ഒന്നും മൂന്നില്‍ രഞ്ജിനി സന്തോഷിനെ കെട്ടിപ്പിടിക്കാന്‍ പോകുന്നു. സന്തോഷ് അത് ശ്രദ്ധിക്കുന്നില്ല. 'പോ മനുഷ്യാ അല്ലെങ്കിലും തനിക്ക് എന്നോട് സ്‌നേഹമില്ല'എന്ന് പറഞ്ഞു രഞ്ജിനി നേരെ ഓര്‍ക്കസ്ട്രയിലെ ഒരു ചേട്ടനെ പോയി കെട്ടിപിടിക്കുന്നു. ഓണ്‍ സ്‌റ്റേജിലും ഓഫ് സ്റ്റേജിലും കുസൃതി നിലനിര്‍ത്തുന്ന രഞ്ജിനി. 'ഇതാണ് ഞാന്‍, ആങ്കര്‍ ആയിരിക്കുമ്പോള്‍ എനിക്ക് ഞാന്‍ ആയി ഇരിക്കാന്‍ പറ്റും. അതാണ് എനിക്ക് വേണ്ടത് ' എന്ന് രഞ്ജിനി പറയും.

ഞാന്‍ ഒരു വൈകാരിക സ്വഭാവമുള്ള ആളാണെന്ന് രഞ്ജിനി തന്നെ സമ്മതിച്ചു തരും. എന്നെ ഒരാളെ വഞ്ചിച്ചിട്ടുള്ളു എന്ന് ഇന്റര്‍വ്യൂകളില്‍ രഞ്ജിനി പറയുന്നു. അതിനെക്കുറിച്ചു ബിഗ് ബോസില്‍ പറയുമ്പോളും. അമ്മ ആകുന്നതിനെക്കുറിച്ച് ജെബി ജംഗ്ഷനില്‍ പറയുമ്പോളും മാത്രമേ കരയുന്ന രഞ്ജിനിയെ കാണാന്‍ പറ്റു 'എന്നിലും ഒരു ഹൃദയമൊക്കെണ്ട് സാറേ'ന്ന് രഞ്ജിനി ബ്രിട്ടാസിനോട് പറയുമ്പോള്‍ എന്റെ കണ്ണും നിറഞ്ഞു. ഇവിടുത്തെ ആള്‍ക്കാരുടെ തെറി വായിച്ചു വായിച്ചാണ് ഞാന്‍ മലയാളം പഠിച്ചത് എന്ന് നിര്‍ദാക്ഷണ്യം രഞ്ജിനി പരിഹസിക്കും.
ഒരു പരിപാടിയില്‍ അവരുടെ മലയാളത്തെക്കുറിച്ച് പറഞ്ഞ ഒരാളെ കൊണ്ട് 'ഭാഗ്യലക്ഷ്മി, ബാ അല്ല ചേട്ടാ ഭാ, എന്ന് തിരുത്തിച്ചു. ഈ വസ്ത്രം ശരിയല്ല എന്ന് പറഞ്ഞയാളുടെ മുന്നില്‍ എണീറ്റ് നിന്ന് സാരി ആയിരുന്നെങ്കില്‍ ഇതീന്നും ബോര്‍ ആയേനെന്ന് പറഞ്ഞു വാ അടപ്പിച്ചു.

എല്ലാ ഇന്റര്‍വ്യൂകളിലും വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അത് എന്റെ ചോയ്‌സ് ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു. ഈയുള്ളവന്‍ പോലും അത് കേള്‍ക്കുന്നത് ആദ്യമായി രഞ്ജിനിയില്‍ നിന്നാണ്. ഞാന്‍ മദ്യപിക്കും എന്ന് മടി കൂടാതെ പറയും. രഞ്ജിനിയുടെ വ്യക്തിത്വം ഒന്ന് കൊണ്ട് മാത്രം തന്നെ തെറി വിളിച്ച സാബു മോനെ സുഹൃത്താക്കി മാറ്റി. പിന്നെ രഞ്ജിനി Queer Pride കളില്‍ പങ്കെടുത്തു, മൃഗങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു, ഏറ്റവും ഒടുവില്‍ സിഎഎ യെ കുറിച്ച് വളരെ അവബോധത്തോടു കൂടി പ്രതികരിച്ചു. മലയാളി പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും രഞ്ജിനിയെ തളര്‍ത്താന്‍ ആയില്ല. വളരെ ബോള്‍ഡ് ആയ ഒരു സ്ത്രീ ആണ് അവരെന്ന് എനിക്ക് തോന്നുന്നു. എനിക്ക് അവരെ ഒരുപാട് ഇഷ്ട്ടമാണ്.

രഞ്ജിനി എന്ന സ്ത്രീ എനിക്ക് തന്ന അറിവ് ഇതാണ്. നിങ്ങള്‍ ആണോ പെണ്ണോ ട്രാന്‍സ്‌ജെന്‍ഡറോ ആയിക്കൊളൂ. ലോകം നിങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്നില്ല. ആരുടേയും സന്തോഷം ലോകം ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ചെറിയ സന്തോഷങ്ങള്‍ എല്ലാം ഇല്ലാതാക്കാന്‍ അത് ശ്രമിച്ചു കൊണ്ടേയിരിക്കും -മറഡോണയും ഒപ്പമുള്ള അവരുടെ പ്രൊഫഷണല്‍ ലൈഫിലെ ഏറ്റവും സന്തോഷം ഉള്ള ദിവസം തന്നെ ആയിരുന്നു സ്റ്റേജിന് വെളിയില്‍ അവര്‍ ആക്രമിക്കപ്പെട്ടത്. പക്ഷേ നിങ്ങള്‍ ലോകത്തെ മതിക്കരുത്. പറ്റാവുന്ന അത്രയും സന്തോഷത്തോടെ ജീവിക്കുക. എനിക്ക് രഞ്ജിനിയെപ്പോലെ ആകണം... രഞ്ജിനി കിടു ആണ്. പൊളി ആണ്. വേറെ ലെവല്‍ ആണ്


Click it and Unblock the Notifications