പലരും നോ പറഞ്ഞിട്ടും ധൈര്യത്തോടെ ഏറ്റെടുത്തു! നിലപാടുള്ള വ്യക്തിത്വം! കൽപനയെക്കുറിച്ച് വിനയൻ
മലയാളികളെ ഒന്നടങ്കം കരയിച്ച വിയോഗങ്ങളിലൊന്നായിരുന്നു കല്‍പനയുടേത്. സിനിമ ഷൂട്ടിനായി പോയപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വരികയായിരുന്നു. ആ വിയോഗം കഴിഞ്ഞിട്ട് 10 വര്‍ഷമായിരിക്കുകയാണ്. സ്‌ക്രീനില്‍ കോമഡി കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളതെങ്കിലും, ജീവിതത്തില്‍ നല്ലൊരു വ്യക്തിത്വത്തിനുടമയായിരുന്നു കല്‍പന എന്ന് വിനയന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചത്.
കൽപന വിട പറഞ്ഞിട്ട് പത്തു വർഷം. കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്. ചിരിക്കുന്ന മുഖത്തേടെ മാത്രം കണ്ടിരുന്ന കൽപനയെ മറക്കാൻ കഴില്ല. അത്ഭുത ദ്വീപും, ആകാശഗംഗയും, വെള്ളിനക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളിൽ കൽപനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർത്തിരുന്നു. ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം കൽപനയ്ക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്.

പൃഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു "അത്ഭുതദ്വീപ്" പ്ലാൻ ചെയ്യുന്നത്. ആ നടനോടൊപ്പം അഭനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത്. പക്രുവാണ് നായകൻ എന്നല്ലെ വിനയേട്ടൻ പറഞ്ഞത്. നമുക്കതല്ലെ അറിയൂ. അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കൽപനയുടെ മുഖം ഞാനിന്നും ഓർക്കുന്നു. ചിരിച്ചുകൊണ്ട് തന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു. ആ വിലക്ക് പൊളിയുകയും ചെയ്തു. പൃഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കൽപനയ്ക്ക് അന്നുണ്ടായിരുന്നു. അതായിരുന്നു കൽപ്പന എന്നായിരുന്നു വിനയന്റെ കുറിപ്പ്. മരണമില്ല, ഓര്‍മകളിലൂടെ എന്നും ജീവിക്കുന്നു. പകരം വെക്കാനില്ലാത്ത കലാകാരി. താരജാഡ ഒട്ടും ഇല്ലാത്ത ആളായിരുന്നു. തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ.
കല്‍പനയുടെ അഭിമുഖ വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡയറ്റ് ചെയ്യണം, ആവശ്യമില്ലാതെ സ്വീറ്റ്‌സൊന്നും കഴിക്കരുത് എന്നൊക്കെ പണ്ടെല്ലാവരും എന്നോട് പറയുമായിരുന്നു. സ്ത്രീകള്‍ ഹാസ്യം ചെയ്യുമ്പോള്‍ വണ്ണം വേണമെന്ന കോണ്‍സെപ്റ്റ് കൊണ്ടുവന്നത് ഞാനാണ്. എനിക്ക് പെട്ടെന്ന് വണ്ണം വെക്കാനും പറ്റും. മെലിയാനും ശ്രമിക്കാറുണ്ട്. സ്ത്രീകള്‍ക്ക് കോമഡി പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയില്ല എന്നൊരു പറച്ചില്‍ പണ്ടേയുള്ളതാണ്. നമ്മള്‍ സ്വരദൂഷണമാണ് നടത്തുന്നത്. പരദൂഷണം നടത്തുന്നത് പുരുഷന്‍മാരാണ്. അവര്‍ എഴുന്നേറ്റ് നിന്ന് അഭിനയിച്ചൊക്കെ കാണിക്കും. സ്ത്രീകള്‍ അത്രത്തോളം വേണ്ട, അങ്ങനെ പറയണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സ്ത്രീസഹജമായൊരു നാണവും, ചമ്മലുമൊക്കെ നല്ലതാണ്.
ജോലി കഴിഞ്ഞാല്‍ നമ്മള്‍ എവിടെയെങ്കിലും ഇരിക്കും, അല്ലെങ്കില്‍ വീട്ടിലേക്ക് വിളിച്ച് സംസാരിക്കും. കുഞ്ഞ് സ്‌കൂളില്‍ പോയോ, ഭക്ഷണമൊക്കെ കഴിച്ചോ. അങ്ങനെയൊക്കെയായിരിക്കും നമ്മുടെ ചിന്ത. പുരുഷന്‍മാരാണെങ്കിലോ, ചുറ്റിലുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കും. മറ്റുള്ളവരോട് ഇരുന്ന് സംസാരിക്കും. അവര്‍ക്ക് നിരീക്ഷണപാടവം കൂടുതലാണ്. ഞാനും കലയും തമ്മില്‍ സാമ്യമാണ്. ചേച്ചി എന്നൊന്നും ഞങ്ങള്‍ വിളിക്കാറില്ല. ആദ്യത്തെ കുഞ്ഞായതിനാല്‍ എല്ലാ പരീക്ഷണങ്ങളും നേരിട്ടാണ് ഇവിടെ വരെയെത്തിയത്. നിര്‍ത്താതെ കരയുന്ന കുഞ്ഞായിരുന്നു ഞാന്‍. കന്യാസ്ത്രീകളൊക്കെ പ്രാര്‍ത്ഥിക്കുമായിരുന്നു. കലയാണ് എല്ലാ കുരുത്തക്കേടിനും എന്നെ കൂട്ടുവിളിക്കുന്നത്. അമ്മയുടെ ഒക്കെ ക്ഷമ സമ്മതിക്കണം. സഹോദരങ്ങളെയൊന്നും ഉപദ്രവിക്കില്ലായിരുന്നു എന്നായിരുന്നു കലാരഞ്ജിനിക്കൊപ്പമുള്ള അഭിമുഖത്തില്‍ കല്‍പന പറഞ്ഞത്.


Click it and Unblock the Notifications











