'മനസമാധാനം വേണം, എന്നെ കുഴപ്പത്തിലാക്കുന്ന സ്ത്രീയായിരിക്കരുത്'; പെണ്ണ് അന്വേഷിച്ച അമ്മയോട് റഹ്മാൻ പറഞ്ഞത്!
സംഗീതമെന്ന് കേട്ടാലെ ഇന്ത്യക്കാരുടെ മനസിലേക്ക് ആദ്യം വരുന്ന മുഖമാണ് സംഗീത സംവധായകനും ഗായകനുമെല്ലാമായ എ.ആർ റഹ്മാന്റേത്. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രതിഭയിന്ന് അമ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ്.
എ.ആർ റഹ്മാന്റെ പാട്ടുകൾ ദിവസം ഒരു തവണയെങ്കിലും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ സംഗീതത്തിന് ഒപ്പം കൂടിയ റഹ്മാൻ എന്നും സിനിമയെ സ്നേഹിക്കുന്നവർക്കും സംഗീതത്തെ സ്നേഹിക്കുന്നവർക്കും അഭിമാനമാണ്.
റോജയിൽ അടക്കം നിരവധി പ്രണയഗാനങ്ങൾ റഹ്മാന്റെ സംഗീതത്തിൽ പിറന്നിട്ടുണ്ട്. ആ പാട്ടുകൾ കേൾക്കുമ്പോൾ ആരും ചോദിച്ച് പോകും റഹ്മാൻ ഇത്രയും റൊമാന്റിക്കായിരുന്നുവോയെന്ന്.
എന്നാൽ യഥാർഥ ജീവിത്തിൽ തന്റെ ജീവിത സഖിയെ റഹ്മാന് കിട്ടിയത് ജന്മം നൽകിയ ഉമ്മ വഴിയാണ്. വെറും കുറച്ച് നിർദേശങ്ങൾ മാത്രം ഉമ്മയ്ക്ക് റഹ്മാൻ നൽകിയിരുന്നു. ബാക്കി എല്ലാം കണ്ടറിഞ്ഞ് ചെയ്തത്. അദ്ദേഹത്തിന്റെ അമ്മയാണ്.

തികച്ചും പരമ്പരാഗതവും ലളിതവുമായിരുന്നു റഹ്മാന്റെ വിവാഹം. പ്രശസ്ത അവതാരക സിമി അഗർവാളുമായുള്ള ഒരു ചാറ്റിൽ റഹ്മാൻ ഒരിക്കൽ തന്റെ ഭാര്യ സൈറയെ എങ്ങനെ കണ്ടുമുട്ടിയെന്നും എങ്ങനെ വിവാഹിതരായി എന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു.
പക്ക അറേഞ്ച്ഡ് മാരേജായിരുന്നു റഹ്മാന്റെയും സൈറയുടേയും. 1995ലായിരുന്നു ഇരുവരുടേയും വിവാഹം. അറേഞ്ച്ഡ് മാര്യേജ് തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് റഹ്മാനോട് സിമി ചോദിച്ചപ്പോൾ അന്ന് സസംഗീത സംവിധാനവും സിനിമയുമായി മുഴുകിയിരുന്നതിനാൽ വധുവിനെ അന്വേഷിക്കാൻ തനിക്ക് സമയമില്ലായിരുന്നുവെന്നാണ് റഹ്മാൻ മറുപടിയായി പറഞ്ഞത്.

'റോജയും ബോംബെയും പാൻ ഇന്ത്യൻ തലത്തിൽ വിജയം നേടിയ സമയമായിരുന്നു അത്. ഒപ്പം രംഗീല സിനിയുടെ അണിയറപ്രവർത്തനങ്ങളും തുടങ്ങിയിരുന്നു.'
'ആ സമയത്ത് എനിക്ക് 29 വയസുണ്ട് അതിനാൽ വിവാഹിതനാകാനുള്ള ശരിയായ സമയമാണിതെന്ന് തോന്നിയതുകൊണ്ട് അമ്മയോട് കാര്യം പറയുകയായിരുന്നുവെന്നും റഹ്മാൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.'
'സത്യം പറഞ്ഞാൽ... എനിക്ക് വധുവിനെ അന്വേഷിക്കാൻ സമയമില്ലായിരുന്നു. ഈ സിനിമകളും രംഗീലയുമെല്ലാം ഞാൻ ബോംബെയിൽ ഇരുന്നാണ് ചെയ്തിരുന്നത് മാത്രമല്ല നല്ല തിരക്കിലായിരുന്നു.'

'പക്ഷെ വിവാഹം കഴിക്കാൻ പറ്റിയ സമയമാണിതെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് 29 വയസായിരുന്നു അപ്പോൾ പ്രായം. ഞാൻ അമ്മയോട് പറഞ്ഞു. എനിക്ക് ഒരു വധുവിനെ കണ്ടെത്തൂവെന്ന്. എനിക്ക് അധികം ബുദ്ധിമുട്ട് തരാത്ത വളരെ സിപിംളായ ഒരു പെൺകുട്ടിയെ അന്വേഷിക്കാനാണ് അമ്മയോട് ഞാൻ പറഞ്ഞത്.'
'കുറച്ച് വിദ്യാഭ്യാസവും കുറച്ച് സൗന്ദര്യവും വേണെമെന്നും പറഞ്ഞിരുന്നു. പിന്നീട് അമ്മ അന്വേഷണം ആരംഭിച്ചു. അതിനിടയിലാണ് സൈറയുടെ സഹോദരിയെ ഒരു സൂഫി ആരാധനാലയത്തിനടുത്തുവെച്ച് അമ്മ കണ്ടുമുട്ടിയത്.'

'അതാണ് ഒടുവിൽ എന്റേയും സൈറയുടേയും വിവാഹം വരെ എത്തിയത്. പരമ്പരാഗത അറേഞ്ച്ഡ് വിവാഹങ്ങളിലെന്നപോലെ ചായ കുടിച്ചാണ് ഞാനും സൈറയും ആദ്യം സംസാരിച്ചത്. അവളെ കണ്ടപ്പോൾ വിവാഹത്തിന് താൽപര്യമുണ്ടോയെന്ന് ചോദിച്ചിരുന്നു.'
'മനസിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും ചോദിച്ചിരുന്നു. വിവാഹ കഴിഞ്ഞ ശേഷമുള്ള സെലിബ്രിറ്റി ലൈഫ് തുടക്കത്തിൽ സൈറയെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സാധാരണക്കാരെപ്പോലെ ഷോപ്പിങിനോ റിലാക്സിങിനോ പുറത്ത് പോകാൻ പറ്റാത്തത് അവളെ വിഷമിപ്പിച്ചിരുന്നു.'

'പക്ഷെ വിവാഹത്തിന് മുമ്പ് തന്നെ അവൾക്ക് എനിക്കൊപ്പമാണെങ്കിൽ മുന്നോട്ടുള്ള ജീവിതം എത്തരത്തിലായിരിക്കുമെന്ന് ഞാൻ പറഞ്ഞ് മനസിലാക്കി എഗ്രിമെന്റും വെച്ചിരുന്നു' റഹ്മാൻ പറഞ്ഞു.
റഹ്മാനും സൈറയ്ക്കും ഖദീജ, അമീൻ, റഹീമ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. 2022ൽ ഖദീജ വിവാഹിതയായി. ഖദീജയുടെ ആഢംബര വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മൂന്ന് മക്കളും പിതാവിനെപ്പോലെ തന്നെ പാട്ടിന്റെ വഴിയെയാണ്.


Click it and Unblock the Notifications











