അടുത്ത ആളുകള്‍ മാത്രം; രഹസ്യമായി എആര്‍ റഹ്മാന്റെ മകളുടെ വിവാഹം, കാരണം തേടി ആരാധകര്‍

സംഗീത സംവിധായകന്‍ റഹ്മാനെ പോലെ അദ്ദേഹത്തിന്റെ കുടുബത്തേയും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നുണ്ട്. സംഗീതത്തിലൂടെയാണ് ഈ കുടുംബം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ പേരായിരുന്നു എആര്‍ റഹ്മാന്റെ മകള്‍ ഖദീജയുടേത്. അച്ഛന്റെ വഴിയെ തന്നെയാണ് മകളും സഞ്ചരിക്കുന്നത്. റഹ്മാനെ പോലെ ജീവിതത്തെ വളരെ സിമ്പിളായിട്ടാണ് ഖദീജയും നോക്കി കാണുന്നത്.

കഴിഞ്ഞ ദിവസം ഖദീജ റഹ്മാന്റേയും സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദിന്റേയും വിവാഹമായിരുന്നു. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹത്തിന് ശേഷം റഹ്മാനും മകളും ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് കല്യാണത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്.

Khadeeja

'സര്‍വ്വശക്തന്‍ ദമ്പതികളെ അനുഗ്രഹിക്കട്ടെയെന്നും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി' എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് റഹ്മാന്‍ കുറിച്ചത്. അച്ഛന് പിന്നാലെ മകളും തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു. 'ജീവിതത്തിലെ കാത്തിരുന്ന ദിവസം' എന്നാണ് ഖദീജ വിവാഹത്തെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. നവദമ്പതികള്‍ക്ക് ആശംസയുമായി ഇന്ത്യന്‍ സംഗീത ലോകം രംഗത്ത് എത്തിയിട്ടുണ്ട്.

വളരെ സിമ്പിളായിട്ടുള്ള വിവാഹത്തെ കുറിച്ച് ആരാഞ്ഞ് കൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്. വളരെ ലളിതമായ ലുക്കിലായിരുന്നു ഖദീജ നിക്കാഹിന് എത്തിയത്. ക്രീം കളറിലുളള കുര്‍ത്തയും ഒരു ദുപ്പട്ടയും മാച്ചിംഗ് മാസ്‌കുമായിരുന്നു വേഷം. സാധാരണ പോലെ മുഖം കാണാത്ത വിധത്തിലായിരുന്നു വിവാഹത്തിനും അണിഞ്ഞൊരുങ്ങിയത്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളായിരുന്നു തിരഞ്ഞെടുത്തത്. എന്നാല്‍ അധികം ഉപയോഗിച്ചിട്ടുമില്ല .ഖദീജയുടെ വസ്ത്രത്തിന് നിറത്തിന് സമാനമായ ഷര്‍വാണിയായിരുന്നു വരന്റേയും വേഷം.

കഴിഞ്ഞ ഡിസംബര്‍ 29-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു നിശ്ചയത്തിനും എത്തിയത്. ഖദീജ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരോട് പങ്കുവെച്ചത്. ലളിത വിവാഹമായിരിക്കുമെന്നും താരപുത്രി അന്ന് പറഞ്ഞിരുന്നു. എ.ആര്‍. റഹ്മാന്റെ സ്റ്റുഡിയോയിലാണ് റിയാസ്ദീന്‍ ഷെയ്ക്ക് മുഹമ്മദ് ജോലി ചെയ്യുന്നത്.

rahman daughter

ഖദീജയ്ക്ക് റഹീമ, എ.ആര്‍ അമീന്‍ എന്നിങ്ങനെ രണ്ട് സഹോദരങ്ങളാണുള്ളത്. 14ാം വയസ്സിലാണ് ഖദീജ റഹ്മാന്‍ പിന്നണി ഗാനരംഗത്ത് എത്തുന്നത്. അച്ഛന്റെ സംഗീതത്തിലൂടെ തന്നെയായിരുന്നു അരങ്ങേറ്റം ന്തിരനിലെ പുതിയ മനിത എന്ന ഗാനമാണ് എന്തിരനില്‍ ഖദീജ ആലപിച്ചത്. ഇതിനോടകം തന്നെ നിരവധി തമിഴ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൃതി സനോണ്‍ അഭിനയിച്ച മിമി എന്ന ചിത്രത്തിലെ റോക്ക് എ ബൈ ബേബി എന്ന ഗാനമാണ് ഏറ്റവും പുതിയത്.

ഗായികയെന്ന നിലയില്‍ ഇതിനകം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ല്‍ പുറത്തിറക്കിയ 'ഫരിശ്‌തോ' എന്ന ഗാനം രാജ്യാന്തര പുരസ്‌കാരം നേടി. എ.ആര്‍.റഹ്മാന്‍ തന്നെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആല്‍ബമാണിത്. പലനാടുകളിലൂടെ തീര്‍ഥാടനം തുടരുന്ന ഒരു പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ഥനയായാണ് ഖദീജ 'ഫരിശ്‌തോ' ഒരുക്കിയത്. കുഹു കുഹു' ആണ് ഖദീജയുടെ പുതിയ സംഗീത ആല്‍ബം. പാട്ടിന്റെ പോസ്റ്റര്‍ പുറത്ത് വന്നിട്ടുണ്ട്. ഖദീജയുടെ കണ്ണുകള്‍ മാത്രമാണ് പോസ്റ്ററിലുള്ളത്. ഗാനത്തിനായി കാത്തിരിക്കുകയാണ് സംഗീത ലോകം.

അഭിനന്ദനങ്ങള്‍ മാത്രമല്ല വിവാദങ്ങളും ഖദിജ റഹ്മാനെ പിന്തുടര്‍ന്നിരുന്നു. താരപുത്രിയുടെ വസ്ത്രധാരണത്തെ എഴുത്തുകാരി തസ്‌ലീമാ നസ്‌റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഖദീജയുടെ ബൂര്‍ഖ അസ്വസ്ഥപ്പെടുത്തുന്നുവെന്നായിരുന്നു തസ്‌ലീമാ നസ്‌റിന്റെ പരാമര്‍ശം. എന്ത് ധരിക്കണമെന്നത് തന്റെ തെരഞ്ഞെടുപ്പാണെന്നായിരുന്നു തസ്‌ലീമാ നസ്‌റിനോടുള്ള ഖദീജയുടെ പ്രതികരണം. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ചയെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുര്‍ബലയാകുകയോ ജീവിതത്തില്‍ എടുത്ത തെരഞ്ഞെടുപ്പുകളില്‍ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളില്‍ സന്തുഷ്ടയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ഖദീജ വ്യക്തമാക്കി.

More from Filmibeat

Read more about: a r rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X