'അദ്ദേഹത്തെ വിവാ​ഹം ചെയ്യാൻ ഞാൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു, അക്കാര്യങ്ങൾ അദ്ദേഹത്തിന് ഇഷ്ടമല്ല'

ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളിൽ മാസ്മര സംഗീത ലഹരി പടർത്തിയ ഇന്ത്യയുടെ തന്നെ അഭിമാനമായ ഇസൈ പുയലാണ് എ.ആർ റഹ്മാൻ. ജീവിതത്തിൽ അര നൂറ്റാണ്ടും സംഗീത ജീവിതത്തിൽ കാൽ നൂറ്റാണ്ടും പിന്നിട്ട് നിൽക്കുന്ന സംഗീത ചക്രവർത്തി ലോകത്തിനെന്നും വിസ്മയമാണ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ റഹ്മാന്റെ മ്യൂസിക്കില്ലാത്ത ഒരു ദിവസം പോലും ഒരു സം​ഗീതപ്രേമിയുടെയും ജീവിതത്തിലുണ്ടാവില്ല. തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത മാന്ത്രികന്റെ മകൾ ഖദീജ റഹ്മാനും പിതാവിന്റെ പാത പിന്തുടർന്ന് സം​ഗീത സംവിധാനത്തിലേക്ക് കാലെടുത്ത് വെച്ച് കഴിഞ്ഞു.

റിലീസിന് തയ്യാറെടുക്കുന്ന മിൻമിനിയെന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീത സംവിധാനത്തിലേക്ക് ഗായിക കൂടിയായ ഖദീജ ചുവടുമാറ്റിയത്. ഹാലിത ഷമീം സംവിധാനം ചെയ്ത ചിത്രത്തിൽ എസ്തർ അനിലും ഗൗരവ് കലൈയും പ്രവീൺ കിഷോറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

A R Rahman Khatija Rahman

റഹ്‌മാന്റെയും സൈറാബാനുവിന്റെയും മൂത്തമകളായ ഖദീജ 2010ൽ പുറത്തിറങ്ങിയ രജനി ചിത്രം എന്തിരനിലെ പുതിയ മനിതൻ എന്ന ഗാനം ആലപിച്ചിട്ടുണ്ട്. 2021-ൽ റോക്ക് എ ബൈ ബൈ എന്ന ഹിന്ദി ഗാനം പൊന്നിയിൻ സെൽവൻ-2 ലെ ചിന്നഞ്ചിരു നിലവേ എന്ന ഗാനം എന്നിവയും ഖദീജയുടെ പട്ടികയിലുണ്ട്. റഹ്മാന്റെ മറ്റ് മക്കളിൽ നിന്നും വളരെ വ്യത്യസ്തയാണ് ഖദീജ. മുഖം മറയ്ക്കാതെ ഇന്നേവരെ ഒരു മാധ്യമത്തിന് മുന്നിലും ഖദീജ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അടുത്തിടെ ജീവിതത്തിലെ ആദ്യ സോളോ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഖദീജ എത്തിയപ്പോഴും മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിച്ചത്. 2022ലായിരുന്നു ഖദീജയുടെ വിവാഹം. സൗണ്ട് എഞ്ചിനീയർ റിയാസ്ദീൻ ഷെയ്ക്ക് മുഹമ്മദാണ് ഖദീജയുടെ പങ്കാളി. എ.ആർ റഹ്മാന്റെ സ്റ്റുഡിയോയിലാണ് റിയാസ്ദീൻ ഷെയ്ക്ക് മുഹമ്മദും ജോലി ചെയ്യുന്നത്.

പൊതുവെ സ്വകാര്യജീവിതം മീഡിയയിൽ ചർച്ച ചെയ്യാൻ താൽപര്യമില്ലാത്ത കൂട്ടത്തിലാണ് ഖദീജ. എന്നാൽ കഴിഞ്ഞ ദിവസം മിൻമിനി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സ്വകാര്യ ജീവിതത്തെ കുറിച്ചും പ്രൊഫഷണൽ കാര്യങ്ങളെ കുറിച്ചും ഖദീജ മനസ് തുറന്നു. വിവാഹഫോട്ടോ കാണിച്ച് അതുമായി ബന്ധപ്പെട്ട ഒരു ഓർമ പങ്കിടാൻ അവതാരക ആവശ്യപ്പെട്ടപ്പോൾ വിവാഹ ഫോട്ടോ തനിക്ക് വളരെ സ്പെഷ്യലാണെന്നാണ് ഖദീജ പറഞ്ഞത്.

അദ്ദേഹത്തെ വിവാ​ഹം ചെയ്യാൻ ഒരുപാട് വർഷം ഞാൻ കാത്തിരുന്നു. അതുകൊണ്ട് തന്നെ വിവാഹ ഫോട്ടോ എനിക്ക് വളരെ സ്പെഷ്യലാണ്. അദ്ദേഹം എപ്പോഴും അദ്ദേഹമായി തന്നെയാണ് ഇരിക്കുന്നത്. ഒരിക്കലും ഒന്നും അഭിനയിക്കാറില്ല ഇംപ്രസ് ചെയ്യാൻ ശ്രമിക്കാറുമില്ല. അദ്ദേഹം എപ്പോഴും അദ്ദേഹമായി തന്നെ ഇരിക്കുന്നവെന്നതാണ് ഞാൻ അദ്ദേഹത്തിൽ ഇംപ്രസ്ഡാകാനുള്ള പ്രധാന കാരണം.

A R Rahman Khatija Rahman

അദ്ദേഹത്തെ കുറിച്ച് പൊതുയിടങ്ങളിൽ അധികം സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ഖദീജ അവസാനിപ്പിച്ചത്. ഭർത്താവിനെ ഖദീജ സ്നേ​ഹിക്കുന്ന രീതി തന്നെ ഇൻസ്പെയർ ചെയ്തിട്ടുണ്ടെന്നാണ് സുഹൃത്തും മിൻമിനിയുടെ സംവിധായികയുമായ ഹാലിത ഷമീം പറഞ്ഞത്. റിയാസ്‌ദീനെ ഖദീജ സ്നേ​ഹിക്കുന്ന രീതി എന്നെ ഒരുപാട് ഇൻസ്പെയർ ചെയ്തിട്ടുണ്ട്. ഖദീജയെപോലൊരാളെ ഞാൻ വേറെ കണ്ടിട്ടില്ല.

റിയാസ്‌ദീനും അതുപോലെ തന്നെയാണ്. ഖദീജയുമായി ബന്ധപ്പെട്ട ചെറിയ വിഷയം പോലും ശ്രദ്ധിച്ച് മനോഹരമായി കെയർ ചെയ്യും. ഖദീജയ്ക്ക് ഞങ്ങളുടെ സിനിമ കണക്ടായതുകൊണ്ടാണ് അവർ മ്യൂസിക്ക് ചെയ്തത്. ഞങ്ങളുടെ സിനിമ താങ്ങിപിടിച്ച് നിർത്തുന്നതിൽ ഒരു കാരണം മ്യൂസിക്കാണെന്നും ഹാലിത ഷമീം പറഞ്ഞു. ആദ്യമായി സം​ഗീത സംവിധാനത്തിലേക്ക് ഇറങ്ങിയപ്പോഴുള്ള ചിന്തകളെ കുറിച്ചും ഖദീജ സംസാരിച്ചു.

സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ ചെറിയ പ്രഷർ ഫീൽ ചെയ്തിരുന്നു. ഭർത്താവിനോടും സഹോദരിയോടുമെല്ലാം ഡിസ്കസ് ചെയ്തിട്ടാണ് മിൻമിനി കമ്മിറ്റ് ചെയ്തത്. മ്യൂസിക്ക് ചെയ്ത് കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച സന്തോഷവും സംതൃപ്തിയും ലഭിച്ചുവെന്നായിരുന്നു താരപുത്രിയുടെ പ്രതികരണം.

More from Filmibeat

Read more about: a r rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X