Just In
- 5 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 5 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 6 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 6 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മകനെ കളിപ്പിച്ച് ലാലേട്ടനും സുചിത്രയും; പ്രണവ് കമിഴ്ന്ന് കിടക്കുന്ന പ്രായത്തിലുള്ള അപൂര്‍വ്വ ചിത്രം
വില്ലനായി അഭിനയം തുടങ്ങിയെങ്കിലും ഇന്ന് മലയാള സിനിമയുടെ താരരാജാവായി മോഹന്‍ലാല്‍ വളര്‍ന്നു. ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ലെവലിലേക്ക് ഉയര്‍ന്ന മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന് പ്രണവ് മോഹന്‍ലാലും ശ്രദ്ധേയനാണ്. താരരാജാവിന്റെ മകനാണെങ്കിലും ലളിതമായി ജീവിക്കാനാണ് പ്രണവിനെന്നും താല്പര്യം.
കാട്ടിലും മേട്ടിലുമൊക്കെ നടന്നും മറ്റുമായി യാത്ര ചെയ്യാനാണ് താരപുത്രനെന്നും ഇഷ്ടം. പ്രണവിന്റെ ഇത്തരം യാത്രകളെ കുറിച്ചുള്ള കഥകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ പ്രണവിനെ ഇതുവരെ ആരും കാണാത്ത തരത്തിലുള്ള ചിത്രമാണ് വൈറലാവുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും പ്രണവും ഒന്നിച്ചുള്ള ഏറ്റവും പഴയൊരു ഫോട്ടോ ആണ് പുറത്ത് വന്നത്.
നീല നിറമുള്ള ടീ ഷര്‍ട്ടാണ് മോഹന്‍ലാലിന്റെ വേഷം. പച്ചയും കറുപ്പും നിറമുള്ള ചുരിദാറാണ് സുചിത്രയുടേത്. ഇരുവരും പുറകില്‍ ഇരിക്കുമ്പോള്‍ പ്രണവ് മുന്നില്‍ കിടന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ഒറ്റ നോട്ടത്തില്‍ ക്യൂട്ട് ഫാമിലി എന്ന് വിശേഷിപ്പിക്കുന്നതാണിത്. മോഹന്‍ലാലിന്റെ കുടുംബസമേതമുള്ള ഒരുപാട് ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും പ്രണവ് കമിഴ്ന്നു കിടക്കുന്ന പ്രായത്തിലുള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആരാധകരും മലയാള സിനിമാപ്രേമകളോ അധികമാരും കാണാത്ത ഫോട്ടോ മാഹന്‍ലാലിന്റെ ഫാന്‍സ് പേജുകളിലൂടെയാണ് വൈറലായത്.
ബാലതാരമായി വെള്ളിത്തിരയിലെത്തി സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നേടിയ പ്രണവ് 2018 ലാണ് നായകനായി സ്ക്രീനിന് മുന്നിലെത്തുന്നത്. സിനിമയോട് വലിയ താല്പര്യമില്ലാതിരുന്ന പ്രണവ് രാജാവിന്റെ മകന് എന്ന ലേബലിലാണ് വെള്ളിത്തിരയിലെത്തുന്നത്. നായകനായ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാപ്രേമികളുടെ ഇഷ്ടം സ്വന്തമാക്കാന്‍ പ്രണവിന് സാധിച്ചിരുന്നു. ഇനി വിനീത് ശ്രീനിവാസന് ഒരുക്കുന്ന ഹൃദയം എന്ന സിനിമയിലാണ് പ്രണവ് നായകനാവുന്നത്.