പൃഥ്വിരാജിനോടുള്ള വെെരാ​ഗ്യം ഇപ്പോൾ വ്യക്തമായി, സീനുകൾ പാളി; ദിലീപ് സ്വയം നശിക്കുകയാണെന്ന് വിമർശനം

ദിലീപ് ചിത്രം ഭ ഭ ബയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ. റേപ് ജോക്കുകൾ കാരണം വ്യാപക വിമർശനമാണ് ചിത്രം നേരിടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായ ശേഷം റിലീസ് ചെയ്യുന്ന സിനിമയാണിത്. കേസിനെ പോലും പരിഹസിക്കുന്നതാണ് ഈ തമാശകളെന്നും ഇത് ക്രൂരമാണെന്നും അഭിപ്രായങ്ങളുണ്ട്. കുറ്റവിമുക്തനായ ശേഷം ദിലീപിന് യഥാർത്ഥത്തിൽ പൊതുസമൂഹത്തിൽ നിന്നും വിമർശനം കൂടുകയാണുണ്ടായത്. ഇതിന് ആക്കം കൂട്ടുന്നതാണ് ഭ ഭ ബയിലെ രം​ഗങ്ങൾ.

ചിത്രത്തിലെ മറ്റൊരു രം​ഗത്തിൽ നടൻ പൃഥ്വിരാജിനെ പരോക്ഷമായി പരിഹസിക്കുന്നെന്നും അഭിപ്രായമുണ്ട്. നടി ആക്രമിക്കപ്പെട്ട ശേഷം പൃഥ്വിരാജ് അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് യോ​ഗത്തിൽ എത്തിയിരുന്നു. മീറ്റിം​ഗിൽ കുറ്റാരോപിതനായ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തത് ​ദിലീപാണെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മീറ്റിം​ഗിന് മുമ്പ് പൃഥ്വിരാജ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

Dileep  Bha Bha Ba

എന്റെ നയമെന്താണെന്നും എന്റെ ആവശ്യങ്ങളെന്താണെന്നും ഞാൻ ഉന്നയിക്കും. അവരുടെ ഭാ​ഗത്ത് നിന്ന് സ്റ്റേറ്റ്മെന്റോ പ്രതികരണമോ ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. എന്റെ കൂടെ നയം ഉൾക്കൊണ്ട് കൊണ്ടുള്ള സ്റ്റേറ്റ്മെന്റ് ഉണ്ടെങ്കിൽ അതായിരിക്കും എന്റെ പ്രതികരണം. അതല്ലാത്ത പക്ഷം എന്റെ പ്രതികരണം നിങ്ങൾ അറിയും എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഈ പ്രതികരണത്തെ പരിഹസിച്ച് കൊണ്ട് ഒരു രം​ഗം ഭ ഭ ബയിലുണ്ട്. ധ്യാൻ ശ്രീനിവാസനാണ് ഈ ഡയലോ​ഗ് പറയുന്നത്.

കുറ്റവിമുക്തനായതിനാൽ ഇത്തരം സീനുകൾ ജനം ഏറ്റെടുക്കുമെന്നായിരിക്കും ദിലീപും അണിയറ പ്രവർത്തകരും കരുതിയത്. എന്നാൽ സംഭവിച്ചത് മറിച്ചാണെന്ന് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ തെളിയിക്കുന്നു. റേപ് ജോക്കിന് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. പൃഥ്വിരാജിനെ പരിഹസിക്കുന്ന സീനും ഫലം കണ്ടില്ല. പൃഥ്വിരാജിനോട് ദിലീപിനുള്ള വെെരാ​ഗ്യം ഇതിൽ നിന്ന് വ്യക്തമാണെന്ന് നെറ്റിസൺസ് പറയുന്നു.

പ്രിത്വി യോടും ദിലീപിന് ദേഷ്യമോ വ്യക്തി വൈരാഗ്യമോ ഇല്ലന്ന് ഇപ്പൊ. മനസിലായി, ഉന്നയിച്ചു. പുറത്താക്കി. പുറത്ത് പോയവൻ 8 വർഷത്തോളം ആയി ഒരു ഹിറ്റും ഇല്ല. അവസാനം ഫാൻസ്‌ വെളുപ്പിച്ചു ഭ ഭ ബ വന്നു. വൈകുന്നേരം അശ്വന്ത് കോക് വന്നു. കഥ കഴിഞ്ഞു. ദിലീപിന് ഇനിയും നേരം വെളുത്തിട്ടില്ല എന്ന് മനസിലാക്കാൻ ഈ ഭ ഭ ബ തന്നെ ധാരാളം, സത്യം പറഞ്ഞാൽ അന്ന് ദീലിപ് കേസ് വന്നതുകൊണ്ടാണ് ഇപ്പോൾ പല നടന്മാരും ഈ ലെവൽ നിൽക്കുന്നത് (ഇക്കയും ഏട്ടനും ഒഴികെ ) അല്ലെങ്കിൽ ഇൻഡസ്ട്രി തന്നെ മൂപ്പരെ കൈയിൽ മാത്രമാകുമായിരുന്നു, ഇതൊക്കെ മാസ്സ് ആയി കാണുന്നവർ എന്ത് മാനസിക വൈകൃതം ഉളളവർ ആണെന്ന് ഓർക്കുമ്പോൾ, എന്ത് മാത്രം വൈരാഗ്യമായിരിക്കും അപ്പൊ ഇങ്ങേർക്ക് ഉള്ളത്. അല്ലാതെ ഇത് പോലെ ഒരു സംഭവം.. ഇങ്ങനെ സിനിമയിൽ ഉൾപെടുത്തുമോ.. നാണം ഉണ്ടോ ഈ തിരക്കഥ എഴുതിയവർക്കും, മാറ്റം വരുത്തിയവർക്കും, സംവിധായകനും. കഷ്ടം തന്നെ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X