ചേട്ടനോട് അസൂയ പോലും തോന്നിയിട്ടുണ്ട്, സിനിമാ നടനാണെന്ന് സ്‌കൂളില്‍ കള്ളം പറഞ്ഞു! ഡെയിനിന്റെ കഥയിങ്ങനെ

നടന്‍, കോമേഡിയന്‍, അവതാരകന്‍ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച് നിറഞ്ഞു നില്‍ക്കുകയാണ് ഡെയിന്‍ ഡേവിസ്. വളരെ സാധാരണക്കാരനില്‍ നിന്നും വളര്‍ന്ന് വന്ന താരം ടെലിവിഷന്‍ പരിപാടികളിലാണ് ആദ്യം സജീവമാകുന്നത്. പിന്നീട് സിനിമയിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചു.

ഇപ്പോഴിതാ ഡെയിനിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് വൈറലാവുകയാണ്. കടത്തിന് മുകളില്‍ കടം കയറി ബുദ്ധിമുട്ടിലായിരുന്ന കുടുംബത്തില്‍ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് ഡെയിന്‍ വളര്‍ന്നതിനെ പറ്റിയാണ് എഴുത്തുകാരന്‍ ജെറി പൂവക്കാല പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

dain-davis

'കടം കയറി ബുദ്ധിമുട്ടുന്ന ഒരു വീട്. അച്ഛന്‍ ബിസിനസ് ചെയ്തു പരാജയപ്പെട്ടു. വിദേശത്ത് പോയെങ്കിലും കടങ്ങള്‍ മാത്രം ബാക്കി വെച്ച് നാട്ടില്‍ വന്നു. അമ്മയ്ക്കും കടം. പലിശക്ക് മേല്‍പലിശ. വീട് വിറ്റ് വാടക വീട്ടില്‍ താമസം. ഇന്നത്തെ കഥ ഡെയിന്‍ ഡേവിസിന്റെ കഥയാണ്. ചെറുപ്പം മുതല്‍ ആഗ്രഹമായിരുന്നു മോണോആക്ട് ചെയ്യണമെന്ന്. സ്വന്തം ചേട്ടന് മോണോആക്ട് ചെയ്തു സ്‌കൂള്‍ മുഴുവന്‍ ഫേമസ് ആണ് പക്ഷേ ഡെയിന് അത് ഒരു സ്വപ്നം മാത്രമായിരുന്നു.

മെല്ലെ ചേട്ടനെ കോപ്പി അടിച്ചു മോണോ ആക്ട് ചെയ്തു. ചേട്ടനോട് അസൂയ പോലും തോന്നിയിട്ടുണ്ട്. കാരണം ചേട്ടന് സമ്മാനം
ലഭിക്കുമ്പോള്‍ ഡെയിന്‍ ഒന്നും ലഭിച്ചിരുന്നില്ല.അങ്ങനെ മനസ്സില്‍ മൂഴിവന്‍ ആഗ്രഹം ഫെയിം ആകണമെന്നായിരുന്നു.അങ്ങനെ ഇരിക്കുമ്പോള്‍ തന്റെ കൂടെ പഠിച്ച കൂട്ടുകാരനെ സിനിമയില്‍ എടുക്കുന്നു. അവനോട് എങ്ങനാണ് നീ ഇതില്‍ കയറിയത് എന്ന് ചോദിച്ചപ്പോള്‍, തന്റെ അച്ഛന്റെ സുഹൃത്ത് പ്രൊഡ്യൂസര്‍ ആണെന്ന് പറഞ്ഞു. അങ്ങനെ ആ കൂട്ടുകാരന്‍ സ്‌കൂളില്‍ നിന്ന് പോയി.

ഡെയിന്‍ സ്‌കൂളിലും കൂട്ടുകാരോടും ഒരു കള്ളം പറഞ്ഞു. ഡെയിനിനെ സിനിമയില്‍ എടുത്തെന്ന്. അച്ഛന്റെ കൂട്ടുകാരന്‍ പ്രൊഡ്യൂസര്‍ ആണെന്ന്. സ്‌കൂള്‍ മുഴുവന്‍ പാട്ടായി. ടീച്ചര്‍മാര്‍ എല്ലാം ബഹുമാനത്തോടെ നോക്കുവാന്‍ തുടങ്ങി. ഒരു സിനിമാക്കാരന്‍ എന്ന ബഹുമാനം. എല്ലാവരും ചോദിക്കാന്‍ തുടങ്ങി, എന്തായി നിന്റെ പടം. നന്നായി പോകുന്നു എന്ന് തട്ടി വിട്ടു.

ഒരിക്കല്‍ ചേട്ടന്‍ സ്‌കൂളില്‍ വന്നപ്പോള്‍ ടീച്ചര്‍ ചോദിച്ചു ഡെയിനിന്റെ പടം എന്തായെന്ന്. ചേട്ടന്‍ പറഞ്ഞു അങ്ങനെ ഒരു പടം അവനില്ലല്ലോ എന്ന്. ടീച്ചര്‍ ഇതു കേട്ടു. ക്ലാസ്സില്‍ വന്നു പറഞ്ഞു. എന്ന് മുതല്‍ എല്ലാവരും കളിയാക്കാന്‍ തുടങ്ങി. എടോ നഡോ, സിനിമ നാടോ, എന്നൊക്കെ വിളിച്ചു കളിയാക്കി. മനസ്സാകെ വിഷമിച്ചു.

എങ്ങനെയെങ്കിലും ഒരു സിനിമ നടന്‍ ആകണമെന്ന് ആഗ്രഹിച്ചു. ആ സമയം ചേട്ടന് ഫീസ് അടയ്ക്കുവാന്‍ പണം ഇല്ലാത്തതുകൊണ്ട് വീട്ടില്‍ വന്നു നില്‍ക്കുകയാണ്. പഠിത്തം നിര്‍ത്തി. വീടെല്ലാം വിറ്റു. പലിശക്ക് മേല്‍ പലിശ. തൊട്ടതെല്ലാം പരാജയം. അച്ഛനും അമ്മയ്ക്കും ഒരുപോലെ കടം. പള്ളിയില്‍ പോയി അമ്മ പ്രാര്‍ത്ഥിക്കും. കാറ്ററിംഗ് വിളമ്പാനും, ക്യാമറയ്ക്ക് ലൈറ്റ് പിടിക്കാനും പോകുമായിരുന്നു. 200 രൂപ ഒക്കെ കിട്ടുമായിരുന്നു.

ജീവിതത്തില്‍ പണം ഇല്ലാതെ മുന്നോട്ട് പോകുവാന്‍ കഴിയില്ല. വീടില്ല, വാടക കൊടുക്കാന്‍ പൈസയില്ല, ഒടുവില്‍ ഡെയിന്‍ തന്നെ ലോണ്‍ എടുത്ത് പഠിക്കാന്‍ പോയി. സിനിമ പഠിക്കാന്‍ പോയി. എല്ലാവരും മൂന്നാം കൊല്ലം ആയപ്പോള്‍ സ്റ്റുഡിയോ ചെയ്യുമെന്നും, പരസ്യ കമ്പനി തുടങ്ങുമെന്നും ഒക്കെ പറഞ്ഞപ്പോള്‍ ഡെയ്‌നിന് ഇതൊന്നും അറിയില്ലായിരുന്നു. അഭിനയം മാത്രമേ അറിയത്തൊള്ളായിരുന്നു.

പക്ഷേ തനിക്ക് സംസാരിക്കാന്‍ അറിയില്ലെന്നും, തന്റെ സംസാര ശൈലി ഇതിന് യോജിച്ചതല്ലെന്നും മനസ്സിലാക്കിയ ഡെയിന്‍. വീട്ടില്‍ പണമില്ല. എന്തെങ്കിലും ആയേ പറ്റൂ. സുഹൃത്തിനോട് പറഞ്ഞു, നീ ഓഡിഷന്റെ എല്ലാ പോസ്റ്ററും എനിക്ക് അയച്ചു തരണമെന്ന്. അങ്ങനെ കോമഡി സര്‍ക്കസിന്റെ ഓഡിഷനു പോയി. പോകുവാന്‍ 200 രൂപ അമ്മയോട് ചോദിച്ചപ്പോള്‍ അമ്മയുടെ കയ്യില്‍ ഇല്ല. അടുത്ത വീട്ടില്‍ നിന്ന് കടം മേടിച്ചു അമ്മ ഡെയിനിന് കൊടുത്തു.

അവിടെ പോയി പരിപാടിക്ക് പങ്കെടുത്ത്. 2 ദിവസം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞവര്‍ രണ്ട് മാസമായിട്ടും വിളിച്ചില്ല. പിന്നെയും ഫിലിം ഓഡിഷന് പോയി. 3 എണ്ണം പോയതില്‍ 2 എണ്ണം റിജക്ട് ആയി. ഒരെണ്ണം അവര്‍ ചെറിയ റോളിന് വിളിച്ചു. അങ്ങനിരിക്കുമ്പോള്‍ മനോരമയില്‍ നിന്ന് വിളിച്ചു. അന്ന് നിങ്ങള്‍ പങ്കെടുത്ത ഓഡിഷന്റെ ഫൈനല്‍ നാളെയാണ് എന്ന് പറഞ്ഞു.

dain-davis

സിനിമയില്‍ വേണോ ടിവിയില്‍ വേണോ എന്ന കണ്‍ഫ്യൂഷന്‍. അവസാനം ടിവി മതി എന്ന് പറഞ്ഞു മനോരമയില്‍ പോയി. ആദ്യ സ്‌കിറ്റ് ടിവിയില്‍ വന്നു. വലിയ സന്തോഷം. ആളുകള്‍ ഒക്കെ തിരിച്ചറിഞ്ഞു തുടങ്ങി. എന്നാലും സാമ്പത്തികം ഒരു പ്രശ്‌നമായി. അങ്ങനെ ഇരിക്കുമ്പോള്‍ മനോരമ നായകന്‍ നായിക എന്ന ഷോ ആങ്കര്‍ ചെയ്യാന്‍ വിളിക്കുന്നു. പേളി മാണി ആണ് കൂടെ ആങ്കര്‍ ചെയ്യാമെന്ന് പറഞ്ഞത്.

താന്‍ ചെയ്താല്‍ ആ പരിപാടി കുളം ആകുമെന്ന് അവരോട് പറഞ്ഞു. അവര്‍ വരുവാന്‍ പറഞ്ഞു. സിനിമ വേണ്ടെന്ന് വെച്ചു. ഡിഡി എന്ന പേര് ആളുകള്‍ വിളിക്കാന്‍ തുടങ്ങി. തന്റെ ഏറ്റവും വലിയ പോരായ്മ സംസാരം ആണെന്ന് വിചാരിച്ചപ്പോള്‍ ഇന്ന് ആ പോരായ്മയില്‍ ആണ് അദ്ദേഹം തിളങ്ങി നില്‍ക്കുന്നത്. കടങ്ങള്‍ മാറി, ജീവിതം നന്നായി മുന്നോട്ട് പോകുന്നു. ഡൈയിന്‍ പറയുന്ന കാര്യം ഉണ്ട്, ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ സ്വപ്നം കണ്ടിരുന്നത് ഒക്കെ ഇന്ന് യാഥാര്‍ഥ്യം ആയി കഴിഞ്ഞു.

ആളുകള്‍ മണ്ടന്‍ സ്വപ്നമെന്നും, നടക്കില്ല എന്നും ഒക്കെ പറയും. അതൊന്നും മൈന്‍ഡ് ചെയ്യേണ്ട. നടക്കത്തില്ലെന്ന് പറയുന്നത് വീണ്ടും ചെയ്യണം. ഇന്ന് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു താരമാണ് ഡെയിന്‍. കടം കയറി മുടിഞ്ഞ ഒരു കുടുംബം ഇന്ന് സന്തോഷിക്കുന്നു. പ്രിയപ്പെട്ടവരെ എല്ലാം തകരുമ്പോഴും നമ്മള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു കച്ചിത്തുരുമ്പ് കാണിക്കുന്നവനാണ് ദൈവം. ഒരു വഴി അടയുമ്പോള്‍ ഏഴ് വഴി തുറക്കുന്നവനാണ് ദൈവം.

പ്രിയപ്പെട്ടവരെ അത്ഭുതം നമ്മുടെ അരികില്‍ ഉണ്ട്. നമ്മുടെ കണ്ണിന്‍ മുമ്പില്‍ ഉണ്ട്. അത് നമ്മുടെ ഉള്ളില്‍ ഉണ്ട്. നമ്മുടെ സംസാരത്തില്‍ ഉണ്ട്. നമ്മുടെ ബലഹീനതയില്‍ പോലും അത്ഭുതം ഉണ്ട്. അത് കാണുവാന്‍ നമ്മുടെ കണ്ണ് തുറക്കണം. മനുഷ്യര്‍ പറയുന്ന ചിന്തിക്കുന്ന വിചാരിക്കുന്ന ആളല്ല നീ. നിങ്ങള്‍ നിങ്ങള്‍ ചിന്തിക്കുന്ന വ്യക്തിയാണ്. നിങ്ങള്‍ വിജയി ആണ്. നിങ്ങള്‍ ഉയര്‍ച്ച തന്നെ പ്രാപിക്കും.നിങ്ങളുടെ കഷ്ടപ്പാട് എന്ത് മാത്രമാണോ അത്രയും നിങ്ങള്‍ മാനിക്കപ്പെടും. നിങ്ങളുടെ തല ഉയര്‍ത്തുവാന്‍ കഴിയാതെ നിങ്ങള്‍ ചുമലില്‍ ചുമക്കുന്ന നുകങ്ങള്‍ മാറി പോകും.

Read more about: dain davis
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X