മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
നാടക രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീന ഗണേഷ്. നൂറിൽ അധികം സിനിമകളിൽ വേഷമിട്ട മീന മികച്ച സ്വാഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്.ആദ്യ സിനിമയിൽ തന്നെ താരത്തിന് നല്ല പ്രതികരണമാണ്പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

എന്നാൽ ഇപ്പോൾ താരം എവിടെയാണ് എന്ന് സിനിമ മേഖലയിൽ ഉള്ളവർക്ക് പോലും അറിയില്ല. ഭർത്താവിന്റെ മരണത്തോടെ ജീവിതത്തിൽ തനിച്ചായ താരത്തെ കുറിച്ച് യാതൊരു അറിവും സിനിമ മേഖലയിലുള്ളവർക്ക് പോലും ഇല്ല. ൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. കഴിഞ്ഞ കുറെ നാളുകളായി എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നാണ് പുറത്തു വരുന്ന വിവരം. സിനിമ പ്രവർത്തകനായ വിജയ് ശങ്കറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടിയെ കുറിച്ചുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.
.മീന ഗണേഷ് ഇപ്പോൾ നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയിലാണെന്നും കലാഭവൻ മാണി ഉണ്ടായിരുന്നെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു നൽകുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയിൽ ഇപ്പോൾ ആരും ഓർമ്മിക്കാറില്ല. എൻറെ കോൺടാക്ട് ലിസ്റ്റിൽ ഞാൻ വല്ലപ്പോഴും വിളിച്ച് സംസാരിക്കാറുള്ള ചുരുക്കം ചില പേരുകളിൽ മീനാക്ഷി അമ്മയും ഉണ്ട് ഇപ്പോൾ നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിൽ ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ് കാഴ്ചവെച്ച അമ്മ കലാഭവൻ മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തേനെ. സെല്ലുലോയ്ഡ് സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ മരിച്ചു കഴിഞ്ഞതിനുശേഷം നമ്മൾ അയാളെ അംഗീകരിക്കും, അതാണല്ലോ നമ്മുടെ ശീലവും. അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാർത്ഥനയിൽ
അടുത്തിടെ നൽകിയ അഭിമുഖത്തിൽ കലാഭവൻ മണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മീന ഗണേഷ് വെളിപ്പെടുത്തിയിരുന്നു. 'മണി അഹംഭാവം ഇല്ലാത്ത നല്ലൊരു മനുഷ്യനാണെന്നാണ് നടി പറഞ്ഞത്. എന്നെ അമ്മയെന്നാണ് വിളിക്കുന്നത്. മണിയുടെ വണ്ടിയിലായിരുന്നു എന്നെ വീട്ടിൽ കൊണ്ട് വിട്ടിരുന്നത്. എല്ലാ സഹായത്തിനും മുന്നിട്ട് നിൽക്കും. ആരെയും സഹായിക്കും. നല്ലവർക്കു ദൈവം ആയുസ്സ് കൊടുക്കില്ലല്ലോ' മീന ഗണേഷ് പറഞ്ഞു..
വിജയ ശങ്കർ ഫേസ്ബുക്ക് പോസ്റ്റ് കാണാം


Click it and Unblock the Notifications