മകന്‍ ഇസയെ പേടിപ്പിക്കാനുള്ള നമ്പറുകളുമായി കുഞ്ചാക്കോ ബോബൻ! ഇതൊന്നും നടക്കില്ലെന്ന് ആരാധകരും

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു മകന്‍ പിറക്കുന്നത്. ചാക്കോച്ചന്റെയും പ്രിയയുടെയും സന്തോഷം കേരളക്കരയുടേത് കൂടിയായി മാറിയിയുന്നു. ഇസഹാക്ക് എന്ന് പേരിട്ടിരിക്കുന്ന മകനെ ഇസ എന്നാണ് വീട്ടില്‍ വിളിക്കുന്നത്. മകന്‍ ജനിച്ചത് മുതല്‍ തന്റെയും പ്രിയുടെയും ജീവിതം മാറി മറിഞ്ഞെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

ഇസയുടെ ആദ്യ ചിത്രം മുതല്‍ പിന്നീടിങ്ങോട്ടോ ഓരോന്നായി കുഞ്ചാക്കോ ബോബനും പ്രിയയും സോഷ്യല്‍ മീഡിയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. മകനെ സ്‌നേഹിക്കുന്നതും അവനൊപ്പം കളിക്കുന്നതുമടക്കം നിരവധി ഫോട്ടോസാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. ഇപ്പോഴിതാ രസകരമായൊരു ചിത്രവും അതിനെക്കാള്‍ കിടിലനൊരു കമന്റുമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുയാണ് ചാക്കോച്ചന്‍.

 kunchacko-boban-1

Recommended Video

സംവിധായകൻ സച്ചിയേ അവസാനമായി ഒരു നോക്ക് കാണാൻ എത്തി പൃഥ്വിയും മറ്റു താരങ്ങളും | FilmiBeat Malayalam

ഇതുവരെ കാണാത്തവിധത്തിലുള്ള ഒരു സെല്‍ഫി ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് കുഴപ്പമൊന്നും തോന്നുന്നില്ലെങ്കിലും അതിന് കൊടുത്ത അടിക്കുറിപ്പാണ് വാര്‍ത്തകളിലും നിറഞ്ഞത്. 'താടിയുള്ള അപ്പനെയെ പേടിയുള്ളു, എന്നാരോ പറഞ്ഞു! എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാമെന്ന് വിചാരിച്ചു'. എന്നുമായിരുന്നു ചിത്രത്തിന് കൊടുത്ത ക്യാപ്ഷന്‍.

ഈ പോസ്റ്റ് പ്രിയ കുഞ്ചാക്കോ ബോബനും ഷെയര്‍ ചെയ്തിരുന്നു. ഇരുവരുടെയും പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. എന്നിട്ട് ചെക്കന്‍ പേടിച്ചോ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ഇതിലൊന്നും പേടിക്കില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ചാക്കോച്ചന്‍ പേടിപ്പിക്കാന്‍ ചെല്ലുമ്പോള്‍ മുഖത്ത് ചിരി ഉണ്ടാവുമെന്നും അത് കണ്ടാല്‍ പിള്ളേര് പോലും ചിരിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

 kunchacko-boban-1

അതുപോലെ താരത്തിന്റെ പുതിയ ലുക്കിനും കമന്റുകല്‍ ലഭിക്കുന്നുണ്ട്. താടി കൂടിയുള്ള ലുക്ക് നന്നായിട്ടുണ്ടെന്ന് നടി ആന്‍ അഗസ്റ്റിന്‍ അടക്കുമുള്ള നടിമാരും സഹപ്രവര്‍ത്തകരുമെല്ലാം പറഞ്ഞിരിക്കുകയാണ്. വളരെ കുറച്ച് സമയം കൊണ്ടായിരുന്നു ചാക്കോച്ചന്റെ ഈ ചിത്രം വൈറലായി മാറിയത്. ഒപ്പം ഇസഹാക്കിന്റെ ചിത്രങ്ങള്‍ കൂടി ഇടാമോ എന്നും ചോദ്യം വരുന്നുണ്ട്.

2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയ ആന്‍ സാമുവലും വിവാഹിതരാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇടക്കാലത്ത് പ്രിയ കാരണം താന്‍ സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ചും അതുവഴി ഒരുപാട് ഹിറ്റ് സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നുമൊക്കെ അടുത്തിടെ ചാക്കോച്ചന്‍ വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X