For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഗര്‍ഭിണിയായതാണ്; അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധിക

  |

  ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബഷീര്‍ ബഷിയും രണ്ടാമത്തെ ഭാര്യ മഷൂറയും. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ടെങ്കിലും മൂന്നാമതൊരു കുഞ്ഞ് ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് ബഷീര്‍. ബഷീറുമായിട്ടുള്ള വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഷൂറ ഗര്‍ഭിണിയാവുന്നത്. അതിന്റെ പേടിയും ആകുലതകളും തനിക്കുണ്ടെന്ന് അടുത്തിടെ മഷൂറ തന്നെ പറഞ്ഞിരുന്നു.

  മാത്രമല്ല ഗര്‍ഭിണിയായതിന് ശേഷം ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ പറ്റിയും അതൊക്കെ ഭേദമായെന്നും യൂട്യൂബിലെ പുതിയ വീഡിയോയിലൂടെ മഷൂറ വ്യക്തമാക്കി. നിലവില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ മഷൂറയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. പക്ഷേ ഇതേ വിഷമതകള്‍ അനുഭവിക്കുന്ന ചിലര്‍ അവരുടെ അനുഭവം പറഞ്ഞ് എത്തിയതും ശ്രദ്ധേയമാവുകയാണ്.

  ഭര്‍ത്താവിനും ആദ്യ ഭാര്യ സുഹാനയുടെയും കൂടെയാണ് മഷൂറ ഇത്തവണ വീഡിയോ ചെയ്തത്. സാധാരണ രീതിയിലാണോ അതോ ഡോക്ടറുടെ സഹായത്തോടെയാണോ താന്‍ ഗര്‍ഭിണിയായതെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വീഡിയോയിലൂടെ താരം നല്‍കിയത്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തോളം വൈകിയാണ് മഷൂറ ഗര്‍ഭിണിയാവുന്നത്. ഒത്തിരി തവണ ശ്രമിച്ചിട്ടും നടക്കാതെ വന്നതിനെ പറ്റിയും ജീവിതത്തില്‍ നിരാശ തോന്നിയെന്നുമൊക്കെ താരം പറഞ്ഞു.

  Also Read: കുഞ്ഞുവാവയെ കാണാത്തത് എന്‍ഐസിയുവില്‍ ആക്കിയത് കൊണ്ടാണ്; ആശുപത്രിയിലെ പിറന്നാളാഘോഷത്തെ പറ്റി മൃദുലയും യുവയും

  എത്രയൊക്കെ നിരാശപ്പെട്ടാലും തങ്ങളെ തേടി വന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഇങ്ങനെ വേദനിക്കുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങളും ബഷീറും മഷൂറയും ചേര്‍ന്ന് പങ്കുവെച്ചിരുന്നു. ഇതേ അവസ്ഥയിലൂടെ കടന്ന് പോയതിന്റെ വേദന പങ്കുവെച്ച് കൊണ്ടാണ് മഷൂറയുടെ ആരാധകരുമെത്തിയത്. വീഡിയോയുടെ താഴെ വന്ന നൂറ് കണക്കിന് കമന്റുകളില്‍ പലരും ഗര്‍ഭിണിയാവാത്തതിന്റെയും ഉണ്ടായിട്ട് നഷ്ടപ്പെട്ടതിനെ പറ്റിയുമൊക്കെ സൂചിപ്പിച്ചു. അത്തരത്തില്‍ ഏറ്റവും ശ്രദ്ധേയമായി മാറിയൊരു കുറിപ്പ് വായിക്കാം..

  Also Read: അമ്മയ്ക്ക് 28 വയസുള്ളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോവുന്നത്; ഒറ്റയ്ക്ക് ജീവിച്ചൂടേന്ന്, നടി അനുമോള്‍

  'ഞാനും ഈ സിറ്റുവേഷന്‍സ് അനുഭവിച്ചിട്ടുണ്ട് കല്യാണം കഴിഞ്ഞ് ഒരു ആറുമാസത്തിന് ശേഷം ഞാന്‍ ഗര്‍ഭിണിയായിരുന്നു. എന്റെ കുഞ്ഞ് പ്രസവിച്ച ശേഷം രണ്ടു മണിക്കൂര്‍ മാത്രമാണ് ഈ ഭൂമിയില്‍ ഉണ്ടായത്. കുഞ്ഞു മരിച്ച ശേഷം ഞാന്‍ ഗര്‍ഭിണിയായി. പിന്നെ അബോര്‍ഷന്‍ ആയി പോയി. അതും നാലാം മാസത്തില്‍ എത്തിയപ്പോഴാണ്. അതിന് ശേഷം പിന്നെ ഒന്നും ആയില്ലേ എന്നൊക്കെ പല രീതിയിലും ആളുകള്‍ ചോദിക്കും.

  Also Read: ബിക്കിനി ധരിച്ച് വെള്ളത്തിനടിയിലേക്ക്, നിറവയറില്‍ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തിയതിനെ പറ്റി സമീറ റെഡ്ഡി

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  കുട്ടി പോയിട്ട് പിന്നെ ആയില്ലേ, നിനക്ക് എന്താ കുഴപ്പം എന്നൊക്കെ ചോദിക്കുമ്പോള്‍ വല്ലാത്തൊരു മനസിക അവസ്ഥ ആയിരിക്കും. ചിലപ്പോഴൊക്കെ ചിന്തിക്കും എന്തിനാണ് ഇങ്ങനത്തെ ഒരു ജന്മം എന്നൊക്കെ. അവിടെയും ശക്തമായി നില്‍ക്കുന്ന നല്ലൊരു ഭര്‍ത്താവ് ഉള്ളത് കൊണ്ട് ഞാനെന്നും ജീവിച്ചു പോകുന്നത്.

  വിവാഹം കഴിഞ്ഞ് ഇപ്പോള്‍ 7 വര്‍ഷമായി. ഇനി ഒരു ബുദ്ധിമുട്ടില്ലാതെ നല്ലൊരു സ്വാലിഹത്തായ മക്കള്‍ ഉണ്ടാവാന്‍ ദുആ ചെയ്യണേ എല്ലാവരും..' എന്നുമാണ് മഷൂറയുടെ ഒരു ആരാധിക പറയുന്നത്. ഇത് മാത്രമല്ല നിരവധി ആളുകളാണ് സമാനമായ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

  English summary
  A Viral Comment About Pregnancy On Bigg Boss Fame Basheer Bashi's Wife Mashura's Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X