ട്രോളിയവന്മാര്‍ക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്; അവരൊരു ജെന്യുന്‍ പേഴ്‌സണ്‍ ആണ്, കുറിപ്പ് വൈറൽ
മലയാള സിനിമയിലെ യുവനടിമാരില്‍ സോഷ്യല്‍ മീഡിയ ഏറ്റവുമധികം പരിഹസിക്കാറുള്ള നടിയാണ് ഗായത്രി സുരേഷ്. സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായിട്ടോ അല്ലാതെയോ ഗായത്രി നല്‍കുന്ന അഭിമുഖങ്ങള്‍ വൈറലാവാറുണ്ട്. ഏറ്റവുമൊടുവില്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്നും അദ്ദേഹത്തോട് വലിയ ക്രഷ് ആണെന്നും ഗായത്രി പറഞ്ഞതാണ് ട്രോളുകള്‍ക്ക് കാരണമായി മാറിയത്. മോഹന്‍ലാലിന്റെ അഭിമുഖങ്ങളില്‍ പോലും ഗായത്രിയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു.
ഇത് മാത്രമല്ല, സമൂഹ മാധ്യമങ്ങളിലൂടെ ചില മണ്ടത്തരങ്ങള്‍ പറഞ്ഞും നടി വാര്‍ത്തയില്‍ ഇടം നേടാറുണ്ട്. ഒരിടയ്ക്ക് ട്രോളുകള്‍ നിരോധിക്കണം എന്ന ആവശ്യവുമായി മുഖ്യമന്ത്രിയോട് സംസാരിക്കുന്ന വീഡിയോയുമായിട്ടാണ് ഗായത്രി എത്തിയത്. ഇതിനെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ലഭിച്ചു. എന്നാല്‍ ട്രോളി ട്രോളി ട്രോളന്മാര്‍ക്ക് ഗായത്രിയെ ഇഷ്ടപ്പെട്ട് തുടങ്ങിയോ എന്ന് ചോദിക്കുകയാണ് ചിലര്‍. സിനിമാ പ്രാന്തന്‍ എന്ന സിനിമാസ്വദകരുടെ ഗ്രൂപ്പില്‍ വന്ന എഴുത്താണ് വൈറലാവുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപമിതാ..

'ചില സമയത്ത് എനിക്ക് എന്നെ പറ്റി തന്നെ ഞാന്‍ വേറെ ലെവലാണല്ലോ തോന്നാറുണ്ട്.. ആ സമയത്ത് ഞാനെന്റെ യൂട്യൂബ് വീഡിയോസിന്റെ കമന്റെടുത്ത് ഒന്ന് നോക്കും അപ്പോ ഏകദേശം ബാലന്‍സ് ആവും'' ഈയടുത്തൊരു അഭിമുഖത്തില്‍ അഭിനേത്രി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ്. ഇത്രയും നിഷ്‌കളങ്കവും സത്യസന്ധവുമായൊരു സ്റ്റേറ്റ്‌മെന്റ് മറ്റൊരു സെലിബ്രേറ്റിയില്‍ നിന്നുണ്ടായിട്ടോ എന്ന് സംശയമാണ്.

തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന സൈബര്‍ ബുള്ളിയിങ്‌നെ പോലും എത്ര മനോഹരമായണവര്‍ ഉപയോഗിക്കുന്നത്. ട്രോളുകളോടും കളിയാക്കലുകളോടും ഒരു തരിപോലും പരിഭവമില്ലാതെ അവരതിനെ തന്റെ വളര്‍ച്ചക്കുള്ള വളമായി മാറ്റുമ്പോള്‍. ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാര്‍ക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്..

ഗായത്രി ഒരു ജെന്യൂന്‍ പേഴ്‌സണ്‍ ആയിട്ടാണ് പ്രാന്തനു പേഴ്‌സണലി തോന്നിട്ടുള്ളത്. തനിക്കൊപ്പം ഇന്‍ടസ്ട്രിയില്‍ വന്നവര്‍ മാന്യതയുടെ മാസ്‌കണിഞ്ഞ് ഇന്റര്‍വ്യുനെയും സോഷ്യല്‍ മീഡിയേയും അഭിമുഖീകരിക്കുമ്പോള്‍ ഒരു തരം കപടതക്കും അടിമപ്പെടാതെ അരങ്ങിലെ ആട്ട ചമയങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്കും വേഷം കെട്ടലുകള്‍ക്കും നിന്നു കൊടുക്കാതെ സ്പഷ്ടമായിതന്നെ താന്‍ ആരോണോ അതായി തന്നെ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്ന യഥാര്‍ത്ഥ താരം..' എന്നുമാണ് വൈറലാവുന്ന കുറിപ്പില്‍ പറയുന്നത്.
Recommended Video

എന്നാല്‍ അവരെ ട്രോളുന്നതിന്റെ യഥാര്‍ഥ കാരണം മനസിലാക്കാതെയാണ് ഈ കുറിപ്പെന്ന് കമന്റിലൂടെ ആരാധകര്‍ പറയുന്നു. 'അതല്ലെങ്കിലും അങ്ങനെ അല്ലെ വരൂ.. ആദ്യം അവരെ എന്തിനു ട്രോളുന്നു എന്ന് തിരക്കുക അതറിഞ്ഞിട്ടു സപ്പോര്‍ട്ടുമായി വരു. ഇവരൊക്കെ ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഇന്റര്‍വ്യൂ കൊടുക്കുന്നത്. ഇന്റര്‍വ്യൂ ചെയ്യുന്നവരും ഇവരും തമ്മില്‍ ഒരു ധാരണയോടെ ആണ് ഇത് ചെയ്യുന്നത്. അതൊന്നും അറിയാതെ ട്രോളന്മാര്‍ ട്രോളി അവരെ ഫേമസ് ആക്കി..'


Click it and Unblock the Notifications











