For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷക്കീല തകർന്നെങ്കിലും സിനിമയെ രക്ഷിച്ചവളാണ്; അവർ നേരിട്ട അപമാനമൊക്കെ ഒറ്റയ്ക്കായിരുന്നു! ശാരദക്കുട്ടി ടീച്ചര്‍

  |

  നടി ഷക്കീലയെ പങ്കെടുക്കുന്നുണ്ടെന്ന കാരണത്താല്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് വരെ വേണ്ടെന്ന് വെക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. കോഴിക്കോട് പ്രമുഖ മാളില്‍ നടത്താനിരുന്ന പരിപാടിയാണ് അധികൃതരുടെ എതിര്‍പ്പ് കാരണം മാറ്റി വെക്കേണ്ടതായി വന്നത്. ഷക്കീല പങ്കെടുക്കാതിരുന്നാല്‍ പരിപാടിയുമായി മുന്നോട്ട് പോകാമെന്ന വാദത്തെ സംവിധായകന്‍ ഒമര്‍ ലുലു തള്ളി കളഞ്ഞിരുന്നു.

  എന്നാല്‍ ഇരുപത് വര്‍ഷത്തിന് ശേഷമുള്ള തിരിച്ച് വരവിലും മാറ്റമൊന്നും ഉണ്ടാവാത്തതിന്റെ വേദനിയിലാണ് ഷക്കീല മടങ്ങി പോയത്. താനിങ്ങനെ അപമാനിക്കപ്പെടുന്നത് ഇതാദ്യമായിട്ടല്ലെന്നാണ് സംഭവത്തോട് നടി പ്രതികരിച്ചത്. ഷക്കീല തകര്‍ന്ന് പോയെങ്കിലും സിനിമ വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ശാരദക്കുട്ടി ടീച്ചര്‍.

  Also Read: ആ റോൾ ഞാൻ ചെയ്യട്ടേയെന്ന് മോഹൻലാൽ; അതിനെന്തായെന്ന് മമ്മൂട്ടി; നടൻ വിട്ടു കൊടുത്ത വേഷം

  ഷക്കീലയെ കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് പ്രതികരണവുമായി എത്തിയതായിരുന്നു എഴുത്തുകാരി ശാരദക്കുട്ടി ടീച്ചര്‍. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.. 'കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട്, ഷക്കീലയായതു കൊണ്ട് പ്രോഗ്രാം നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അറിയിച്ചതായി വാര്‍ത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവര്‍ പറഞ്ഞു.

  Also Read: വസ്ത്രത്തിന്റെ പേരിൽ നേരിടേണ്ടിവന്ന ആക്രമണങ്ങൾ ചെറുതല്ല, എന്നൊയോ വീട്ടുകാരെയോ ബാധിക്കാത്ത കാര്യമാണ്: പ്രിയ

  ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവര്‍ തകര്‍ന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ല.

  അവര്‍ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും . ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവര്‍ക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവര്‍ക്കൊപ്പം നില്‍ക്കാനും ആരുമുണ്ടാവില്ല. സില്‍ക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവര്‍ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ?', എന്നാണ് ശാരദക്കുട്ടി ടീച്ചര്‍ ചോദിക്കുന്നത്.

  അതേ സമയം സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ഷക്കീലയ്ക്ക് ലഭിക്കുന്നത്. അവരെ പങ്കെടുപ്പിച്ച് കൊണ്ട് കോഴിക്കോട് ബീച്ചില്‍ ഒരു പരിപാടി സംഘടിപ്പിക്കണമെന്ന് വരെ ആരാധകര്‍ പറയുന്നു. ഷക്കീല ഒരു സിനിമ നടിയല്ലേ? എല്ലാവരെയും പോലെ അവര്‍ക്കു കിട്ടേണ്ട സ്റ്റാറ്റസ് അവര്‍ക്കു കൊടുക്കാനെങ്കിലും നാം ശ്രദ്ധിക്കണ്ടേ?

  അവരെ മാളിന്റെ ഉദ്ഘാടനത്തിനല്ലല്ലോ വിളിച്ചു വരുത്തിയത്. ആ സിനിമയുടെ പ്രൊമോഷന് വേണ്ടിയല്ലേ. ഇത് കഷ്ടമായി പോയി. 'കപട സദാചാരം, ഒഴിവാക്കേണ്ട മറ്റെരു നരബലി' ആണെന്ന് ഒരു ആരാധിക പറയുന്നു.

  ഷക്കീലയുടെ കൂടെ പലര്‍ക്കും നില്‍ക്കാനാവില്ലെന്നാണ് ഒരു ആരാധകന്റെ നിരീക്ഷണം. കാരണം പകല്‍ മാന്യന്മാര്‍ പലപ്പോഴും തലയില്‍ മുണ്ടിട്ട് സമീപച്ചപ്പോള്‍ പുറം കാല് കൊണ്ട് തൊഴി കിട്ടിയിട്ടുണ്ടാവും. തൊഴിലിന് മാന്യത കല്‍പിക്കാത്തവര്‍ സ്ത്രീകള്‍ ചെയ്യുന്ന തൊഴിലില്‍ ആണ്‍ഹുങ്കയായി പെണ്ണിന്റെ ഉടുവസ്ത്രത്തില്‍ തൊട്ടാല്‍ വിവരമറിയിക്കുന്ന സ്ത്രീകളേറെയുള്ള നാടാണ് നമ്മുടേത്.

  കൃത്യമായ നിലപാടറിയിച്ചാല്‍ പിന്നീടവള്‍ നിന്ദിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഷക്കീലയെ ഏറെ ബഹുമാനിക്കുന്നു ആദരിക്കുന്നു. എന്നും കമന്റുകൡ പറയുന്നു. ഇതിനിടെ 'ഷക്കീലയ്‌ക്കൊപ്പം' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗും നടക്കുന്നുണ്ട്.

  Read more about: shakeela ഷക്കീല
  English summary
  A Viral Social Media Post About Actress Shakeela's Struggles Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X