For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ജഗതിയ്ക്ക് കൊടുത്ത പണിയ്ക്ക് ലാലു അലക്‌സിന് കിട്ടിയ മറുപടി; ട്രോളന്മാര്‍ ഏറ്റെടുത്ത ഷര്‍ട്ടിന്റെ കഥ

  |

  ഒരോ സിനിമകള്‍ ഇറങ്ങുമ്പോഴും അത് ട്രെന്‍ഡായി മാറുന്ന കാഴ്ചയാണ് നമ്മള്‍ കണ്ട് വരാറുള്ളത്. ഏറ്റവും പുതിയതായി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പിറന്ന ബ്രോ ഡാഡി എന്ന സിനിമയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ മികച്ചൊരു ഫാമിലി എന്റര്‍ടെയിനര്‍ ആണെന്നാണ് ആദ്യം വന്ന നിരൂപണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

  എന്നാലിപ്പോള്‍ ചില ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജഗതിയ്ക്ക് ലാലു അലക്‌സ് നല്‍കിയ പണിയ്ക്കുള്ള മറു പണി ഇപ്പോള്‍ കിട്ടിയെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇത് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കിയൊരു ട്രോളാണ് വൈറലായി കൊണ്ടിരിക്കുന്നത്. സംഭവം പുലിവാല്‍ കല്യാണം എന്ന സിനിമയിലെ ഒരു രംഗം ആസ്പദമാക്കിയാണ് എന്നുള്ളതാണ് ശ്രദ്ദേയം. 2003 ലാണ് ജയസൂര്യയെ നായകനാക്കി ഷാഫിയുടെ സംവിധാനത്തില്‍ പുലിവാല്‍ കല്യാണം റിലീസിനെത്തുന്നത്.

  lalu-alex-

  ചിത്രത്തില്‍ ജഗതി ശ്രീകുമാറും ലാലു അലക്‌സും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ ഒരു രംഗത്തില്‍ ഒരു ടീ ഷര്‍ട്ട് ജഗതിയെ കൊണ്ട് ലാലു അലക്‌സിന്റെ കഥാപാത്രം ഇടിപ്പിക്കുന്നുണ്ട്. ടീ ഷര്‍ട്ട് ധരിച്ച് ആളുകള്‍ക്കിടയില്‍ വന്നിരിക്കുന്ന ജഗതിയെ അവിടെയുള്ളവര്‍ തുറിച്ച് നോക്കുന്നതും നിവൃത്തിയില്ലാതെ ഇറങ്ങി പോവുന്നതുമൊക്കെ തമാശ നിറഞ്ഞ സീനുകളാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രോ ഡാഡിയിലും സമാനമായൊരു വസ്ത്രമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  Recommended Video

  Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam

  കളം കളം എഫക്ടും പൂക്കള്‍ നിറഞ്ഞതുമായ പട്ടായ ഷര്‍ട്ടാണ് ലാലു അലക്‌സിന് സിനിമയിലുള്ളത്. സിനിമയിലെ പ്രധാനപ്പെട്ട രംഗത്തിലാണ് പട്ടായ ഷര്‍ട്ടും ധരിച്ച് ചമ്മിയ ലുക്കില്‍ താരം എത്തുന്നത്. അന്ന് ജഗതിയോട് ചെയ്തതിന് കിട്ടിയ പണിയാണ് ഇതെന്നാണ് ഭൂരിഭാഗം പേരും കമന്റിട്ടിരിക്കുന്നത്. 'അന്ന് കൊടുത്ത പണിയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടിയ മറുപടി' എന്ന ക്യാപ്ഷനിലാണ് ട്രോള്‍ വൈറലാവുന്നത്.

  bro-daddy

  എന്നാല്‍ ബ്രോ ഡാഡിയിലെ ഏറ്റവും മികച്ച് നിന്ന താരം ലാലു അലക്‌സാണെന്നാണ് പ്രേക്ഷകാഭിപ്രായം. കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്. കോമഡിയടക്കം ഓരോ സീനും മികച്ചതാക്കാന്‍ ലാലു അലക്‌സിന് സാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ ചെയ്തിരുന്ന കഥാപാത്രങ്ങള്‍ അതുപോലെ തിരിച്ച് ലഭിച്ചതായിട്ടും ആരാധകര്‍ വ്യക്തമാക്കുന്നു.

  യഥാര്‍ഥത്തില്‍ രേഷ്മയും കല്യാണും പ്രണയത്തിലാണോ? തങ്ങളുടെ പേരില്‍ വന്ന വാര്‍ത്തയെ കുറിച്ച് സീരിയല്‍ താരങ്ങള്‍

  അതേ സമയം ആദ്യ ദിവസത്തെക്കാളും പോസിറ്റീവ് റിവ്യൂ ആണ് ബ്രോ ഡാഡിയ്ക്ക് ലഭിക്കുന്നത്. വ്യത്യസ്തവും, വ്യക്തവുമായ രീതിയില്‍ ഒരു പ്രത്യേക കളര്‍ പാറ്റേണില്‍ ആണ് 'ബ്രോ ഡാഡി' വന്നിരിക്കുന്നത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് ഇത്ര വ്യക്തമായ രീതിയില്‍ കളര്‍ പാലെറ്റ് / ഗൈഡ്ലൈന്‍സ് കൂട്ട്പിടിച്ച് ഒരു സിനിമ ഇറങ്ങുന്നത് അപൂര്‍വ്വമാണ്. സാധാരണയായി ഹിസ്റ്റോറികല്‍ സിനിമകള്‍ക്ക് ഒരു പ്രത്യേക യെല്ലോയിഷ് ടോണ്‍ കൊടുക്കുക. അല്ലെങ്കില്‍ പ്രേത സിനിമകള്‍ക്ക് ഒരു ഇരുണ്ട ബ്ലൂയിഷ് ടോണ്‍ കൊടുക്കുക സാധാരണമാണ്. അല്ലെങ്കില്‍ അങ്ങനെ സാഹചര്യങ്ങളുടെ ആവശ്യാനുസരണം കളര്‍ കറക്ഷന്‍ ചെയ്യുക. അതൊക്കെ മിക്കവാറും 'ഡിഐ കളറിസ്റ്റ്'ന്റെ ടേബിളില്‍ കളര്‍ കറക്ഷന്‍ വരുത്തി പ്രസ്തുത ടോണിലേക്ക് ആക്കുന്നതാണ് സാധാരണ കാണാറ്.

  ആ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്; പ്രസവത്തെ കുറിച്ച് സാമന്ത പറഞ്ഞത്

  ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തിയ രണ്ടാമത്തെ ചിത്രം. മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍, ജഗദീഷ്, ലാലു അലക്‌സ്, കനിഹ, തുടങ്ങി വലിയൊരു തരനിര. ചെറിയൊരു ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ എന്ന നടന്‍ മുഴുനീള ഹ്യുമര്‍ റോളില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്നാല്‍ പഴയ മോഹന്‍ലാലിനെ കൊണ്ട് വരാന്‍ സംവിധായകന്‍ കാര്യമായിട്ട് ശ്രമിച്ചിട്ടുണ്ടെങ്കിലും നിരാശയാണ്. മോഹന്‍ലാല്‍-മീന കോംബോ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഇരുവരുടെയും പഴയ കല പ്രകടങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് സാധിച്ചേക്കും.

  ആ രണ്ട് ദിവസം വളരെ ബുദ്ധിമുട്ടായിരുന്നു; മകള്‍ റോയയ്ക്ക് യാതൊരു കുഴപ്പവുമില്ല, കൊവിഡിനെ കുറിച്ച് ആര്യ

  Read more about: lalu alex
  English summary
  A Viral Troll About Actor Lalu Alex And Jagathy Sreekumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X