For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർ തമ്മില്‍ ഇഷ്ടത്തിലാണ്, വിവാഹം കഴിക്കാനും തീരുമാനിച്ചു; റോബിനിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗുണം ഇതാണെന്ന് ആരാധകര്‍

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ തുടങ്ങിയത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. പുറത്ത് വലിയ ആരാധകരെ സ്വന്തമാക്കാന്‍ റോബിന് സാധിച്ചത് വലിയ ഗുണമായി. മത്സരത്തില്‍ നിന്നും വിജയിക്കാതെ പുറത്തായെങ്കിലും മറ്റ് താരങ്ങള്‍ക്ക് കിട്ടാത്ത സ്വീകരണമാണ് റോബിനെ കാത്തിരുന്നത്.

  Recommended Video

  Dr. Robin On Arathy Podi: തൊണ്ടപൊട്ടി ആരതി പൊടിയുമായുള്ള കല്യാണം പറഞ്ഞ് റോബിൻ | *Celebrity

  ഒരു ലവ് ട്രാക്ക് ബിഗ് ബോസിനകത്ത് കൊണ്ട് വന്നത് മുതലാണ് റോബിനെ പറ്റിയുള്ള ചര്‍ച്ച നടക്കുന്നത്. എന്നാല്‍ താന്‍ കമ്മിറ്റഡാണെന്നും വൈകാതെ വിവാഹിതനാവുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് റോബിനിപ്പോള്‍. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് താരം വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ റോബിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ആരാധകരും പറയുന്നു. വിശദമായി വായിക്കാം...

  ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ കിട്ടുന്നത് താരങ്ങള്‍ തമ്മിലുള്ള പ്രണയത്തിനാണ്. ഈ സീസണില്‍ ദില്‍-റോബ് എന്നൊരു കോംപിനേഷന്‍ തന്നെ വന്നെങ്കിലും അത് മുന്നോട്ട് പോയില്ല. സഹമത്സരാര്‍ഥിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് റോബിന്‍ പറഞ്ഞെങ്കിലും അവര്‍ വിസമ്മതിച്ചതോടെ ആ ബന്ധം അവസാനിച്ചു. ഇതിന് പിന്നാലെയാണ് ആരതി പൊടി എന്ന യുവതിയുമായി റോബിന്‍ സൗഹൃദത്തിലാവുന്നത്. റോബിന്റെ അഭിമുഖം എടുക്കാന്‍ വന്ന പെണ്‍കുട്ടി ജീവിതത്തിന്റെ ഭാഗമായി മാറി.

  Also Read: നാട്ടിലെ ആഘോഷങ്ങൾ അദ്ദേഹം ഉത്സവമാക്കിയിരുന്നു, ശ്രീലങ്കയിൽ വരെ ആരാധകർ; മണിയെ കുറിച്ച് സാജൻ പള്ളുരുത്തി

  ആരതിയുടെ കൂടെയുള്ള വീഡിയോസും ചിത്രങ്ങളുമൊക്കെ പുറത്ത് വിട്ട് തുടങ്ങിയതോടെ റോബിന്‍ വീണ്ടും പ്രണയത്തിലായെന്ന് വാര്‍ത്തയെത്തി. ഒടുവില്‍ ഞാന്‍ കമ്മിറ്റഡ് ആണെന്നും ഫെബ്രുവരിയില്‍ വിവാഹമുണ്ടാവുമെന്നും താരം പ്രഖ്യാപിച്ചു. ആരതി പൊടിയെ വിവാഹം കഴിച്ചേക്കുമെന്ന് തന്നെയാണ് വിവരം. ഇതോടെ ഒരു സൈഡില്‍ റോബിന് വിമര്‍ശനം ഉയരുകയാണ്. ഇത്രയും കാലം പ്രണയമുണ്ടെന്ന് പറഞ്ഞയാളെ ഒറ്റയടിക്ക് മറന്ന് മറ്റൊന്നിലേക്ക് മാറാന്‍ സാധിച്ചോ എന്നൊക്കെ ചോദ്യം വന്നു.

  Also Read: സിഐഡി മൂസയ്ക്ക് ലഭിച്ച പ്രതിഫലം രണ്ട് ലക്ഷം, സംവിധാനകാലം കടക്കാരനാക്കി, അവ വീട്ടിയത് ഇപ്പോൾ: ജോണി ആന്റണി

  ശരിക്കും റോബിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത് എന്നാണ് യൂട്യൂബ് ചാനലുകളിലൂടെ പ്രചരിക്കുന്ന വീഡിയോയിലൂടെ ചിലര്‍ ചോദിക്കുന്നത്. ഒരാള് ഇഷ്ടമല്ലെന്ന് പറഞ്ഞ ഉടനെ അവരെ കത്തിയെടുത്ത് കുത്താനോ സന്യാസിയായി പോവാനോ നില്‍ക്കുകയാണോ വേണ്ടത്. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടെന്ന തീരുമാനമാണ് റോബിനെടുത്തത്. അത് അഭിനന്ദിക്കാന്‍ പറ്റിയ കാര്യമല്ലേന്നാണ് ചോദ്യം. റോബിനില്‍ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട ഗുണം ഇതാണ്.

  Also Read: 'ജയറാമേട്ടൻ പുറകെ നടന്നുവെന്ന് പറയുന്നത് വെറുതെയാണ്, സിദ്ദിഖ് ഇക്ക എനിക്ക് വല്യേട്ടനെപ്പോലെയാണ്'; ആശാ ശരത്ത്!

  ആരതിയെ കണ്ടപ്പോള്‍ തനിക്ക് പറ്റിയ ആളാണെന്ന് മനസിലായി. അവര്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ടാവും. രണ്ടാളും ഓക്കെയായി മുന്നോട്ട് പോയി. ഫെബ്രുവരിയില്‍ വിവാഹമാണ്. എന്നാല്‍ ചില വിമര്‍ശകരുടെ ചോദ്യം ബിഗ് ബോസിലുണ്ടായ പ്രണയം സത്യമല്ലായിരുന്നോ എന്നാണ്. എന്നാല്‍ അദ്ദേഹം ഇഷ്ടം പറഞ്ഞു, അത് അംഗീകരിക്കില്ലെന്ന് മനസിലായതോടെ എല്ലാം വിട്ടു. ഇനിയും വിമര്‍ശിക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോന്നാണ് ആരാധകരില്‍ നിന്നുള്ള ചോദ്യം.

  English summary
  A Viral Video About Bigg Boss Malayalam Season 4 Fame Dr. Robin Radhakrishnan And Arati Podi's Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X