കഷ്ടം ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ; ലുക്മാന് പിന്തുണ... കുറിപ്പ് വൈറല്‍ ആവുന്നു
അടുത്തിടെയായിരുന്നു നടന്‍ ലുക്മാന്റെ വിവാഹം. കഴിഞ്ഞ മാസം 20 ന് ആയിരുന്നു ജുമൈമയും ലുക്മാനും തമ്മിലുള്ള വിവാഹം നടന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആയിരുന്നു.വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെ നടനെതിരെ കളറിന്റെ പേരില്‍ മോശം കമന്റുകള്‍ ഉയര്‍ന്നിരുന്നു. പയ്യന്‍ കരിവിളക്ക് പെങ്കൊച്ചിന് ടോര്‍ച്ച് കൊടുത്ത് വിടണം എന്നിങ്ങനെയുളള മോശ കമന്റുകളായിരുന്നു ചിത്രത്തിന് ചുവടെ വന്നത്.
ലുക്മാനെതിരെ ഉയര്‍ന്ന അധിക്ഷേപത്തിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടനെ പിന്തുണച്ച് കൊണ്ട് ഡോ അനുജ ജോസഫ് എഴുതിയ കുറിപ്പാണ്. കുഷ്ഠം ബാധിച്ച മനസ്സ് ഉള്ളടത്തോളം കാലം ഇവറ്റകളൊന്നും മാറാന്‍ പോകുന്നില്ല എന്നാണ ഡോക്ടകര്‍ പറയുന്നത്. ഒപ്പം ലുക്മാനും ഭാര്യയ്ക്കും ആശംസകളും നേരുന്നുണ്ട്.

ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ...''ഇച്ചിരി തൊലി വെളുത്തിരിക്കുന്നവനു (സ്വഭാവം എന്തോ ആയിക്കോട്ടെ !)മാത്രമേ നല്ല മൊഞ്ചുള്ള പെമ്പിള്ളേരെ കെട്ടാന്‍ യോഗ്യത ഉള്ളുവെന്നു ആരാ നിയമം ഉണ്ടാക്കിയത്,അടുത്തിടെ മലയാളത്തിലെ ഒരു യുവ നടന്റെ(ലുക്മാന്‍ )വിവാഹചിത്രത്തിനു പലരും നല്‍കിയ അഭിപ്രായം കണ്ടു!സഹതാപം തോന്നി എന്നു മാത്രമല്ല, ഇവരൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നു പോലും ചിന്തിച്ചു പോയി.

പയ്യനെ കരിവിളക്കായും,പെങ്കൊച്ചിന് ടോര്‍ച്ചു കൊടുത്തു വിടണമെന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ കണ്ടു,ഇത്തരം വാര്‍ത്തകള്‍ ഇതാദ്യമല്ല, എന്നിരിക്കിലും ആരെ വിവാഹം കഴിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്, അവരുടെ സന്തോഷം pics ആയൊക്കെ പങ്കു വയ്ക്കുമ്പോള്‍, താല്പര്യമുണ്ടെല്‍ അവര്‍ക്കു ആശംസകള്‍ പറയുക,

അല്ലാതെ അവരുടെ സെലക്ഷന്‍ നന്നായോ ഇല്ലയോ എന്നൊക്കെ വിധി പറയാന്‍,'ജഡ്ജി'മാരുടെ വേഷം അണിയാന്‍ ആരേലും നിങ്ങളെ ക്ഷണിച്ചായിരുന്നോ (ഇവന്‍ ഇവള്‍ക്ക് ചേര്‍ച്ചയാണോ അല്ലയോ എന്നൊക്കെ പറയാന്‍ )വിവരമില്ലായ്മ അലങ്കാരമാക്കിയവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയു,ഇവരുടെയൊക്കെ വീട്ടില്‍ ഐശ്വര്യ റായിമാരും സൂര്യനുമൊക്കെ ഒക്കെ അങ്ങു അണി നിരന്നു നില്‍പ്പായിരിക്കണം,അതാവും ഇത്തരത്തില്‍ മറ്റുള്ളവരെ വില കുറച്ചു കാണിക്കുന്ന അഭിപ്രായ പ്രകടനവുമായി ഇറങ്ങി തിരിച്ചത്.

വിവരമില്ലായ്മ അലങ്കാരമാക്കിയവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയു,ഇവരുടെയൊക്കെ വീട്ടില്‍ ഐശ്വര്യ റായിമാരും സൂര്യനുമൊക്കെ ഒക്കെ അങ്ങു അണി നിരന്നു നില്‍പ്പായിരിക്കണം,അതാവും ഇത്തരത്തില്‍ മറ്റുള്ളവരെ വില കുറച്ചു കാണിക്കുന്ന അഭിപ്രായ പ്രകടനവുമായി ഇറങ്ങി തിരിച്ചത്. education ഉണ്ടെന്നൊക്കെ പറയുന്നത് വെറുതെയാണ്,മനസ്സു മുരടിച്ചു പോയതിനൊക്കെ എന്നാ ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല,
കുഷ്ഠം ബാധിച്ച മനസ്സ് ഉള്ളിടത്തോളം കാലം ഇവറ്റകളൊന്നും മാറാനും പോകുന്നില്ല.

ആരുടെയും lifel നല്ലതു കാണാന്‍ ഇഷ്ടപ്പെടാതെ, 24hrm ചൊറിയന്‍ പുഴുക്കളായി ജീവിക്കുന്ന ടീം ആണ് ഇത്തരത്തില്‍ അഭിപ്രായം പങ്കുവയ്ക്കുന്നവര്‍.
അവനവന്റെ ജീവിതത്തില്‍ ലഭിക്കാത്തത്, വേറെ വല്ലോര്‍ക്കും കിട്ടിയാല്‍ തീര്‍ന്നു, പിന്നെ കരച്ചില്‍ രൂപത്തില്‍ ദേ കിടക്കുന്നു അഭിപ്രായങ്ങള്‍,,,,,
കഷ്ടം ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ,,,,,
പ്രിയ ലുക്മാന്‍, നിങ്ങളും നിങ്ങളുടെ പെങ്കൊച്ചും സൂപ്പറാട്ടോ ,
Live happily ever after ??
Dr. Anuja Joseph
Trivandrum. ... ഫേസ്ബുക്കില്‍ കുറിച്ചു.ലുക്മാനെ പിന്തുണച്ച് അവതാരകനും ബിഗ് ബോസ് താരവുമായ കിടലന്‍ ഫിറോസും രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഈ കുറിപ്പും വൈറല്‍ ആയിരുന്നു
ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം


Click it and Unblock the Notifications