'ഞാൻ എത്രയോ രാത്രിയിൽ അതൊക്കെ ഓർമിച്ച് ഹൃദയം പൊട്ടി വിളിച്ചിട്ടുണ്ട്'; സുബിയുടെ കുടുംബത്തിന് പിന്തുണ!

സുബി തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. മരണത്തിന് മുമ്പ് സുബി എടുത്ത് വെച്ചിരുന്ന വീഡ‍ിയോകൾ സുബിക്ക് വേണ്ടി സഹോദരൻ എബി ഇപ്പോൾ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാറുണ്ട്

നടി സുബി സുരേഷിനെ ഇത്രവേ​ഗം മരണം തട്ടിയെടുക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. പലർക്കും സുബിക്ക് ഇത്തരത്തിലുള്ള അസുഖങ്ങളുണ്ടെന്നും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും അറിയില്ലായിരുന്നു.

ലിവർ ട്രാൻസ്പ്ലാന്റേഷനുള്ള പേപ്പറുകൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കി എടുക്കുന്നതിനിടെയാണ് സുബി അസുഖം മൂർച്ഛിച്ച് മരിച്ചത്. തനിക്ക് വളരെ നാളുകളായി ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന് സുബി മുമ്പ് പലപ്പോഴായി പറ‍ഞ്ഞിട്ടുണ്ട്. സഹോദരനും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്നത് സുബിയാണ്.

Actress Subi Suresh, Actress Subi Suresh news, Actress Subi Suresh photos,  Subi Suresh family, നടി സുബി സുരേഷ്, നടി സുബി സുരേഷ് വാർത്തകൾ, നടി സുബി സുരേഷ് ചിത്രങ്ങൾ, സുബി സുരേഷ് കുടുംബം

കലയെ അത്രത്തോളം സ്നേഹിച്ചിരുന്ന സുബി തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. മരണത്തിന് മുമ്പ് സുബി എടുത്ത് വെച്ചിരുന്ന വീഡ‍ിയോകൾ സുബിക്ക് വേണ്ടി സഹോദരൻ എബി ഇപ്പോൾ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാറുണ്ട്.

താൻ എടുത്തുവെച്ച വീഡിയോകൾ കുറച്ച് ഉണ്ടെന്നും വൈകാതെ അപ്ലോഡ് ചെയ്യണമെന്നും സുബി ആശുപത്രിയിലായിരുന്നപ്പോഴും തന്നോട് നിരന്തരം പറയാറുണ്ടായിരുന്നുവെന്ന് സുബിയുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ എബി പറഞ്ഞിരുന്നു.

'വളരെയധികം ആഗ്രഹിച്ച് ചേച്ചി തുടങ്ങിയതാണ് ഈ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും. ആശുപത്രിയില്‍ കിടന്നപ്പോഴും എന്നോട് പറയുമായിരുന്നു. ഞാന്‍ കുറച്ച് വീഡിയോകള്‍ എടുത്ത് വെച്ചിട്ടുണ്ട്. അത് വളരെ വേഗം തന്നെ ഇടണമെന്ന്.'

'ഞാന്‍ ആശുപത്രിയില്‍ നിന്നും വരും മുമ്പ് അതിടണമെന്ന് എന്നോട് പറഞ്ഞ് പോയ ആളാണ്' എന്നായിരുന്നു എബി അടുത്തിടെ പറഞ്ഞത്. പിന്നാലെ സുബി എടുത്ത് വെച്ച ഒരു വീഡിയോ എബി അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

വീഡിയോ വന്നതോടെ എബിക്കാണ് വിമർശനം കേൾക്കേണ്ടി വന്നത്. മരിച്ച് പോയ ആളുടെ പേര് പറഞ്ഞ് കാശുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നൊക്കെയാണ് പലരും കമന്റുകളിലൂടെ സുബിയുടെ സഹോദരനെ കുറ്റപ്പെടുത്തി പറഞ്ഞത്.

കൂടാതെ കുറച്ച് മുമ്പ് സുബിയുടെ പഴയൊരു വീഡിയോ കണ്ടിട്ട് ആളുകൾക്കുള്ള നിരവധിയായുള്ള സംശയങ്ങൾക്കും എബി മറുപടി നൽകിയിരുന്നു. മിക്കയാളുകളും ഈ വീഡിയോ കണ്ട് തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇത് ചേച്ചിയുടെ അവസാനത്തെ വീഡിയോ അല്ല.

ഒരു വർഷം മുമ്പ് ആശുപത്രിയിൽ കിടന്ന സമയത്ത് എടുത്തതാണ്. ഒത്തിരിപേർ ഈ വീഡിയോയുടെ സത്യാവസ്ഥ ഞങ്ങളോട് തിരക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. എന്നാണ് എബി കുറിച്ചത്.

പോസ്റ്റ് വൈറലായതോടെ സുബിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് നന്ദു മഹാ​ദേവയുടെ അമ്മ കുറിച്ച വാക്കുകളാണ് ഇപ്പോൾ‌ വൈറലാകുന്നത്.

Actress Subi Suresh, Actress Subi Suresh news, Actress Subi Suresh photos,  Subi Suresh family, നടി സുബി സുരേഷ്, നടി സുബി സുരേഷ് വാർത്തകൾ, നടി സുബി സുരേഷ് ചിത്രങ്ങൾ, സുബി സുരേഷ് കുടുംബം

'നമ്മുടെ പ്രിയപ്പെട്ടവർ ഈ ലോകത്ത് നിന്ന് പോയാലും നമ്മൾ ഇവിടെ ജീവിച്ചിരിക്കുവോളം അവരും ഉണ്ടാകും. അവരുടെ മധുരം ഉള്ള ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ സത്യത്തിൽ അവർ നമുക്ക് ഒപ്പം ഉണ്ടല്ലോ എന്ന ആശ്വാസമാണ്. വേർപാടുകൾ എല്ലാം കുടുംബങ്ങളിലും ഉണ്ടാകും. എല്ലാവരും എല്ലാവരെയും ഓർമിക്കണം എന്നും ഇല്ല.'

'പക്ഷെ നമ്മൾ അവരുടെ പോസ്റ്റ്‌ ഇട്ടതുകൊണ്ടോ വീഡിയോ ഇട്ടതുകൊണ്ടോ മറ്റൊരാൾക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നും ഇല്ല. പിന്നെ ചുരുക്കം ചിലർ പല വിമർശനവും ഉയർത്തും. അങ്ങനെ ഉള്ളവരെ ബ്ലോക്ക്‌ ആക്കി മാറ്റുക. കാരണം ഹൃദയം പൊട്ടുന്ന വേദനയിലും ആശ്വാസം കിട്ടുന്നത് അവനൊക്കെ സഹിക്കാൻ കഴിയില്ല.'

'ബന്ധങ്ങളുടെ ആഴം പലർക്കും അറിയില്ല. പിന്നെ വേറെ ഒരു കാര്യം കൂടി പറയാം. അമ്മയെ ഇതൊക്കെ കാണിക്കുമ്പോൾ. അമ്മയുടെ മകളെ കുറിച്ച് മറ്റുള്ളവർ പറയുന്ന പോസിറ്റീവ് വാക്കുകൾ കേൾക്കുമ്പോൾ വലിയ ആശ്വാസം ആകും. പക്ഷെ ചില വൃത്തികെട്ട മനസ് ഉള്ളവരുടെ നെഗറ്റീവ് കമന്റ് അമ്മയെ കാണിക്കരുത്.'

'എന്റെ അനുഭവമാണ്. ഞാൻ എത്രയോ രാത്രിയിൽ ഈ കമന്റ് ഓർമിച്ച് ഹൃദയം പൊട്ടി വിളിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ അതൊക്കെ പുച്ഛത്തോടെ അവഗണിക്കും അതിനുള്ള ചങ്കൂറ്റമായി' എന്നാണ് ലേഖ കുറിച്ചത്.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X