ചിത്രം മുതല്‍ ഒപ്പം വരെ, മോഹന്‍ലാലിന്റെ ഭാഗ്യ ചിത്രങ്ങള്‍ക്കെല്ലാമുള്ള ഒരു സാമ്യം
മലയാളത്തിന്റെ സുവര്‍ണകാലത്ത് ഇറങ്ങിയ പത്ത് മികച്ച ചിത്രങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ പെട്ടന്ന് ഓര്‍മയില്‍ വരുന്നസിനിമകള്‍ അധികവും മോഹന്‍ലാലിന്റേതാവും. താളവട്ടം, കമലദളം, ഇന്ദ്രജാലം, ഉള്ളടക്കം, സ്പടികം, മിഥുനം, വന്ദനം... അങ്ങനെ നീളും.
ഇങ്ങനെ പെട്ടന്ന് എടുത്ത് പറയുന്ന പേരിലെ ഒരു സാമ്യം നിങ്ങള്‍ ശ്രദ്ധിച്ചോ. മോഹന്‍ലാലിന് ഭാഗ്യം കൊണ്ടുവന്ന മിക്ക ചിത്രങ്ങളുടെയും പേര് അവസാനിക്കുന്നത് വൃത്താകൃതിയിലാണ്. മനപൂര്‍വ്വമോ അല്ലാതെയോ വന്നതാവാം. എന്നാലും വൃത്താകൃതിയില്‍ അവസാനിക്കുന്ന പേരില്‍ ലാലിനൊരു ഭാഗ്യമുണ്ട്. ഉദാഹരണങ്ങളിലൂടെ പറയാം

ചിത്രം
മോഹന്‍ലാലിന്റെ എന്ന് മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ് ചിത്രം. ജീവിതനൗകയ്ക്ക് ശേഷം മലയാള സിനിമയില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി കളിച്ച സിനിമയാണ് ചിത്രം.

കിരീടം
മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തികവ് അടയാളപ്പെടുത്തിയ ചിത്രമാണ് കിരീടം. നടന് ദേശീയ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിയ്ക്കുന്നത് ഈ ചിത്രത്തിലൂടെയാണ്

വന്ദനം
മലയാളത്തിലെ ഏറ്റവും മികച്ച റൊമാൻറിക് ചിത്രമായി എന്നും വന്ദനമുണ്ടാവും. ക്ലൈമാക്സ് കൊണ്ട് ഇന്നും വേറിട്ടു നിൽക്കുന്നു ഈ മോഹൻലാൽ ചിത്രം.

ദശരഥം
അനാഥന്റെ തേങ്ങലാണ് ചിത്രം. ആനി മോനെ സ്‌നേഹിയ്ക്കുന്നതുപോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയമോ എന്ന് രാജീവ് മേനോന്‍ ചോദിക്കുമ്പോള്‍ ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നത് കാണാം

ഭരതംമുതല്‍ ദൃശ്യം വരെ, മോഹന്‍ലാലിന്റെ ഭാഗ്യ ചിത്രങ്ങള്‍ക്കെല്ലാമുള്ള ഒരു സാമ്യം
സംഗീത സാന്ദ്രമായ ചിത്രം. ഫാമിലി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ ഭരതത്തിലൂടെയാണ് മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആദ്യമായി ലഭിയ്ക്കുന്നത്.

കിലുക്കം
മോഹന്‍ലാല്‍ എന്ന നടന്റെ എല്ലാ ലാസ്യഭാവങ്ങളും പ്രേക്ഷകര്‍ ആവോളം ആസ്വദിച്ച ചിത്രമാണ് കിലുക്കം. മലയാള സിനിമയുടെ ബോക്‌സോഫീസില്‍ അഞ്ച് കോടി വാരിക്കൂട്ടിയ കിലുക്കം

കമലദളം
മോഹന്‍ലാല്‍ എന്ന നടനിലെ നര്‍ത്തകനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞ ചിത്രമാണ് കമലദളം. സംഗീതവും, നൃത്തവും അഭിനയവുമൊക്കെ ഉള്ളറിഞ്ഞ് ലാലിനോളം അവതരിപ്പിക്കാന്‍ ഏത് നടനുണ്ട്

മിഥുനം
മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രം. ഹാസ്യം കൊണ്ട് സമ്പന്നം. മികച്ചൊരു ഫാമിലി എന്റര്‍ടൈന്‍മെന്റ് ചിത്രത്തിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ മിഥുനം ഉണ്ടാവും

ദേവാസുരം
കഥാപാത്രങ്ങളിലൂടെ സിനിമയെ ഓര്‍മിക്കപ്പെടുന്ന ഒരു രീതി അന്നും ഇന്നുമുണ്ട്. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ക്ലാസിക് കഥാപാത്രം കേരളം ഭരിച്ച ചിത്രം

സ്പടികം
ആടു തോമസ എന്ന കഥാപാത്രത്തിന്റെ ഇന്നും ഉള്ള സ്വീകാര്യത, അത് മാത്രം പറഞ്ഞാല്‍ മാതി സ്പടികം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയത്തെ കുറിച്ച് പറയാന്‍. ഇടിവെട്ട് ഡയലോഗുകളാണ് മറ്റൊരു പ്രത്യേകത

വാനപ്രസ്ഥം
മികച്ച നായകനുള്ള ദേശീയ പുരസ്‌കാരം മോഹന്‍ലാലിനെ തേടി രണ്ടാമതും എത്തിയത് വാനപ്രസ്ഥത്തിലൂടെയാണ്. മോഹന്‍ലാലിന് പുറമെ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ദേശീയ തലത്തില്‍ പുരസ്‌കാരം ലഭിച്ചു

നരസിംഹം
മോഹന്‍ലാല്‍ എന്ന നടനെ മാസ് ഹീറോ ആക്കിയത് ഒരു പക്ഷെ നരസിംഹം ആയിരിക്കും. മലയാള സിനിമയിലെ വ്യവസായിക ചരിത്രത്തിന് തിലകക്കുറി ചാര്‍ത്തിയ ചിത്രം

ഭ്രമരം
ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ശിവൻകുട്ടി അതിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്നതാണ് ഭ്രമരം എന്ന ചിത്രം. ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം മികച്ചതിൽ മികച്ചതായി മുന്നിൽ നിൽക്കുന്നു

പ്രണയം
കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ എന്ന നടന്‍ സ്വീകരിച്ച ഗെറ്റപ്പിനെ പരമാര്‍ശിക്കാതെ ഈ സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല. യുവതലമുറ കണ്ട് പഠിക്കേണ്ട പാഠപുസ്തകമാണ് ലാലിൻറെ ഓരോ ചിത്രവും എന്ന് പറയുന്നത് അതുകൊണ്ടാണ്

ദൃശ്യം
പടുകൂറ്റന്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി, ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രമായി നില്‍ക്കുകയാണ് ദൃശ്യം. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ സിനിമ റീമേക്ക് ചെയ്യപ്പെട്ടു.

ഒപ്പം
ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്റെ കരിയര്‍ കുത്തനെ താഴ്ന്നു പോയി. എന്നാല്‍ വൃത്താകൃതിയില്‍ അവസാനിച്ച ഒപ്പം വന്നതോടെ ആ വിജയം വീണ്ടും ആവര്‍ത്തിച്ചു. ദൃശ്യത്തിന്റെ റെക്കോഡ് ഒപ്പം തകര്‍ക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ നോക്കിയിരിയ്ക്കുന്നത്.


Click it and Unblock the Notifications