'ഒന്നുകിൽ ​ഗേറ്റ് തുറന്ന് അകത്തേക്ക് കയറ്റി വിടണം അല്ലാതെ ഞങ്ങള ബുദ്ധിമുട്ടിക്കരുത്'; രജിനിക്കെതിരെ അയൽവാസി!

പൊങ്കൽ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ. പുതിയ മൺകലങ്ങളിൽ സൂര്യോദയ സമയത്ത് മുറ്റത്ത് അടുപ്പ് കൂട്ടി പൊങ്കൽ ചോറ് വെച്ച് സൂര്യ ഭഗവാന് നേദിക്കുന്നതാണ് ചടങ്ങ്. പൊങ്കൽ ചോറ് തിളച്ച് കലത്തിന് പുറത്തേക്ക് ഒഴുകണം. പുതിയ വസ്ത്രങ്ങൾ ധരിച്ച് മുറ്റത്ത് കോലപ്പൊടി ഉപയോഗിച്ച് മനോഹരമായ കോലങ്ങൾ വരയ്ക്കും. എല്ലായിടത്തും ഉത്സവ പ്രതീതിയായിരുന്നു. സിനിമാ താരങ്ങളും അതി​ഗംഭീരമായി പൊങ്കൽ ആഘോഷിച്ചു.

മിക്ക താരങ്ങളും കുടുംബത്തോടൊപ്പവും ഷൂട്ടിങ് സെറ്റിലും നടന്ന പൊങ്കൽ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. കേരളത്തിലും ചിലർ പൊങ്കൽ ആഘോഷിക്കാറുണ്ട്. കീർത്തി സുരേഷ് വരെ ഇത്തവണ പൊങ്കൽ ആഘോഷമാക്കി. ചെന്നൈയിൽ താമസം തുടങ്ങിയശേഷം പൊങ്കൽ ജയറാമും പാർവതിയും മുടങ്ങാതെ ആഘോഷിക്കാറുണ്ട്. നടി മീന പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് പൊങ്കൽ ആഘോഷിച്ചത്.

Rajinikanth

ശിവകാർത്തികേയൻ, ജയംരവി, അരുൺ വിജയ്, കീർത്തി പാണ്ഡ്യൻ, അശോക് സെൽവൻ, ധനുഷ് തുടങ്ങിയവരും വീ‍ട്ടിൽ ​ഗംഭീരമായി പൊങ്കൽ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. എന്നാൽ രജിനികാന്തോ കുടുംബാം​ഗങ്ങളോ പൊങ്കൽ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കിട്ടിട്ടില്ല.

പൊതുവെ മകൾ ഐശ്വര്യ രജിനികാന്ത് ഇത്തരം ആഘോഷങ്ങൾ വരുമ്പോൾ മുടങ്ങാതെ ചിത്രങ്ങൾ പങ്കുവെക്കാറുള്ളതാണ്. എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ല. അതുപോലെ തന്നെ ഐശ്വര്യയുടെ മക്കളായ യാത്രയും ലിം​ഗയും ധനുഷിനൊപ്പം പുതിയ വീട്ടിലാണ് പൊങ്കൽ ആഘോഷിച്ചത്. ഇത്തരം ആഘോഷ ദിവസങ്ങളിൽ രജിനികാന്തിന്റെ വക ആശംസകൾ ആരാധകർ പ്രതീക്ഷിക്കാറുണ്ട്.

ഇത്തവണ അത് ഇല്ലാതിരുന്നത് ആരാധകരെ വിഷമത്തിലാക്കി. അതുപോലെ തന്നെ രജിനികാന്തിനെ നേരിട്ട് കണ്ട് ആശംസകൾ അറിയിക്കാൻ പതിവുപോലെ ഇത്തവണയും നിരവധി ആരാധകർ ചെന്നൈ പേയസ് ​ഗാർ‌ഡനിലുള്ള താരത്തിന്റെ വസതിക്ക് മുന്നിൽ എത്തിയിരുന്നു. അത് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചു.

രജിനികാന്ത് ആരാധകർ എത്തുന്നത് തങ്ങൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നതെന്ന് വിളിച്ച് പറഞ്ഞ് ഒരു സ്ത്രീ വലിയ രീതിയിൽ ബഹളം വെച്ചു. രജിനികാന്ത് ആരാധകർ കാരണം പ്രദേശത്തുള്ള 21 കുടുംബാം​ഗങ്ങൾക്ക് മനസമാധാനമായി പ്രാർത്ഥിക്കാൻ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് അയൽവാസിയായ സ്ത്രീ ബഹളം വെച്ചത്. ഈ സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലാണ്.

Rajinikanth

'തലൈവ എന്ന് വിളിച്ചുകൊണ്ട് എല്ലാവരും കൂടി വരും... ഞങ്ങൾ ഈ 21 കുടുംബം കഷ്ടപ്പെടുന്നത് പോലെ ആരും കഷ്ടപ്പെടുന്നുണ്ടാവില്ല. ഇവരെയൊക്കെ ഗേറ്റ് തുറന്ന് നിങ്ങളുടെ തലൈവന്റെ വീടിന്റെ ഉള്ളിലേയ്ക്ക് വിടാൻ പറയണം... പുറത്ത് ആളുകളെ കഷ്ടപ്പെടുത്താതെ. അവർ അവരുടെ ഗേറ്റ് തുറക്കുകയുമില്ല ഞങ്ങളുടെ വീടിന്റെ ഒക്കെ വാതിൽ വരെ മൂടി ഇങ്ങിനെ ആൾക്കൂട്ടം വന്ന് ഞങ്ങളെ കഷ്ടപ്പെടുകയും ചെയ്യും.'

'എന്ത് നോൺസെൻസാണിത്. ഇവരെയൊക്കെ ഗേറ്റ് തുറന്ന് മര്യാദയ്ക്ക് ഉള്ളിലേക്ക് വിടണം. ബാക്കി ഞാൻ നോക്കിക്കൊള്ളാം. നിങ്ങളുടെ ഗേറ്റ് തുറന്ന് അവരെ ഒക്കെ അകത്തേക്ക് വിടണം. തലൈവർ വീടൊക്കെ കാണട്ടെ അവർ. അവിടുത്തെ അമ്മ രാത്രി പത്തുമണിക്കൊക്കെ പ്രസ് കോൺഫറൻസ് ഒക്കെ കൊടുത്തത് അല്ലെ.'

'ഞങ്ങളും ഇവിടെ ടാക്സ് കെട്ടുകയും എല്ലാം അടച്ചും ഒക്കെ തന്നയാണ്‌ ജീവിക്കുന്നത്. ഞങ്ങൾക്ക് മാത്രം ഒരു അഡ്വാൻറ്റേജും ഇല്ല. പൊങ്കൽ ദിവസമായിട്ട് പോലും രാവിലെ തൊട്ട് ഈ കൂട്ടം കാരണം ഒന്ന് പ്രാർത്ഥിക്കാൻ പോലും സ്വസ്ഥമായിട്ട് പറ്റുന്നില്ല. ഞങ്ങൾക്ക് മടുത്തു... ശരിക്കും മടുത്തു', എന്നാണ് അയൽവാസിയായ സ്ത്രീ വൈറലാകുന്ന വീഡിയോയിൽ പറഞ്ഞത്.

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ താരമാണ് രജിനികാന്ത്. താരത്തെ കാണാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വീടിന്റെ മുമ്പിൽ നിന്ന് ഒരു ഫോട്ടോ എന്ന സ്വപ്നവുമായി നിരവധി പേരാണ് ദിവസവും പേയസ് ​ഗാർഡനിലെ രജിനിയുടെ വസതിക്ക് മുന്നിലേക്ക് വരുന്നത്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X