For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ അയച്ച വോയിസ് ക്ലിപ് ഇതാണ്; അവരുടെ പെരുമാറ്റമൊക്കെ ഇങ്ങനെയാണ്, സ്‌നേഹം പങ്കുവെച്ച് ആരാധിക

  |

  മലയാളത്തിലെ മറ്റ് നടിമാര്‍ക്കൊന്നും ലഭിക്കാത്ത ജനപിന്തുണയാണ് നടി മഞ്ജു വാര്യര്‍ക്ക് ലഭിക്കാറുള്ളത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേരും ചുരുങ്ങിയ കാലം കൊണ്ട് മഞ്ജു നേടി എടുത്ത് കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴില്‍ കൂടി അരങ്ങേറ്റം നടത്തിയ മഞ്ജു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് തന്റെ നാല്‍പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ഇത്തവണ ചിത്രീകരണ തിരക്കിലായിരുന്നത് കൊണ്ട് നടി നാട്ടില്‍ ഇല്ലായിരുന്നു.

  എങ്കിലും മഞ്ജു വാര്യരുടെ ആരാധകര്‍ അതൊരു ആഘോഷമാക്കി മാറ്റി. കൂട്ടത്തില്‍ പ്രസീജ പിള്ള എന്ന ആരാധിക മഞ്ജു വാര്യരെ അനുകരിച്ച് രംഗത്ത് വന്നിരുന്നു. പ്രസീജയുടെ വീഡിയോ കണ്ട ഉടന്‍ അതിനുള്ള മറുപടി അയച്ച് മഞ്ജു തന്നെ രംഗത്ത് എത്തുകയും ചെയ്തു. ഈ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം ലേഡീ സൂപ്പര്‍സ്റ്റാറിനെ കുറിച്ച് പറയുന്ന ആരാധികയുടെ പുത്തന്‍ വീഡിയോ വൈറലാവുകയാണ്. വായിക്കാം...

  manju-warrier-photos

  ''മഞ്ജു ചേച്ചിയുടെ പിറന്നാള്‍ പ്രമാണിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. ചേച്ചിയുടെ ഡ്രസ് അതേ പോലെ ആക്കി അനുകരിക്കാനൊരു ശ്രമം നടത്തി. ആ വീഡിയോ കുറേ പേര്‍ ഷെയര്‍ ചെയ്ത് ചേച്ചിയുടെ കൈയ്യിലും എത്തിയിരുന്നു. അതിനെനിക്ക് ചേച്ചി മറുപടിയും തന്നിരുന്നു. ആ സന്തോഷം എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടതെന്ന് അറിയില്ല. മഞ്ജു വാര്യര്‍ എന്ന ലേഡീ സൂപ്പര്‍സ്റ്റാറിനെ എനിക്ക് അത്രത്തോളം ഇഷ്ടമാണ്. പുള്ളിക്കാരി അങ്ങനെയാണ് എല്ലാവരോടും പെരുമാറുന്നതെന്ന് എനിക്ക് തോന്നുന്നു. നല്ല സ്നേഹത്തോടെയാണ് ഇടപഴകുന്നത്. ചേച്ചി തന്ന വോയിസ് ഇവിടെ ഞാന്‍ നിങ്ങള്‍ക്കായി കേള്‍പ്പിക്കുകയാണ്.

  'പ്രസീജയുടെ വീഡിയോ കാണുകയും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു. ഉടനെ തന്നെ നേരില്‍ കാണാം' എന്നുമായിരുന്നു മഞ്ജു ശബ്ദസന്ദേശത്തിലൂടെ അയച്ചത്. ഇത് എത്ര തവണ കേട്ടുവെന്നറിയില്ല. ഞാന്‍ ചെയ്ത വീഡിയോ ഷെയര്‍ ചെയ്തവരോട് നന്ദി പറയുന്നു. മഞ്ജു ചേച്ചിയെ നേരിട്ട് കാണണമെന്ന് ഒത്തിരി ആഗ്രഹമായിരുന്നു. നേരത്തെ മഞ്ജു ചേച്ചി വരുന്ന ഉദ്ഘാടനങ്ങള്‍ക്കൊക്കെ പോയെങ്കിലും കാണാന്‍ പറ്റാത്തൊരു സാഹചര്യം വന്നിരുന്നു. നേരില്‍ കാണാമെന്ന് ചേച്ചി പറഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. മഞ്ജു ചേച്ചിയോട് ആ നന്ദി അറിയിക്കുകയാണെന്നും വീഡിയോയില്‍ പ്രസീജ പറയുന്നു.

  manju-warrier-photos

  വീഡിയോയ്ക്ക് ക്യാപ്ഷനായി മഞ്ജു വാര്യരെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ കൂടി ആരാധിക സൂചിപ്പിച്ചിരുന്നു. 'ചേച്ചി മുത്തിന് സ്‌നേഹപൂര്‍വ്വം. മലയാളികളുടെ മനസ്സില്‍ മഞ്ജു വാര്യര്‍ നിറഞ്ഞു നില്‍ക്കുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. തന്റെ ആരാധകരെ ഇത്രയധികം സ്‌നേഹിക്കുകയും വിനയത്തോടു കൂടി പെരുമാറുകയും ചെയ്യുന്ന മറ്റൊരു നടി മലയാളത്തില്‍ ഉണ്ടോ? ചേച്ചി മുത്ത്.. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റു വന്ന ഫീനിക്‌സ് പക്ഷിയെക്കാള്‍ വേഗത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ അതുല്യ പ്രതിഭ. മഞ്ജു ചേച്ചീന്ന്.. ഞങ്ങള്‍ ഹൃദയത്തില്‍ തട്ടിയാണ് വിളിക്കുന്നത്.

  ഞാനൊരുപാട് മാറി പോയെന്ന് പറയുന്നു; എന്നെ മോശം പറഞ്ഞ് സന്തോഷിക്കുന്നെങ്കിൽ അങ്ങനെയാവട്ടേന്ന് അമൃത സുരേഷ്

  പാറുക്കുട്ടിയും മഞ്ജുവും തമ്മിലുള്ള ഒരു ക്യൂട്ട് വീഡിയോ | FilmiBeat Malayalam

  ചില കാര്യങ്ങള്‍ അങ്ങനെയാണ് ഇത്തിരി വൈകി വന്നാലും നമുക്ക് ഒരുപാട് സന്തോഷം തരുന്നതായിരിക്കും. നെഞ്ചില്‍ തട്ടി ആഗ്രഹിച്ചാല്‍ അത് നടക്കും എന്ന് ഉറപ്പാണ്. ആരാധന കണ്ടു പലരും ചോദിച്ചു നിനക്ക് ഭ്രാന്താണോന്ന്? എന്റെ മറുപടി നമ്മുടെ സ്വപ്നങ്ങളെ നമുക്കല്ലേ അറിയൂ. അത് നടക്കുന്നവരെ മറ്റുള്ളവര്‍ക്ക് അത് ഒരു തമാശയായിരിക്കും. മഞ്ജു ചേച്ചി. എനിക്ക് അയച്ചു തന്ന വോയിസ് ക്ലിപ് എത്ര തവണ കേട്ടൂന്ന് എനിക്കറിയില്ല. സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇതുകൊണ്ടൊക്കെ ആയിരിക്കും ദൈവം നിങ്ങളെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്... എന്നുമാണ് പ്രസീജയുടെ കുറിപ്പ്.

  English summary
  A Write-up After A Fan Got A Reply From Lady Superstar Manju Warrier Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X