പെങ്ങൾക്ക് കഠിനമായ രോഗം, ചെറുപ്പത്തിൽ ആത്മഹത്യയേ പറ്റി ചിന്തിക്കുമായിരുന്നു! എആര്‍ റഹ്‌മാൻ്റെ ജീവിതകഥ വൈറൽ
സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം അത്ര നല്ലതായിരുന്നില്ല. ഭാര്യ സൈറ ബാനുമായി 30 വര്‍ഷത്തോളം ഉണ്ടായിരുന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍ വന്നത്. പിന്നീട് ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി.
ഇത്രയും കാലത്തെ കരിയറിനിടയില്‍ എ ആര്‍ റഹ്‌മാനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവരുന്നത് ഇതാദ്യമായിട്ടാണ്. ഇതിനിടെ ജനുവരി ആറിന് 58-ാമത് ജന്മദിനവും ആഘോഷിച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ റഹ്‌മാനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ജെറി പൂവക്കാല പങ്കുവെച്ച എഴുത്ത് ശ്രദ്ധേയമാവുകയാണ്. ഒന്നുമല്ലാതിരുന്ന കാലത്തെ എ ആര്‍ റഹ്‌മാനെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.

''ഞാന്‍ ചെറുപ്പത്തില്‍ ആത്മഹത്യയേ പറ്റി ചിന്തിക്കുമായിരുന്നു. അങ്ങനെ ഉറങ്ങാത്ത രാത്രികള്‍, പെങ്ങളുടെ കഠിനമായ രോഗം, ജനന ദിവസത്തെ ശപിച്ചുള്ള ജീവിതം. അപ്പോള്‍ എന്റെ അമ്മ വന്നു പറയുമായിരുന്നു. മോനെ നമ്മള്‍ നമ്മള്‍ക്ക് വേണ്ടി ചിന്തിക്കുമ്പോള്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ തോന്നും. പക്ഷേ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെടുമ്പോള്‍ നമ്മുടെ ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണം ആവുകയും, ഇങ്ങനുള്ള തോന്നലുകള്‍ മാറുകയും ചെയ്യും.
അന്ന് 9 വയസ്സായിരുന്നു പ്രായം കുടുംബത്തില്‍ കടുത്ത ദാരിദ്ര്യം. ഭക്ഷണം കഴിക്കാന്‍ പോലും വകയില്ല. പട്ടിണി മാറ്റാന്‍ പല പരിപാടിയും ചിന്തിച്ചു ചെറുപ്പത്തിലെ അച്ഛന്‍ മരിച്ച ശേഷം അമ്മ കുടുംബം പുലര്‍ത്തിയത് അച്ഛന്റെ സംഗീത ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുത്തിട്ടാണ്. പലരും അത് മേടിക്കുവാന്‍ വന്നെങ്കിലും അത് അമ്മ വിറ്റില്ല. കാരണം അവരുടെ മകന് ഇത് ഭാവിയില്‍ ഉപയോഗിക്കേണ്ടി വരും എന്നവര്‍ മനസ്സിലാക്കി.
എന്റെ അമ്മയാണ് എന്നിലെ സംഗീതം ആദ്യം കണ്ടെത്തിയത്. ഇല്ലായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിക്കിലായിരുന്നു എന്നാണ് റഹ്‌മാന്‍ പറഞ്ഞത്.
'മാ തുജെ സലാം' ഞാന്‍ എന്റെ അമ്മയെ ഓര്‍ത്താണ് എഴുതിയത്. അതുകൊണ്ടാണ് ആ പാട്ട് ലോക പ്രസിദ്ധി നേടിയത്. പ്രിയപ്പെട്ടവരെ നമ്മളുടെ ജീവിതത്തിന് ഒരു തകര്‍ച്ച ഉണ്ടെങ്കില്‍ എന്റെ അനുഭവം വെച്ച് ഞാന്‍ പറയാം.
ഒരു ഉയര്‍ച്ചയും ഉണ്ട്. നാം ജീവിക്കാന്‍ കാരണം കണ്ടെത്തുന്നവരാകണം. അന്ന് റഹ്‌മാന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ക്ക് ആ സംഗീതം നഷ്ടമായേനേം. നാം എന്തിനൊക്കെ വേണ്ടി മനസ്സ് പിടഞ്ഞിട്ടുണ്ടോ, അതിനെല്ലാം എണ്ണി എണ്ണി നമ്മക്ക് മറുപടി ലഭിക്കും. ഒരു പക്ഷേ എന്നെ വായിക്കുന്ന നിങ്ങള്‍ ഒരു ഭീകര തകര്‍ച്ചയിലൂടെയായിരിക്കാം ഇപ്പോള്‍ പോകുന്നത്, എടുത്താല്‍ പൊങ്ങാത്ത ഭാരവും കഴുത്തില്‍ പേറി നടക്കുന്ന വ്യക്തിയായിരിക്കാം..
ജീവിതം അങ്ങ് അവസാനിപ്പിക്കട്ടെ എന്ന് ചിന്തിച്ച വ്യക്തി ആയിരിക്കാം. ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് നിങ്ങളെ പിരിച്ചു വിട്ടിരിക്കാം, ബന്ധുക്കളും നാട്ടുകാരും നിങ്ങളെ പറ്റി അവഖ്യാതി പറഞ്ഞു പരത്തിയതായിരിക്കാം. ഒരു പക്ഷേ നിങ്ങളുടേതായ കാരണങ്ങള്‍ കൊണ്ട് ജീവിതത്തില്‍ പരാജയപ്പെട്ടവനായിരിക്കാം. എന്നാല്‍ ഇനിയും ഞാന്‍ പറയുന്നത് ഹൃദയത്തില്‍ സംഗ്രഹിക്കണം. നിങ്ങള്‍ ഉയര്‍ച്ച പ്രാപിക്കും, നിങ്ങളുടെ കഷ്ടപ്പാട് മാറുന്ന ഒരു കാലം ഉണ്ട്, നിന്ദിച്ചവരുടെ മുമ്പില്‍ നിങ്ങളും നിങ്ങളുടെ തലമുറയും ഉയരുന്ന ഒരു
കാലം ഉണ്ട്.

ഇന്ന് നിന്റെ പേഴ്‌സില്‍ പണം ഇല്ലായിരിക്കാം. കലത്തില്‍ മാവ് കുറവായിരിക്കാം, ഭരണിയില്‍ എണ്ണ തീര്‍ന്നിരിക്കാം. എന്നാല്‍ ഞാന്‍ പറയട്ടെ നിന്റെ പേഴ്‌സില്‍ നിനക്ക് ആവശ്യത്തിനുള്ള പണം, കലത്തിലെ മാവ് കുറയാത്ത, ഭരണിയിലെ എണ്ണ കവിഞ്ഞൊഴുകുന്ന ഒരു കാലവും ഉണ്ട്. നീ അനുഭവിക്കുന്ന ഈ കഷ്ടത്തിന് ഒരു വിരാമം ഉണ്ടെന്ന് ഉറപ്പാണ്. വേദനയും കടവും രോഗവും നിരാശയും നിന്ദയും അപവാദവും ഒറ്റപ്പെടുത്തലും തിന്ന് കളഞ്ഞ സംവത്സരങ്ങളെ ദൈവം നിങ്ങള്‍ക്ക് മടക്കി തരും.
നിങ്ങള്‍ ഒരു അനുഗ്രഹമായി മാറും. ഇനിയും വായിപ്പ മേടിക്കുന്നവരല്ല വായിപ്പ കൊടുക്കുന്നതായി തീരും. എല്ലാം നശിച്ചു എന്ന് ചിന്തിച്ച ഒരു സമയം ഉണ്ടെനിക്ക്, ആ കാലങ്ങളില്‍ മനുഷ്യരെ എന്റെ തലയില്‍ കൂടി ഓടുവാണോ എന്ന് ചിന്തിച്ച സമയങ്ങള്‍. പക്ഷേ മറുവശത്തുകൂടി അവിടെയെല്ലാം ഞാന്‍ ശക്തന്‍ ആകുവായിരുന്നു.
അന്ന് ഞാന്‍ മനസ്സിലാക്കി പ്രശ്‌നങ്ങളില്‍ കൂടിയാണ് ഞാന്‍ ശക്തനാകുന്നതെന്ന്. ഞാന്‍ ആ പ്രശ്‌നങ്ങളില്‍ കൂടി കടന്ന് പോയില്ലായിരുന്നെങ്കില്‍ എനിക്ക് ആയിരക്കണക്കിന് ആള്‍ക്കാരെ ആശ്വസിപ്പിക്കാന്‍ കഴിയില്ലായിരുന്നു. നിങ്ങള്‍ ഉയര്‍ച്ച പ്രാപിക്കുന്ന ദിനം വന്നിരിക്കുന്നു. നിങ്ങളുടെ സമയം വന്നിരിക്കുന്നു...''


Click it and Unblock the Notifications











