ശാലിനിയുടെ ജനനം വഴിത്തിരിവായി! സിനിമ തലയ്ക്ക് പിടിച്ച ബാബു സിനിമയുടെ എല്ലാമെല്ലാമായ കഥ; കുറിപ്പ് വൈറല്‍
തെന്നിന്ത്യന്‍ സിനിമയില്‍ വന്ന ബാലതാരങ്ങളില്‍ ഏറ്റവും വലിയ ഉയരങ്ങള്‍ കീഴടക്കിയ താരമാണ് ബേബി ശാലിനി. ബാലതാരമായി തന്നെ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ശാലിനിയ്ക്ക് സാധിച്ചിരുന്നു. പിന്നീട് നായികയായി വന്നും ശാലിനി സൂപ്പര്‍താരപദവിയിലേക്ക് എത്തിയെങ്കിലും ഇപ്പോള്‍ തെന്നിന്ത്യന്‍ നടന്‍ അജിത്തിന്റെ ഭാര്യയായി ജീവിക്കുകയാണ്. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന തീരുമാനം ശാലിനി ഇന്നും മാറ്റിയിട്ടില്ല.
അതേ സമയം ശാലിനിയുടെ പിതാവ് ബാബുവിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് വൈറലാവുകയാണ്. സിനിമയിലെത്തുക എന്ന് മോഹിച്ച് മദ്രാസിലെത്തിയ ബാബു പിന്നീട് രജനികാന്ത് അടക്കമുള്ള താരങ്ങള്‍ താമസിക്കുന്ന പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങി. ഇങ്ങനൊരു വളര്‍ച്ചയിലേക്ക് അദ്ദേഹം എത്തിയത് എങ്ങനെയാണ് എന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഒരു എഴുത്ത് വൈറലാവുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം... 'പേര് : ബാബു. ഫോട്ടോ കണ്ടാല്‍ ആളെ മനസിലാകണമെന്നില്ല. സാക്ഷാല്‍ രജനികാന്തും, ജയലളിതയും ഒക്കെ താമസിക്കുന്ന പോയസ് ഗാര്‍ഡനില്‍ വീട്. 90 കളില്‍ തന്നെ ആഡംബര കാറുകള്‍, ചെന്നൈയിലും, ബാംഗ്ലൂരിലും, ഹൈദരാബാദിലുമൊക്കെ പ്ലോട്ടുകള്‍. എല്ലാം സിനിമയില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച്. പക്ഷെ, ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല. ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ല, നിര്‍മ്മിച്ചിട്ടില്ല.
സിനിമയുടെതായ ഒരു ടെക്‌നിക്കില്‍ പ്രവര്‍ത്തികളും ചെയ്തിട്ടില്ല. ആളെക്കുറിച്ച് പറയുന്നതിന് മുമ്പ് അല്പം ചരിത്രം പറയാം. കൊല്ലം ജില്ലയില്‍ ജനനം, ചെറുപ്പത്തിലേ സിനിമ തലയ്ക്ക് പിടിച്ചിരുന്നു. അന്നത്തെ തെന്നിന്ത്യന്‍ സിനിമയുടെ ആസ്ഥാനമായിരുന്ന മദ്രാസില്‍ എത്തിച്ചേരണം, സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണം എന്ന അതീവ ആഗ്രഹത്തിന്റെ സമ്മര്‍ദത്തില്‍ ബാബുവും കൂട്ടുകാരനും കള്ളവണ്ടി കയറി മദ്രാസിലെത്തി.
എന്നാല്‍ പ്രതീക്ഷിച്ചത് പോലെ എളുപ്പമായിരുന്നില്ല സിനിമയില്‍ കയറിപ്പറ്റുന്നത്. പട്ടിണിയും പരിവട്ടവുമായി കുറച്ചു ദിവസം കഴിഞ്ഞതോടെ കൂട്ടുകാരന്‍ തിരിച്ചു നാട്ടിലേക്ക് പോയി. ബാബു മദ്രാസില്‍ തന്നെ ഉറച്ചു നിന്നു. അതിനിടയില്‍ ഒരു കടയില്‍ ജോലിക്ക് കയറി. മിടുക്കനായ ബാബുവിന്റെ പരിശ്രമ ഫലമായി ആ ചെറിയ കട അഭിവൃദ്ധിപ്പെട്ടു. കടയുടമ അയ്യര്‍ മറ്റൊരു കട തുടങ്ങി അത് പൂര്‍ണമായും ബാബുവിനെ ഏല്‍പിച്ചു.
അതിനടുത്തുണ്ടായിരുന്ന മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയുമായി പ്രണയം. വീട്ടുകാരുടെ കൂടി സമ്മതത്തോടെ 1976 ല്‍ ആലീസിനെ വിവാഹം കഴിച്ചു. അടുത്ത വര്‍ഷം അവര്‍ക്കൊരാണ്‍കുട്ടി ജനിച്ചു. റിച്ചാര്‍ഡ്. പക്ഷെ ജീവിതം സത്യത്തില്‍ ദുസ്സഹമായിരുന്നു. കടയിലെ കച്ചവടം കുറഞ്ഞുവന്നു. വാടകക്ക് വീടെടുത്ത് മാറിയതിനാല്‍ ചിലവ് താങ്ങാവുന്നതിലധികമായിരുന്നു. അങ്ങനെയിരിക്കെ ആ ബുദ്ധിമുട്ടേറിയ കാലത്ത്
1979 ല്‍ ബാബു-ആലീസ് ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു.
ബാബുവിന്റെ ജീവിതം അപ്പാടെ മാറ്റി മറിച്ച, താന്‍ സ്വപ്നം കണ്ടതിനപ്പുറത്തേക്ക് അവരുടെ ജീവിതത്തെ പറിച്ചു നട്ട ആ പെണ്‍കുട്ടിയുടെ പേര് ശാലിനി എന്നായിരുന്നു. മിടുമിടുക്കിയായിരുന്ന അവള്‍ കുഞ്ഞിലേ തന്നെ കടയില്‍ വരുന്നവരെ അനുകരിച്ച് കാണിക്കുമായിരുന്നു. ആ പരിസരത്തെ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു അവള്‍.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെട്ടിരുന്ന ബാബു തന്റെ മക്കളുടെ ചിത്രങ്ങള്‍ ധാരാളം എടുത്തു കൂട്ടിയിരുന്നു. ചില വാരികകളില്‍ അവ അയച്ചുകൊടുക്കുകയും പ്രസീദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു ഫോട്ടോ കണ്ട നവോദയ ജിജോ ബാബുവിന്റെ കടയിലെ നമ്പര്‍ കണ്ടെത്തി വിളിച്ചു, അടുത്ത ദിവസം ബാബു ശാലിനിയുമായി നവോദയയുടെ ഓഫീസിലെത്തി. നവോദയയുടെ ഫാസില്‍ സംവിധാനം ചെയ്യുന്ന 'എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്' എന്ന ചിത്രത്തിലേക്ക് ബാലതാരത്തെ അന്വേഷിച്ചു മടുത്തിരുന്ന അവര്‍ക്ക് ശാലിനിയുടെ രൂപവും കുസൃതികളും ഇഷ്ടമായി.
അഭിനയിപ്പിച്ചു നോക്കിയപ്പോള്‍ തങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറം തിരിച്ചു തന്ന ആ പെണ്‍കുട്ടിയെ പിന്നീട് ലോകം വിളിച്ചത് 'ബേബി ശാലിനി' എന്നായിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്. പിന്നീട് ഒരു തേരോട്ടമായിരുന്നു.
തമിഴിലും, തെലുങ്കിലും കന്നഡയിലുമൊക്കെ മാറി മാറി അഭിനയം, നായകന്മാരേക്കാള്‍ പ്രതിഫലം. ബേബി ശാലിനിയെ കണ്ടു തിരക്കഥകള്‍ രചിക്കപ്പെടുന്നു. പ്രൊഡ്യൂസര്‍മാര്‍ ബാബുവിന്റെ മുന്നില്‍ ഡേറ്റിനായി വരിനില്‍ക്കുന്നു.
സ്വയം സമ്പാദിച്ചു ആദായ നികുതി അടക്കുന്ന ഏറ്റവും ചെറിയ പ്രായത്തിലുള്ള വ്യക്തി എന്ന റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. മമ്മൂട്ടിയും, രജനികാന്തും, ചിരഞ്ജീവിയും, അമ്പരീഷുമെല്ലാം ബേബി ശാലിനിക്കായി കാത്തു നില്‍ക്കേണ്ടി വന്നു. ഹിന്ദിയിലുള്‍പ്പടെ ചിത്രങ്ങള്‍.
ഉദ്ഘാടനത്തിനായി പണം വാങ്ങിയ ആദ്യ തെന്നിന്ത്യന്‍ സെലിബ്രിറ്റി. 90കളോടെ ബേബി ശാലിനി ബേബി അല്ലാതായി. പക്ഷെ ബാബുവിന്റെ സുവര്‍ണ കാലഘട്ടം അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള ഒരിടവേള മാത്രമായിരുന്നു അത്.
1987ല്‍ ബാബു -ആലീസ് ദമ്പതിമാര്‍ക്ക് രണ്ടാമത്തെ പെണ്‍കുട്ടി ജനിച്ചിരുന്നു. ശാമിലി അതായത് ബേബി ശ്യാമിലി. സുഹാസിനിയുടെ കണ്ടെത്തല്‍ - മൂന്നാം വയസില്‍ അഭിനയിച്ച മണിരത്‌നം ചിത്രമായ അഞ്ജലിയിലൂടെ 'ദേശീയ അവാര്‍ഡ്'. അടുത്ത വര്‍ഷം അഭിനയിച്ച ഭരതന്‍ ചിത്രം 'മാളൂട്ടി' യിലെ അഭിനയത്തിന് കേരള സംസ്ഥാന അവാര്‍ഡ്. അതെ വര്‍ഷം അഭിനയിച്ച കന്നട ചിത്രം 'മാതെ ഹായ്ഡു കോകിലെ' എന്ന ചിത്രത്തിലെ അഭിനയത്തിന് കന്നട സര്‍ക്കാരിന്റെ മികച്ച ബാലതരത്തിനുള്ള അവാര്‍ഡ്.
ശാലിനിയേക്കാള്‍ പതിന്മടങ്ങ് പ്രതിഫലം. ബാബു ആവശ്യപ്പെടുന്നത് എത്രയണോ അതാണ് ബേബി ശാലിനിയുടെ പ്രതിഫലം. പക്ഷെ തന്റെ മാതൃഭാഷയായ മലയാളത്തില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലത്തിലാണ് അദ്ദേഹം തന്റെ രണ്ടു മക്കളെയും അഭിനയിപ്പിച്ചത്. മറ്റു ഭാഷകളില്‍ ഓഫര്‍ ചെയ്യപ്പെട്ട പ്രതിഫലത്തിന്റെ പകുതിയോളം മാത്രമേ അദ്ദേഹം മലയാളത്തില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളൂ, മാത്രമല്ല മലയാളത്തില്‍ നിന്നുള്ള റോളുകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു.

സൂപ്പര്‍ തരങ്ങള്‍ക്കൊപ്പം എല്ലാ ഭാഷകളിലും പണം ലഭിച്ചിട്ടും മക്കളുടെ വിദ്യാഭ്യാസത്തെ അതൊന്നും ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
ഹൈസ്‌കൂള്‍ കാലഘട്ടത്തോടെ രണ്ട് മക്കളുടെയും സിനിമാ ജീവിതത്തിന് അദ്ദേഹം ബ്രേക്ക് നല്‍കി. അങ്ങനെ ഒരു സിനിമയില്‍ പോലും അഭിനയിക്കാതെ, സിനിമയില്‍ ക്രീയേറ്റീവ് ആയി ഒന്നും ചെയ്യാതെ ബാബു എന്ന ആ മനുഷ്യന്‍ സിനിമയുടെ എല്ലാമെല്ലാമായി. സിനിമ സ്വപ്നം കണ്ട അദ്ദേഹം പതിറ്റാണ്ട് കാലം സിനിമാ സെറ്റിലെ ഏറ്റവും വിലയുള്ള വ്യക്തിയായി...' എന്നും പറഞ്ഞാണ് ജിഹാസ് ജലു കുറിപ്പ് അവസാനിപ്പിക്കുന്നത്.
1983 ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെയാണ് ശാലിനി ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം കൈനിറയെ സിനിമകളുമായി തിരക്കിലായി. ബാലതാരമായിട്ടാണ് ശാലിനി ഏറ്റവും കൂടുതല്‍ അഭിനയിച്ചത്. ഇടയ്ക്ക് ഇരട്ടകഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. പിന്നാലെയെത്തിയ അനിയത്തിയ്ക്കും പ്രതീക്ഷിച്ചതിലും പിന്തുണ ലഭിച്ചു.
1997 ല്‍ വീണ്ടും ഫാസില്‍ തന്നെയാണ് ശാലിനിയെ നായികയായി അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം അനിയത്തിപ്രാവില്‍ ശാലിനി നായികയായി. ആ സിനിമ വലിയ വിജയമായതിന് പിന്ാലെ ഇതേ കൂട്ടുകെട്ടില്‍ വീണ്ടും സിനിമകളെത്തി. നിറം ആണ് പിന്നീട് സൂപ്പര്‍ഹിറ്റും ശാലിനിയുടെയും കുഞ്ചാക്കോ ബോബന്റെയും കരിയര്‍ ബെസ്റ്റ് സിനിമയായി മാറിയത്.
എന്നാല്‍ മലയാളം വിട്ട് തമിഴില്‍ അഭിനയിക്കാന്‍ പോയതോട് കൂടിയാണ് ശാലിനിയുടെ കരിയറില്‍ മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്. തമിഴിലെ അമര്‍കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു അപകടമുണ്ടായി. അതില്‍ നായകനായി അഭിനയിക്കുന്ന അജിത്തില്‍ നിന്നും അബദ്ധത്തില്‍ ശാലിനിയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇത് താരങ്ങളുടെ പ്രണയത്തിന് കാരണമായി.
ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ശാലിനി പിന്നീട് വീട്ടുകാരുടെ സമ്മതത്തോട് കൂടി തന്നെ അജിത്തിനെ വിവാഹം കഴിക്കുകയായിരുന്നു. മകളുടെ എല്ലാ കാര്യത്തിനും കൂടെ നിന്ന പിതാവ് ബാബു ആ ബന്ധവും അംഗീകരിച്ച് കൊടുക്കുകയായിരുന്നു. വീണ്ടും അഭിനയിക്കുന്നില്ലെന്ന മക്കളുടെ തീരുമാനത്തെയും അദ്ദേഹം എതിര്‍ത്തില്ല. പണത്തിന് പിന്നാലെ പോകാതെ മക്കളുടെ എല്ലാ ആവശ്യങ്ങളിലും കൂടെ നിന്ന മികച്ചൊരു പിതാവായി പില്‍ക്കാലത്ത് ബാബു അറിയപ്പെട്ടു.


Click it and Unblock the Notifications











