സുചിത്രയ്ക്കും മോഹന്‍ലാലിനുമൊപ്പം പ്രണവുമെത്തി, ആദ്യമായി ആദിയുടെ പരിപാടിയില്‍, അതും നൂറാം ദിനത്തില്‍

Recommended Video

ആദ്യമായി ആദിയുടെ പരിപാടിയില്‍ പ്രണവുമെത്തി | filmibeat Malayalam

നീണ്ട കാത്തിരിപ്പിനൊടുവില്‍ നായകനായി സിനിമയിലേക്കെത്തിയ പ്രണവ് മോഹന്‍ലാലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ സിനിമാപ്രവേശത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. പുനര്‍ജ്ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി ആ കൊച്ചുമിടുക്കനില്‍ അന്നേ മലയാള സിനിമയുടെ കണ്ണ് പതിഞ്ഞിരുന്നു. അഭിമുഖങ്ങളിലൂടെയും മറ്റുമായി നിരവധി തവണ താരദമ്പതികള്‍ നേരിട്ട ചോദ്യം കൂടിയായിരുന്നു ഇത്. എല്ലാവിധ ആകാംക്ഷയ്ക്കും വിരാമമിട്ടാണ് പ്രണവിന്റെ ആദിയെത്തിയത്.

പ്രണവിന്റെ ലളിതമായ ജീവിത ശൈലിയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. ആദിയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ ചടങ്ങുകളിലൊന്നും പങ്കെടുക്കില്ലെന്ന് ഈ താരപുത്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സിനിമ പൂര്‍ത്തിയായതിന് ശേഷം നേരെ ഹിമാലയത്തിലേക്ക് പോവുകയും ചെയ്തു. മോഹന്‍ലാലും സുചിത്രയും ഇവരോട് അടുപ്പമുള്ളവരെല്ലാം ആദ്യ പ്രതികരണം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നുമറിയാതെ അപ്പു ഹിമാലയത്തിലായിരുന്നു. ഹിമാലയന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആദിയുടെ നൂറാം ദിന പരിപാടി അരങ്ങേറിയത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ഒത്തുചേര്‍ന്ന ചടങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയേണ്ടേ, മനു മുളന്തുരുത്തി പകര്‍ത്തിയ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മോഹന്‍ലാലും സുചിത്രയും പങ്കെടുത്തു

മോഹന്‍ലാലും സുചിത്രയും പങ്കെടുത്തു

മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമാണ് പ്രണവ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് താരദമ്പതികള്‍ പ്രണവിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്‌നേഹപൂര്‍വ്വം പ്രണവ് അത് നിരസിക്കുകയായിരുന്നു. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ച് പ്രണവ് സംവിധായകനോട് വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് ആദിയുമായി ബന്ധപ്പെട്ട് ഒരു പൊതുപരിപാടിയില്‍ പ്രണവ് പങ്കെടുത്തത്. ഇത് തന്നെയാണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണം.

 രണ്ടര മണിക്കൂര്‍ സഹിച്ചവര്‍ക്ക് നന്ദി

രണ്ടര മണിക്കൂര്‍ സഹിച്ചവര്‍ക്ക് നന്ദി

രണ്ടര മണിക്കൂര്‍ തന്നെ സഹിച്ച പ്രേക്ഷകരോടാണ് നന്ദി പറയാനുള്ളത്. ഓരോരുത്തരെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് മാത്രമായി പോവും ഈ ചടങ്ങെന്ന് പ്രണവ് പറയുന്നു. പൊതുവെ നാണം കുണുങ്ങിയായ പ്രണവിന് മൈക്ക് കൈയ്യില്‍ കിട്ടിയപ്പോള്‍ എന്താണ് പറയേണ്ടതെന്ന ആശങ്കയായിരുന്നു. അത് ഈ മുഖത്ത് കാണാനുമുണ്ടായിരുന്നു. സിനിമ വിജയിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും താരപുത്രന്‍ പറഞ്ഞു.

കംഫര്‍ട്ടായി ജോലി ചെയ്യാന്‍ കഴിഞ്ഞത് മഹാഭാഗ്യം

കംഫര്‍ട്ടായി ജോലി ചെയ്യാന്‍ കഴിഞ്ഞത് മഹാഭാഗ്യം

ജീത്തു ജോസഫിനും സംഘത്തിനുമൊപ്പം വളരെ കംഫര്‍ട്ടായാണ് ജോലി ചെയ്തത്. ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം വളരെ ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്. അവരുടെ കൂടി വിജയമാണ് ഈ സിനിമ. നേരത്തെ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ അദ്ദേഹം പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ പെട്ടെന്ന് തന്നെ പ്രണവിന് മനസ്സിലാവുമായിരുന്നു. അത് തന്നെയാണ് ഇവര്‍ക്കിടയിലെ കെമിസ്ട്രിയും.

സുചിത്രയ്ക്ക് പറയാനുള്ളത്

സുചിത്രയ്ക്ക് പറയാനുള്ളത്

ഒന്നും സംസാരിക്കണമെന്ന് വിചാരിച്ചല്ല താന്‍ വന്നത്. അച്ഛനും മകനുമൊപ്പം നില്‍ക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്നായിരുന്നു അവതാരകര്‍ സുചിത്രയോട് ചോദിച്ചത്. അച്ഛനെക്കുറിച്ചും മകനെക്കുറിച്ചും എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ആദ്യം തന്നെക്കുറിച്ച് തന്നെ സംസാരിച്ച് തുടങ്ങാമെന്നായിരുന്നു അവര്‍ പറഞ്ഞത്. അമ്മയുടെ സംസാരത്തെ സസൂക്ഷ്മം നിരീക്ഷിച്ച് പ്രണവും നിറപുഞ്ചിരിയുമായി മോഹന്‍ലാലും അരികിലുണ്ടായിരുന്നു.

ഇമേജ് മാറുമ്പോള്‍ സന്തോഷം

ഇമേജ് മാറുമ്പോള്‍ സന്തോഷം

ജനിച്ചപ്പോള്‍ ബാലാജിയുടെ മകള്‍ എന്നതായിരുന്നു വിശേഷണം. പിന്നീടത് സുരേഷ് ബാലാജിയുടെ സഹോദരിയിലേക്കും മോഹന്‍ലാലിന്‍രെ ഭാര്യയിലേക്കും മാറി, ഇപ്പോഴിതാ പ്രണവിന്റെ അമ്മയെന്നും. ടാഗ് കൂടുന്നതിനുസരിച്ച് തന്റെ അഭിമാനം കൂടുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

എന്നെക്കുറിച്ച് മാത്രം

എന്നെക്കുറിച്ച് മാത്രം

പ്രണവിനൊപ്പം ഈ സദസ്സിലിരിക്കുന്നതിനിടയില്‍ പരിപാടിക്കെത്തിയ നിരവധി പേരാണ് തന്നോട് സംസാരിക്കാനെത്തിയത്. എല്ലാവര്‍ക്കും സംസാരിക്കാനുള്ളത് ആദിയെക്കുറിച്ചായിരുന്നു. എന്നാല്‍ ആദിയെന്ന് പറയുമ്പോള്‍ അതെല്ലാവരുടെയും കൂടെ വിജയമല്ലേ, എന്താണ് തന്നെ മാത്രം ഹൈലൈറ്റ് ചെയ്യുന്നതെന്നായിരുന്നു പ്രണവിന്റെ സംശയം. അപ്പു തന്നോട് ചോദിച്ച കാര്യം ശരിയാണ്. ഇതൊരു കൂട്ടായ്മയുടെ വിജയം കൂടിയാണെന്നും അവര്‍ പറയുന്നു.

മോഹന്‍ലാലിന്റെ സന്തോഷം

മോഹന്‍ലാലിന്റെ സന്തോഷം

എന്ത് ചോദ്യം ചോദിച്ചാലും മറുപടി പറയാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ചോദിക്കാനുള്ള ഉത്തരവാദിത്തം നിങ്ങളുടേതാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പ്രണവിന്റെ അച്ഛനെന്ന നിലയില്‍ താന്‍ െേറ അഭിമാനിക്കുന്നുവെന്ന് അദ്ദേഹവും വ്യക്തമാക്കിയതോടെ സദസ്സില്‍ നിന്നും നിറഞ്ഞ കൈയ്യടി ഉയര്‍ന്നു.

മകന്റെ സിനിമയോ ഭര്‍ത്താവിന്‍രെ സിനിമയോ?

മകന്റെ സിനിമയോ ഭര്‍ത്താവിന്‍രെ സിനിമയോ?

മകന്റെയും ഭര്‍ത്താവിന്റെയും സിനിമ ഒരുമിച്ചെത്തിയാല്‍ ഏതായിരിക്കും ആദ്യം കാണുന്നതെന്ന് ചോദിച്ചപ്പോള്‍ ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ കണ്ടാല്‍ തീര്‍ന്നില്ലേ എന്നായിരുന്നു സുചിത്ര ചോദിച്ചത്. സുചിത്ര മാത്രമല്ല മലയാള സിനിമ ഒന്നടങ്കം ഈ താരസമാഗമത്തിനായി കാത്തിരിക്കുകയാണ്.

താരപുത്രനെന്ന ഇമേജിലല്ലാതെ

താരപുത്രനെന്ന ഇമേജിലല്ലാതെ

പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന്റെ സിനിമയെന്ന രീതിയലല്ലാതെയാണ് താന്‍ ഈ സിനിമയെ സമീപിച്ചത്. എന്നാല്‍ സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ ശരിക്കും താരമായി മാറേണ്ട പുത്രനാണ് പ്രണവെന്നാണ് തനിക്ക് തോന്നിയതെന്നും അരുണ്‍ ഗോപി പറഞ്ഞു. പ്രണവിന്റെ രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്.

കഥ പറഞ്ഞപ്പോള്‍

കഥ പറഞ്ഞപ്പോള്‍

ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനിടയിലാണ് താന്‍ പ്രണവിനോട് കഥ പറഞ്ഞത്. ഹിമാലയന്‍ യാത്ര കഴിഞ്ഞ് ഇതേക്കുറിച്ച് സംസാരിക്കാമെന്നായിരുന്നു പ്രണവ് അന്ന് പറഞ്ഞത്. പ്രണവിനെ തന്നിലേല്‍പ്പിച്ച ജീത്തു ജോസഫിനോടും ആന്റണി പെരുമ്പാവൂരിനോടുമാണ് നന്ദി പറയുന്നതെന്നും അദ്ദേഹം പറയുന്നു.

 ടെന്‍ഷന്‍ കാരണം മുടി നരച്ചു

ടെന്‍ഷന്‍ കാരണം മുടി നരച്ചു

പ്രണവിനെ നായകനാക്കി സിനിമയൊരുക്കുന്നത് ചില്ലറ കാര്യമല്ല, ടെന്‍ഷന്‍ കാരണം മുടി വരെ നരച്ചുതുടങ്ങി. പ്രണവിനെ തന്നിലേക്ക് വിശ്വസിച്ചേല്‍പ്പിച്ച് തന്നിരിക്കുകയാണ് ഇവര്‍. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളകുപാടവും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആക്ഷന്‍ ചിത്രമല്ല റൊമാന്‍റിക് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 പ്രണവിന്റെ പ്രണയം

പ്രണവിന്റെ പ്രണയം

പ്രണവിന് പ്രണയെ യാത്രകളോടാണ്. ഇനിയങ്ങോട്ട് സിനിമയിലേക്കുള്ള യാത്രയെ പ്രണവ് പ്രണയിക്കുമെന്നാണ് താന്‍ കരുതുന്നത്. ആരും മോശം പറയാത്ത തരത്തിലുള്ള ചിത്രമാണ് താന്‍ ഒരുക്കുന്നത്. ഇത് പോലെ മികച്ച രീതിയില്‍ തന്റെ സിനിമയുടെയും 100ാം ദിനവും ആഘോഷിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

അരുണ്‍ ഗോപിയുടെ പ്രസംഗം

അരുണ്‍ ഗോപി പറയുന്നത് കാണൂ

പീറ്റര്‍ ഹെയ്ന്‍ പറയുന്നത്?

ആദിയേയും ഒടിയനെയും കുറിച്ച് പീറ്റര്‍ ഹെയ്ന്‍.

പ്രണവിന്‍റെ വരവ് കാണൂ

പ്രണവ് മോഹന്‍ലാല്‍ പരിപാടിക്കെത്തുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X