ഇതിന് പ്രത്യേകം ഒരാളെ നിർത്താൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു; വഴക്കുണ്ടായിട്ടുണ്ട്; വിവാഹ ജീവിതത്തെക്കുറിച്ച് ആദി

തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് ആദി പിനിസെട്ടിയും നിക്കി ​ഗൽറാണിയും. ഒരുമിച്ച് സിനിമകൾ ചെയ്യവെ പ്രണയത്തിലായ ഇരുവരും 2022 ലാണ് വിവാഹിതരാകുന്നത്. മലയാളത്തിൽ ചെറിയൊരു കാലഘട്ടത്തിൽ ഭാ​ഗ്യ നായികയായി അറിയപ്പെട്ട നിക്കി ​ഗൽറാണി 1983 ഉൾപ്പെ‌ടെയുള്ള ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ രവി രാജ പിനിസെട്ടിയുടെ മകനായ ആദി പിനിസെട്ടി നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പ്രണയകാലത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ആദിയും നിക്കി ​ഗൽറാണിയും. ബിഹൈന്റ്വവുഡ്സ് തമിഴുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. നിക്കിയെ തന്റെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയതിനെക്കുറിച്ചും ആദി സംസാരിച്ചു. വീട്ടിൽ പെട്ടെന്ന് പോയി, അമ്മാ, ഞാനൊരു പെൺകുട്ടിയെ പ്രണയിക്കുന്നു എന്ന് പറയാൻ പറ്റില്ല. അങ്ങനെയൊരു കുടുംബമല്ല. കുറച്ച് യാഥാസ്ഥിതികരാണ്. അതിനാൽ ഒരു പ്രോസസ് ഉണ്ടായിരുന്നു. ആദ്യം പരിചയപ്പെടുത്തി.

Aadhi Pinisetty, Nikki Galrani

അതിന് ശേഷം സുഹൃത്താണെന്ന് പറഞ്ഞു. മറ്റ് സുഹൃത്തുക്കൾക്കൊപ്പം നിക്കിയും വീട്ടിലേക്ക് വന്നു. പിന്നീട് ഇവർ പരസ്പരം അറിഞ്ഞു. എനിക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. കാരണം നിക്കി എന്റെ കുടുംബവുമായി വളരെയധികം അടുത്തു. അതിന് ശേഷം എന്റെ ജോലി എളുപ്പമായെന്ന് ആദി ചൂണ്ടിക്കാട്ടി. വിവാഹ ജീവിതത്തിൽ ചെറിയ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും ആദിയും നിക്കിയും പറയുന്നു. ഇതേക്കുറിച്ച് ആദി വിശദീകരിച്ചു.

പൊതുവെ ഭർക്കാക്കൻമാരാണ് ഒന്നും അടുക്കിപ്പെറുക്കാതെ വെക്കുക. പക്ഷെ എന്റെ ഭാര്യ അങ്ങനെയാണ്. രാവിലെ എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി ബ്രഷ് ചെയ്ത് പേസ്റ്റ് ഒരു സ്ഥലത്തും ബ്രഷ് മറ്റൊരു സ്ഥലത്ത് വെക്കും. കോഫി കുടിച്ച് കപ്പ് എവിടെ വെക്കാൻ പറ്റുമോ അവിടെയിടും. ഓരോ സാധനങ്ങളും അവിടെയും ഇവിടെയുമിടും.

Aadhi Pinisetty, Nikki Galrani

നിന്റെ സാധനങ്ങളെല്ലാം എടുത്ത് വെക്കാൻ ഒരാളെ നിർത്താനൊന്നും പറ്റില്ല, ഞാനും എടുത്ത് വെക്കില്ലെന്ന് പറയും. ഒന്നോ രണ്ടോ ദിവസം പറ്റും. പക്ഷെ ഇത് കുട്ടികളെ നോക്കുന്നത് പോലെയാണ്. ഇത്തരം കാര്യങ്ങളിൽ ചെറിയ വഴക്ക് നടക്കും. വളരെ ക്യൂട്ടായ വഴക്കാണതെന്നും ആദി വ്യക്തമാക്കി. തുടക്കത്തിൽ പരസ്പരം മനസിലാക്കാൻ കുറച്ച് സമയം എടുത്തു. അത് ബുദ്ധിമുട്ടുമായിരുന്നു. നമ്മൾ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ എല്ലാവരും ഇങ്ങനെയാണ്, നമ്മൾ ആലോചിക്കുന്നതാണ് ശരിയെന്ന് കരുതും.

പക്ഷെ മറ്റൊരാളുടെ കാഴ്ചപ്പാടിലൂടെ നോക്കി. ഞങ്ങൾ രണ്ട് പേരും തീർത്തും വ്യത്യസ്തരാണ്. ഇക്കാരണത്താലുള്ള ചെറിയ വഴക്കുകളേ ഉണ്ടായിട്ടുള്ളൂയെന്നും ആദി പറഞ്ഞു. വിവാഹത്തിന് മുമ്പ് ഏഴ് വർഷത്തോളം പ്രണയത്തിലായിരുന്നെന്നും ആദി വ്യക്തമാക്കി. ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ കോ ആക്ടേർസ് മാത്രമാണ്. സിനിമ പൂർത്തിയാക്കി പ്രൊമോഷനുകൾക്കിടെയാണ് പരസ്പരം അടുത്തറിഞ്ഞതെന്നും ആദി പിനിസെട്ടി പറയുന്നു.

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനാലാണ് പ്രണയ വിവരം മറച്ച് വെച്ചത്. സിനിമാ രം​ഗത്തുള്ള ചിലർക്ക് അറിയാമായിരുന്നു. ​ഗോസിപ്പുകൾ വന്നെങ്കിലും അന്ന് പ്രതികരിച്ചില്ലെന്നും താര ദമ്പതികൾ ചൂണ്ടിക്കാട്ടി. ക്ലാപ്, വാരിയർ, പാർ‌ട്ണർ തുടങ്ങയവയാണ് ആദിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. മലയാള സിനിമാ രം​ഗത്ത് നിക്കി ​ഗൽറാണി പഴയത് പോലെ സജീവമല്ല. ധമാക്കയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. 2020 ലാണ് ഈ സിനിമ റിലീസ് ചെയ്തത്.

More from Filmibeat

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X