'ആരാധികമാർ കൈയിൽ പിടിച്ചാൽ നിക്കിക്ക് പ്രശ്നം'; അങ്ങനെയല്ലെന്ന് നിക്കിയും; ഭർത്താവിനെ തിരുത്തി താരം

കരിയറിലെ തിരക്കുകൾക്കപ്പുറം വിവാഹ ജീവിതം ആസ്വദിക്കുകയാണ് നടി നിക്കി ​ഗൽറാണി. തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടനായ ആദി പിനിസെട്ടിയാണ് നിക്കി ​ഗൽറാണിയുടെ ഭർത്താവ്. 2022 ലാണ് ഇരുവരും വിവാഹിതരായത്. സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ ഉടലെടുത്ത പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹശേഷം നിക്കിയെ സിനിമകളിൽ അധികം കണ്ടിട്ടില്ല. അധികം അഭിമുഖങ്ങൾക്കും താര ദമ്പതികൾ മുഖം കൊടുത്തിരുന്നില്ല.

ഏറെ നാളുകൾക്ക് ശേഷം ഒരുമിച്ച് ക്യാമറയ്ക്ക് മുമ്പിലെത്തിയിരിക്കുകയാണ് നിക്കി ​ഗൽറാണിയും ആദിയും. ബിഹൈന്റ്വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വിവാഹ ജീവിതത്തെക്കുറിച്ച് ഇരുവരും വാചാലരായി. പ്രണയ കാലം, വീട്ടുകാരുടെ സമ്മതം, വിവാഹം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രണ്ട് പേരും സംസാരിച്ചു. ഇപ്പോഴിതാ നിക്കി ​ഗൽറാണിയെക്കുറിച്ച് ആദി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Nikki Galrani, Aadhi Pinisetty

ആരാധികമാർ ഭർത്താവിന് അയക്കുന്ന മെസേജുകളെക്കുറിച്ച് അഭിമുഖത്തിൽ നിക്കിയോട് ചോദ്യം വന്നു. അത്തരം മെസേജുകളൊന്നും താൻ കാര്യമാക്കുന്നില്ല, കാരണം മെസേജുകളൊന്നും അദ്ദേഹം വായിക്കാറില്ലെന്ന് നിക്കി ​ഗൽറാണി പറഞ്ഞു. എന്നാൽ താൻ മെസേജുകൾ വായിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ആദി നിക്കിയുടെ പൊസസീവ്നെസിനെക്കുറിച്ച് തുറന്ന് സംസാരിച്ചു.

ഫോട്ടോ എടുക്കുമ്പോൾ പെൺകുട്ടികൾക്ക് ചിലപ്പോൾ കൈ ചേർത്ത് പിടിക്കുന്ന ശീലമുണ്ട്. എന്തിനാണ് അവൾ നിന്റെ കൈ പിടിക്കുന്നതെന്ന് നിക്കി ചോദിക്കും. ആ പെൺകുട്ടി എന്റെ കൈയിൽ പിടിച്ചതാണെന്ന് താൻ മറുപടി നൽകുമെന്ന് ആദി പറഞ്ഞു. ഇത് കേട്ട് നിക്കി മറുപടി നൽകി. മോശമായ രീതിയിൽ ഒരാൾ കൈ പിടിച്ചാൽ ചോദിക്കില്ലേ?, അല്ലാത്ത പക്ഷം കുഴപ്പമില്ല. താൻ അത് കാര്യമാക്കാറില്ലെന്ന് നിക്കി പറഞ്ഞു. വിവാഹ ജീവിതത്തിലെ ചില വഴക്കുകളെക്കുറിച്ചും രണ്ട് പേരും സംസാരിച്ചു.

Nikki Galrani, Aadhi Pinisetty

അടുക്കും ചിട്ടയുമുള്ള ആളാണ് താൻ. എന്നാൽ നിക്കി അങ്ങനെയല്ലെന്ന് ആദി പറയുന്നു. സാധനങ്ങൾ അവിടെയും ഇവിടെയുമായിടുന്നത് തനിക്കിഷ്ടമല്ല. അതിന്റെ പേരിൽ വഴക്ക് നടക്കാറുണ്ട്. മറ്റ് വലിയ വഴക്കുകളൊന്നും തങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ലെന്ന് ആദി വ്യക്തമാക്കി. ആദ്യമായി ഒരുമിച്ച് അഭിനയിക്കുമ്പോൾ രണ്ട് പേരും സുഹൃത്തുക്കൾ പോലുമല്ല. നിക്കി ആദ്യം തന്നെ കണ്ടപ്പോൾ ചോദിച്ചത് കണ്ണിൽ മസ്കാര ഇടാറുണ്ടോ എന്നാണ്. സിനിമയുടെ പ്രൊമോഷൻ സമയത്താണ് രണ്ട് പേരും അടുത്തറിഞ്ഞത്.

തന്റെ വീട്ടുകാർക്ക് സുഹൃത്തായാണ് നിക്കിയെ പരിചയപ്പെടുത്തിയത്. നിക്കി കുടുംബവുമായി പെട്ടെന്ന് അടുത്തു. അതിനാൽ കല്യാണക്കാര്യം വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാൻ തനിക്ക് എളുപ്പമായിരുന്നെന്നും ആദി വ്യക്തമാക്കി. സംവിധായകൻ രവിരാജ പിനിസെട്ടിയുടെ മകനാണ് ആദി പിനിസെട്ടി. മലയാളത്തിൽ ഭാ​ഗ്യനായികയായി അറിയപ്പെട്ട നടിയാണ് നിക്കി ​ഗൽറാണി.

1983, വെള്ളിമൂങ്ങ തുടങ്ങിയ ഹിറ്റ് സിനിമകളിൽ നിക്കി നായികയായെത്തി. തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് താരത്തിന്റെ ​ഗ്രാഫിൽ താഴ്ച സംഭവിച്ചു. കർണാടകക്കാരിയാണ് നിക്കി. നിക്കിയുടെ സഹോദരി സജ്ജന ​ഗൽ‌റാണിയും കന്നഡയിൽ അറിയപ്പെടുന്ന നടിയാണ്. മലയാളത്തിൽ നിക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സജീവമല്ല.

More from Filmibeat

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X