ദുല്‍ഖറിന്‍റെ ആദ്യ സിനിമയ്ക്കൊപ്പം മത്സരിച്ച് മോഹന്‍ലാല്‍ തോറ്റു, പ്രണവിനൊപ്പം മമ്മൂട്ടിയെത്തിയാലോ?

By Nimisha

താരങ്ങള്‍ക്ക് പുറകെ അവരുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമയിലേക്ക് കടന്നുവരാറുണ്ട്. താരപുത്രന്‍മാര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മമ്മൂട്ടിക്ക് പിന്നാലെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. ശ്രീനാഥ് രാജന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ഡിക്യു തുടക്കം കുറിച്ചത്.

മോഹന്‍ലാലിന് പിന്നാലെയാണ് മകന്‍ പ്രണവ് സിനിമയിലേക്കെത്തിയത്. ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച താരപുത്രന്‍ നായകനായി അരങ്ങേറുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ് പ്രണവ് നായകനായെത്തുന്നത്. പ്രണവിന്റെ അരങ്ങേറ്റ ചിത്രം ജനുവരി 26നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. അതേ ദിവസം തന്നെയാണ് മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

അന്ന് മോഹന്‍ലാലും ദുല്‍ഖറും ഒരുമിച്ചെത്തി

അന്ന് മോഹന്‍ലാലും ദുല്‍ഖറും ഒരുമിച്ചെത്തി

അരങ്ങേറ്റ ചിത്രവുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ മോഹന്‍ലാലായിരുന്നു താരപുത്രന് മുന്നില്‍ വെല്ലുവിളിയുമായി എത്തിയത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രവുമായാണ് മോഹന്‍ലാല്‍ എത്തിയത്. എന്നാല്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു ആ സിനിമ.

കാസനോവയും സെക്കന്‍ഡ് ഷോയും

കാസനോവയും സെക്കന്‍ഡ് ഷോയും

പുതുമുഖ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. പുതമുഖങ്ങളുടെ കന്നിസംരംഭമെന്ന നിലയില്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ കാസനോവ

ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ കാസനോവ

മോഹന്‍ലാല്‍ ചിത്രമായ കാസനോവ ബോക്‌സോഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ബോക്‌സോഫീസില്‍ മികച്ച വിജയമാണ് സെക്കന്‍ഡ് ഷോയ്ക്ക് ലഭിച്ചത്.

താരപുത്രന്‍ ഇമേജിനും അപ്പുറത്ത്

താരപുത്രന്‍ ഇമേജിനും അപ്പുറത്ത്

താരപുത്രനെന്ന ഇമേജിനും അപ്പുറത്തേക്ക് വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന്‍ തന്റേതായ ഇടം നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഉസ്താദ് ഹോട്ടല്‍ മുതലുള്ള ചിത്രങ്ങളെല്ലാം ഇതിന് ഉത്തമോദഹരണമാണ്.

മമ്മൂട്ടിയും പ്രണവും

മമ്മൂട്ടിയും പ്രണവും

മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദിക്കൊപ്പമാണ് മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സ് റിലീസ് ചെയ്യുന്നത്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.

ആദി സ്ട്രീറ്റ്‌ലൈറ്റ്‌സ് മത്സരം

ആദി സ്ട്രീറ്റ്‌ലൈറ്റ്‌സ് മത്സരം

ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സും ആദിയും ജനുവരി 26നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദി നിര്‍മ്മിക്കുന്നത്. പ്ലേ ഹൗസ് ബാനറില്‍ മമ്മൂട്ടിയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ് നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍ പരാജയപ്പെട്ട പോലെ മമ്മൂട്ടിയും?

മോഹന്‍ലാല്‍ പരാജയപ്പെട്ട പോലെ മമ്മൂട്ടിയും?

ദുല്‍ഖറിന് മുന്നില്‍ മോഹന്‍ലാല്‍ പരാജയപ്പെട്ടത് പോലെ പ്രണവിന് മുന്നില്‍ മമ്മൂട്ടി പരാജയപ്പെടുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പ്രണവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് അങ്ങേയറ്റം പ്രതീക്ഷകളുമായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X