ഏട്ടനും ഇക്കയും തമ്മിലുള്ള പോര് ഇനി കുഞ്ഞിക്കയും കുഞ്ഞേട്ടനും തമ്മില്‍, ചങ്ക് തകര്‍ന്ന് നിവിന്‍ പോളി

By Nimisha

താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നത് സ്വാഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. താരങ്ങളുടെ മക്കള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാലോകത്ത് നിന്ന് മാത്രമല്ല ആരാധകരും ശക്തമായ പിന്തുണയാണ് താരപുത്രന്‍മാര്‍ക്ക് നല്‍കുന്നത്.

മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമായ ഇടം നേടി മുന്നേറുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ സിനിമയായ ആദിയും മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സും ഒരേ ദിവസമാണ് തിയേറ്ററുകളിലേക്കെത്തുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സ് പോര് ഇനി അടുത്ത തലമുറയിലേക്ക് എന്ന തരത്തിലും വാദങ്ങളുണ്ട്.

ഫാന്‍ പോരില്‍ പങ്കാളിയാവുകയല്ല ഫില്‍മിബീറ്റിന്റെ ലക്ഷ്യം. ഈ ട്രോളിലെ ഹാസ്യം വായനക്കാരുമായി പങ്കുവെക്കുകയെന്നതാണ്. ട്രോള്‍ മോളിവുഡ് ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധികരിച്ച ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

നിവിന്‍ പോളിയുടെ രോദനം

നിവിന്‍ പോളിയുടെ രോദനം

വന്നവനും നിന്നവനും ഒന്നായാല്‍ താന്‍ ഫീല്‍ഡ് ഔട്ടാവുമെന്ന് പറഞ്ഞ് നിലവിളിക്കുന്ന നിവിന്‍ പോളി. പ്രണവും ദുല്‍ഖറും തനിക്ക് വെല്ലുവിളിയാവുമെന്ന തരത്തില്‍ നിവിന്‍ ചിന്തിച്ചാല്‍ ഇങ്ങനെയിരിക്കും .

ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലല്ലോ!

ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലല്ലോ!

പ്രണവിന് മുന്‍പ് സിനിമയില്‍ തുടക്കം കുറിച്ചവരായ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ആസിഫ് അലിയും ഫഹദ് ഫാസിലും ചേര്‍ന്ന് ഞങ്ങള്‍ക്കാര്‍ക്കും ആദ്യ സിനിമ ഇറങ്ങുമ്പോള്‍ ഇത്രയ്ക്കും പിന്തുണ ലഭിച്ചിരുന്നില്ലെന്ന് പറയുന്നു. അതിന് കാരണം അവന്റെ അച്ഛന്റെ പേര് മോഹന്‍ലാല്‍ ആയതുകൊണ്ടാണെന്ന് മലയാളിയുടെ മറുപടി.

സിംഹത്തിന് പിറന്നത് സിംഹക്കുട്ടി

സിംഹത്തിന് പിറന്നത് സിംഹക്കുട്ടി

പുലിക്ക് പിറന്നത് പുലിക്കുട്ടിയാവുമ്പോള്‍ സിംഹത്തിന് സിംഹക്കുട്ടിയല്ലേ പിറക്കുക. മമ്മൂട്ടിയെ പുലിയായും മോഹന്‍ലാലിനെ സിംഹമായും വിശേഷിപ്പിച്ചതാണ്.

ആക്ഷന്‍ രംഗങ്ങളില്‍ അച്ഛനെപ്പോലെ തന്നെ

ആക്ഷന്‍ രംഗങ്ങളില്‍ അച്ഛനെപ്പോലെ തന്നെ

മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളിലെ മികവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. അച്ഛന്റെ മകന്‍ തന്നെയാണ് പ്രണവെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിലൂടെ ഒന്നുകൂടെ വ്യക്തമാക്കി.

മോഹന്‍ലാലിനെ വല്യ ഇഷ്ടമാ, പക്ഷേ

മോഹന്‍ലാലിനെ വല്യ ഇഷ്ടമാ, പക്ഷേ

മോഹന്‍ലാലിനെ ഭയങ്കര കാര്യമാണെങ്കിലും മമ്മൂട്ടി മുന്നില്‍ വന്ന് അഭിനയിച്ച് വിസ്മയിപ്പിക്കുമ്പോള്‍ എങ്ങനെയാ ഇഷ്ടപ്പെടാതിരിക്കുക?, പ്രസക്തമായൊരു കാഴ്ച നോക്കിയേ.

അജു വര്‍ഗീസിന്റെ ശബ്ദം

അജു വര്‍ഗീസിന്റെ ശബ്ദം

ആക്ഷന്‍ രംഗങ്ങളടങ്ങിയ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രണവിന്റെ ശബ്ദം അജു വര്‍ഗീസിന്റേത് പോലെയുണ്ട്, ഇത് അജു മനസ്സിലാക്കിയാലോ ഇങ്ങനെയിരിക്കും.

ദുല്‍ഖറിന് പകരം അഭിഷേക് ബച്ചന്‍

ദുല്‍ഖറിന് പകരം അഭിഷേക് ബച്ചന്‍

ദുല്‍ഖര്‍ സല്‍മാന് പകരം അഭിഷേക് ബച്ചനാണ് അനുരാഗ് കശ്യപിന്റെ സിനിമയില്‍ നായകനായി എത്തുന്നതെന്ന് അറിഞ്ഞ പ്രണവ് ഫാന്‍സിന്റെ ഭാവം ഇങ്ങനെയാണ്.

ആദ്യ ദിവസം ഇക്കയെ കാണണം

ആദ്യ ദിവസം ഇക്കയെ കാണണം

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. മാമാങ്കം, പരോള്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം, സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്തായാലും റിലീസ് ദിനത്തില്‍ തന്നെ ഇക്കയെ കാണണം.

നിവിനെ അടിച്ചൊതുക്കുന്നു

നിവിനെ അടിച്ചൊതുക്കുന്നു

മലയാള സിനിമയെ ഒന്നടങ്കം ഭരിക്കാന്‍ വരുന്ന നിവിന്‍ പോളിയെ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും ചെയ്തത് കണ്ടോ, എല്ലാം ശുഭമായി.

ബോളിവുഡ് അടക്കിഭരിക്കും

ബോളിവുഡ് അടക്കിഭരിക്കും

അനുരാഗ് കശ്യപിന്റെ ബോളിവുഡ് സിനിമയില്‍ ദുല്‍ഖറാണ് നായകനായി എത്തുന്നതെന്നറിഞ്ഞ ഫാന്‍സിന് സന്തോഷമായിരുന്നു. പക്ഷേ അഭിഷേക് ബച്ചനാണ് കുഞ്ഞിക്കയ്ക്ക് പകരമെന്നറിഞ്ഞപ്പോഴുള്ള പ്രതികരണം നോക്കിയേ.

കൂടുതല്‍ ഫാന്‍സ്

കൂടുതല്‍ ഫാന്‍സ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള യുവനടന്‍ പ്രണവ് തന്നെ, രണ്ടാം സ്ഥാനത്താണ് ദുല്‍ഖറിന്റെ സ്ഥാനം. ദുല്‍ഖറിനും വെല്ലുവിളി ഉയര്‍ത്തിയാണ് രാജാവിന്റെ മകന്റെ തുടക്കം.

കട്ടക്ക് പിടിച്ചു നില്‍ക്കും

കട്ടക്ക് പിടിച്ചു നില്‍ക്കും

ജനുവരി 26 ന് റിലീസ് ചെയ്യുന്ന മമ്മുക്കയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സിനോട കട്ടയ്ക്ക് പിടിച്ചു നില്‍ക്കാന്‍ ആദിക്ക് കഴിയുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസര്‍ തെളിയിച്ചു.

ഇക്ക ഫാന്‍സിനും പ്രണവിനെ ഇഷ്ടം

ഇക്ക ഫാന്‍സിനും പ്രണവിനെ ഇഷ്ടം

മോഹന്‍ലാലിനെ മമ്മൂട്ടി ഫാന്‍സ് ട്രോളുമെങ്കിലും പ്രണവിനെ അവര്‍ക്കും ഇഷ്ടമാണെന്ന് മമ്മുക്ക ഫാന്‍സ് തന്നെ തുറന്ന് സമ്മതിക്കുന്നു. അപ്പോ പ്രണവിന്റെ പിന്തുണ ഉറപ്പിക്കാം അല്ലേ.

 അപ്പനെ കടത്തി വെട്ടുന്ന മകന്‍ തന്നെ

അപ്പനെ കടത്തി വെട്ടുന്ന മകന്‍ തന്നെ

ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ അപ്പനെ കടത്തി വെട്ടുന്ന മകനാണഅ പ്രണവെന്ന് പുതിയ ടീസര്‍ തെളിയിച്ചു. മരച്ചില്ലയിലൂടെ മാത്രമല്ല കെട്ടിടത്തിന് മുകളിലൂടെ ചാടുന്ന രംഗവും പുറത്തുവിട്ടിരുന്നു.

കളിക്ക് ഹരം വേണല്‍ അവനും വേണം

കളിക്ക് ഹരം വേണല്‍ അവനും വേണം

സ്വന്തം കഴിവുകൊണ്ട് വന്നൂടേയെന്ന് പ്രണവിനെ പുറമെ വിമര്‍ശിക്കുന്ന ഇക്ക ഫാന്‍സ് പോലും ഉള്ളില്‍ അവന്‍ ക്ലിക്കാവണേ എന്ന് പ്രാര്‍ത്ഥിക്കും. അവനില്ലെങ്കില്‍ കളിക്ക് രസമില്ലെന്നതാണ് കാരണം.

ഇതില്‍പ്പരം ഭാഗ്യം ലഭിക്കാനില്ല

ഇതില്‍പ്പരം ഭാഗ്യം ലഭിക്കാനില്ല

ഇക്കയ്‌ക്കൊപ്പം ആദ്യ പടം റിലീസ് ചെയ്യാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോഷം കണ്ടെത്തുന്ന പ്രണവ്. ഇതില്‍പ്പരം ഒരു ഭാഗ്യവും തനിക്ക് ലഭിക്കാനില്ല.

നല്ല സിനിമയ്‌ക്കൊപ്പം

നല്ല സിനിമയ്‌ക്കൊപ്പം

ആദിയായാലും സ്ട്രീററ്‌ലൈറ്റ്‌സായാലും നല്ല പടത്തിനൊപ്പമാണ്. ഫാനിസം നോക്കിയല്ല പടം കാണുന്നതെന്ന് . ഇതൊന്ന് നോട്ട് ചെയ്ത് വെച്ചോളൂ.

അച്ഛന്റെ തള്ളും മകന്റെ തുള്ളലും

അച്ഛന്റെ തള്ളും മകന്റെ തുള്ളലും

അച്ഛന് തള്ളാനും മകന് തുള്ളാനും മാത്രമേ അറിയൂ. ഇത് കണ്ട് കുരുപൊട്ടാന്‍ വേറേ ചിലരും എന്താ ല്ലേ.

അവര് തമ്മില്‍ ഒരു പ്രശ്‌നവുമില്ല

അവര് തമ്മില്‍ ഒരു പ്രശ്‌നവുമില്ല

പറഞ്ഞ് കേള്‍ക്കുന്നത് വെച്ച് നോക്കുമ്പോള്‍ ഏട്ടനും ഇക്കയും തമ്മില്‍ പ്രശ്‌നമില്ല. രണ്ടുപേരുടെ ഫാന്‍സും ഒരുമിച്ചാല്‍ പല റെക്കോര്‍ഡുകളും ഇടാന്‍ കഴിഞ്ഞേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X