»   » അപ്പുവിന് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന വാപ്പിച്ചിയോട് കുഞ്ഞിക്ക, ഞാന്‍ വന്നിട്ട് 4 വര്‍ഷമായി!

അപ്പുവിന് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന വാപ്പിച്ചിയോട് കുഞ്ഞിക്ക, ഞാന്‍ വന്നിട്ട് 4 വര്‍ഷമായി!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരരാജാക്കന്‍മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പാത പിന്തുടര്‍ന്ന് മക്കളും സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സ്വന്തമായ ഇടം കണ്ടെത്തി മുന്നേറുകയാണ്. മോഹന്‍ലാലിന്റെ മകനായ പ്രണവ് നായകനായെത്തിയ ആദിയും മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്ലൈറ്റ്സും ഒരേ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്.

സംയുക്തയേയും കാവ്യ മാധവനേയും പോലെയല്ല ഭാവന, നവീനെന്തായാലും ആ തീരുമാനത്തെ പിന്തുണയ്ക്കില്ല!

അമ്മയില്‍ അധികാര വടംവലി രൂക്ഷം? ഗണേഷ് കുമാറും മമ്മൂട്ടിയും ഇടയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!

മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമായ ഇടം നേടി മുന്നേറുകയാണ്. ദുല്‍ഖറിന്‍റെ വരവിന് മമ്മൂട്ടി ഇത്രയധികം പിന്തുണ നല്‍കിയിരുന്നില്ല. മകന്‍ സ്വന്തം കഴിവുമായി ഉയര്‍ന്നുവരട്ടെ എന്ന നിലപാടായിരുന്നു മെഗാസ്റ്ററിന്‍റേത്. എന്നാല്‍ തന്‍റെ പിന്തുണയോടെയാണ് മോഹന്‍ലാല്‍ പ്രണവിനെ സിനിമയിലേക്ക് സ്വാഗതം ചെയ്തത്. ഫാന്‍ പോരില്‍ പങ്കാളിയാവുകയല്ല ഫില്‍മിബീറ്റിന്റെ ലക്ഷ്യം. ഈ ട്രോളിലെ ഹാസ്യം വായനക്കാരുമായി പങ്കുവെക്കുകയെന്നതാണ്. വിവിധ പേജുകളിലൂടെയായി പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

എന്നേക്കാള്‍ ഭാഗ്യവാന്‍ നീ തന്നെയാ

ആദ്യ സിനിമയെ താരതമ്യപ്പെടുത്തുമ്പോള്‍ എന്നേക്കാള്‍ ഭാഗ്യവാന്‍ നീ തന്നെയാണെന്ന് പ്രണവിനോട് ദുല്‍ഖര്‍
സല്‍മാന്‍. ഹിറ്റ് സംവിധായകനും സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയും ബിഗ് റിലീസുമായാണ് നീയെത്തിയത്. ഇക്കാര്യത്തില്‍ എനിക്ക് നിന്നോട് അസൂയയാണ്.

ആര്‍ക്കാണ് കുഴപ്പം?

ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഏട്ടന് ഒരു കുഴപ്പവുമില്ല. എന്നാല്‍ ഇക്കയാവട്ടെ തലയും പൊട്ടിച്ച് ചോരയും വരുത്തിയാണ് നില്‍ക്കുന്നത്.

ഇതുപോലൊരു എന്‍ട്രി ആര്‍ക്കുണ്ട്?

താരപുത്രനാണ്, സ്വന്തമായി നിര്‍മ്മാണ കമ്പനിയുമുണ്ട്, പക്ഷേ ഇതൊന്നുമില്ലാതെയാണ് ദുല്‍ഖര്‍ സിനിമയിലേക്ക് കടന്നുവന്നത്. ഇതുപോലൊരു എന്‍ട്രിക്ക് ധൈര്യം കാണിച്ച വേറെ താരമുണ്ടോ!

ഇക്ക പിന്തുണച്ചിരുന്നുവെങ്കില്‍

മോഹന്‍ലാല്‍ പ്രണവിന് നല്‍കുന്ന പോലെ മമ്മൂട്ടി ദുല്‍ഖറിനെ പിന്തുണച്ചിരുന്നുവെങ്കില്‍ ദുല്‍ഖര്‍ ഇന്ന് മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ അറിയപ്പെട്ടേനെ.

ആരുണ്ടായാലും

ആരുടെ റഫറന്‍സുണ്ടായാലും ഇങ്ങേരുടെ റഫറന്‍സിന് കിട്ടുന്ന കൈയ്യടി, അത് വേറെ തന്നെയാണ്. മോഹന്‍ലാലിനെ അനുകരിച്ച് യുവതാരങ്ങളെത്തിയപ്പോഴൊക്കെ സംഭവിച്ചത് ഓര്‍ക്കുന്നില്ലേ?

പ്രണവിനും ചാക്കോച്ചനും പൃഥ്വിക്കുമൊപ്പം

അരങ്ങേറ്റ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്ററാക്കി മാറ്റിയ നടന്‍മാര്‍ക്കൊപ്പമാണ് താനും എത്തിപ്പെട്ടതെന്ന് നിവിന്‍ പോളിയുടെ ആത്മഗതം.

മികച്ച അഭിപ്രായം

മലയാള സിനിമയില്‍ തനിക്കൊരു റെക്കോര്‍ഡുണ്ടെന്ന് നിവിന്‍ പോളി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇതൊരു റെക്കോര്‍ഡല്ലേ?

പ്രണവിനെ വിജയിപ്പിക്കണമെന്ന് മമ്മൂട്ടിയും

പ്രണവ് നായകനായെത്തിയ ആദ്യ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ആദിയുടെ വരവ് ഗംഭീരമായെന്നാണ് അറിഞ്ഞത്. എല്ലാവരും സിനിമ കണ്ട് വിജയിപ്പിക്കണമെന്ന് മമ്മൂട്ടിയും അഭ്യര്‍ത്ഥിക്കുന്നു.

ആ ചിന്താഗതി ശരിയല്ല

സ്വന്തം കഴിവ് കൊണ്ട് മകന്‍ നല്ല നിലയിലെത്തണമെന്ന ആഗ്രഹിച്ച പിതാവാണ് മമ്മൂട്ടി. അത് കൃത്യമായി മനസ്സിലാക്കിയ മകനാണ് ദുല്‍ഖര്‍. എന്നാല്‍ തന്റെ മകനെ നല്ല നിലയിലേക്കെത്തിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നത്. ഏട്ടന്‍ ചെയ്തത് പോലെ തന്നെ ഇക്കയും ചെയ്യണമെന്ന പറയുന്നത് ശരിയല്ല.

ബോക്‌സോഫീസ് ഉണര്‍ത്താന്‍

ഉറങ്ങിക്കിടക്കുന്ന ബോക്‌സോഫീസ് ഉണരണമെങ്കില്‍ അവരെത്തണം. മോഹന്‍ലാലിന്റെ ബ്രഹമാണ്ഡ ചിത്രമായ ഒടിയനും രജനീകാന്തിന്റെ 2.0 എത്തട്ടെ.

അപ്പുവിനെ കാണാനെത്തിയ മേജര്‍ രവി

പതിവ് പോലെ ഹിമാലയത്തിലേക്ക് ടൂര്‍ പോയിരിക്കുകയാണ് അപ്പു. ഷൂട്ടിങ്ങിന് വേണ്ടി ഒരു ബറ്റാലിയന്‍ പട്ടാളക്കാരെ ഒരുക്കി നിര്‍ത്തി കാത്തിരിക്കുന്ന മേജര്‍ രവിയോട് എന്ത് പറയുമെന്ന് ഏട്ടന്‍.

അപ്പുവിന്റെ ഫൈറ്റ്

ആദിയിലെ അപ്പുവിന്റെ ഫൈറ്റിന് പ്രചോദനമായത് ആരാണെന്നറിയണമെങ്കില്‍ 30 വര്‍ഷം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും.

കുഞ്ഞിക്കയെ കരുവാക്കല്ലേ

പ്രണവ് നായകനാവുന്നുവെന്ന് കേട്ടപ്പോള്‍ പന്തയം വെക്കുമ്പോള്‍ കുഞ്ഞിക്കയെ ഉള്‍പ്പെടുത്തല്ലേയെന്ന് ഇക്കയുടെ സ്‌പെഷല്‍ റിക്വസ്റ്റ്.

മമ്മൂട്ടിയുടെ മകനാണ്

ഞാന്‍ മമ്മൂട്ടിയുടെ മകനാണെന്ന് പറഞ്ഞ് ദുല്‍ഖര്‍ പരിചയപ്പെടുത്തുമ്പോഴും മോഹന്‍ലാലിന്റെ മകനെന്ന് പറഞ്ഞ് പ്രണവ് വരുമ്പോഴുമുള്ള ആവേശം നോക്കൂ.

നാല് വര്‍ഷമായി വന്നിട്ട്

പ്രണവിന്റെ സിനിമയെ അഭിനന്ദിക്കുന്ന ഇക്ക ഇത് കൂടി അറിയണമെന്ന് കുഞ്ഞിക്ക. നാല് വര്‍ഷമായി ഞാന്‍ വന്നിട്ട്. ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കാമോ അത്.

ഒറ്റയ്ക്ക് ഉണ്ടാക്കി കാണിക്കൂ

ആദ്യ ദിന കലക്ഷനില്‍ മമ്മൂട്ടിയുടെയും ദുല്‍ഖറും ഒറ്റയ്ക്ക് നേടിയ കലക്ഷനും ഏട്ടനും മോനും നേടിയ കലക്ഷനും നോക്കൂ. ഒറ്റയ്ക്ക് നേടിക്കാണിക്കൂ.

ദുല്‍ഖറിന്റെ കഴിവാണത്

ദുല്‍ഖറിന്റെ ആദ്യ സിനിമ ഇറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് അത് മമ്മൂക്കയുടെ മകനാണെന്ന് ആള്‍ക്കാര്‍ക്ക് മനസ്സിലയാതെങ്കില്‍ അത് ദുല്‍ഖറിന്റെ കഴിവാണ്.

English summary
Pranav and Dulquer salman' fans about Aadhi and streetligt,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam