നരസിംഹം റിലീസ് ചെയ്ത അതേ ദിനത്തില്‍ ആദിയും എത്തും.. ലക്ഷ്യം ബോക്സോഫീസ് റെക്കോര്‍ഡ്!
Recommended Video

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നരസിംഹം റിലീസ് ചെയ്ത അതേ തീയതിയില്‍ ആദിയും തിയേറ്ററുകളിലേക്ക് എത്തിക്കാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. സിനിമ ഇറങ്ങുന്നതിനും മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിക്കുന്നത്.

ആദിയുടെ റിലീസിനായി കാത്തിരിക്കുന്നു
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ ചിത്രമായ ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചിരുന്നു. ചിത്രീകരണത്തിനിടയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

നരസിംഹം റിലീസ് ചെയ്ത അതേ ദിനത്തില്‍(ജനുവരി 26
ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ റിലീസിങ്ങ് തീയതി അറിയാനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ചിത്രം നരസിംഹം റിലീസ് ചെയ്ത അതേ ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.

ആശീര്‍വാദ് സിനിമാസിന്റെ ചിത്രം
മോഹന്‍ലാല്‍ നായകനായെത്തിയ ഷാജി കൈലാസ് ചിത്രമായ നരസിഹം ബോക്‌സോഫീസുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ ചിത്രമായിരുന്നു. അതേ ബാനറില്‍ തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങുന്നത്.

പ്രണവിന് അനുസരിച്ച കഥാപാത്രം
ആക്ഷനും സംഗീതവും ഒത്തു ചേര്‍ന്ന സിനിമയാണ് ആദി. പ്രണവിന് അനുയോജ്യമായ കഥാപാത്രമാണ് ചിത്രത്തുലേതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നു
ഹൈദരാബാദിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സംഘം എറണാകുളത്താണ് ഇപ്പോഴുള്ളത്. അവസാന ഘട്ട ചിത്രീകരണത്തിനായാണ ഇവര്‍ എത്തിയത്. ക്ലൈമാക്‌സ് രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.


Click it and Unblock the Notifications











